Keralam

ഹര്‍ത്താലെന്ന രീതി ഉപേക്ഷിക്കാമെന്ന് കോടിയേരി, പിന്തുണച്ച് മുല്ലപ്പളളി, ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് ശ്രീധരന്‍പിളള 

സംസ്ഥാനത്ത്‌ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് ഒഴിവാക്കാമെന്ന കാര്യത്തില്‍ ധാരണയാകാമെന്ന് സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍. മലയാള മനോരമ സംഘടിപ്പിച്ച കേരളം നാളെ എന്ന വികസന ഉച്ചകോടിയിലാണ് ഹര്‍ത്താലുകള്‍ പരമാവധി നിയന്ത്രിക്കാമെന്ന കാര്യത്തില്‍ ധാരണയാകാമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കിയത്.

ഹര്‍ത്താലുകള്‍ പരമാവധി നിയന്ത്രിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയപ്പോള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ഇതിനോട് യോജിച്ചു. പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന നിലപാടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിളള ഇക്കാര്യത്തില്‍ വ്യക്തമാക്കിയത്.

ആചാരങ്ങള്‍ ലംഘിക്കപ്പെടണമെന്ന് ശഠിക്കുന്ന രാഷ്ട്രീയ നേതൃത്വം രാഷ്ട്രീയ ദുരാചാരങ്ങളില്‍ നിന്ന് മുക്തമാകണ്ടേ എന്ന ചോദ്യം ഉച്ചകോടിയില്‍ ഉയര്‍ന്നപ്പോഴാണ് കോടിയേരി മറുപടി പറഞ്ഞത്. നവോത്ഥാനം രാഷ്ട്രീയത്തിലും വേണം. പഴയ സ്ഥിതിയില്‍ നിന്ന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എന്തിനും ഏതിനും ഹര്‍ത്താലെന്ന രീതി ഉപേക്ഷിക്കാന്‍ കഴിയണം. ഒഴിച്ചുകൂടാന്‍ വയ്യാത്ത സ്ഥിതിയില്‍ വേണ്ടിവരും. അക്കാര്യത്തില്‍ പൊതുചര്‍ച്ചയാകാം. കോടിയേരിയുടെ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യാമെന്ന് മുല്ലപ്പളളിയും ശ്രീധരന്‍ പിളളയും വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നതു ജനനന്മയ്ക്കായാണ്. പാര്‍ട്ടികള്‍ അധികാരം നിലനിര്‍ത്തുന്നതും പിടിച്ചെടുക്കുന്നതും അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനതാല്‍പര്യം സംരക്ഷിക്കാനാണ്. വര്‍ഗപരമായ സമൂഹത്തില്‍ ഈ താല്‍പര്യ സംരക്ഷണം തുടരും. അതിന്റെ ഭാഗമായാണ് അധികാരം നിലനിര്‍ത്താന്‍ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. രാജ്യതാല്‍പര്യവും ജനതാല്‍പര്യവുമാണു പാര്‍ട്ടികള്‍ക്കു മുഖ്യം.അത്യന്തികമായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്തിന്റെ, ജനത്തിന്റെ താല്‍പര്യത്തിനായാണു നില്‍ക്കുന്നത്. രാഷ്ട്രീയം മാറ്റിവച്ചാണ് പ്രളയസമയത്ത് കേരളം ഒറ്റക്കെട്ടായി നിന്നത്. ആ മാതൃക കാണിക്കാന്‍ കഴിഞ്ഞത് ജനങ്ങളുടെ രാഷ്ട്രീയബോധം കാരണമാണ്. രാഷ്ട്രീയ രംഗത്തും നവോത്ഥാനം വേണം. പണ്ടത്തെപോലെ അരാജകത്വ നിലപാടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുടരുന്നില്ല. സംസ്ഥാനത്തിന്റെ കാര്യമെടുത്താല്‍ ഏതിനും ഹര്‍ത്താലാണ്. ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടക്കുന്ന സംസ്ഥാനമാണു കേരളം. ഇതു എങ്ങനെ ഒഴിവാക്കാമെന്ന് ആലോചിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ നടത്താം. പക്ഷേ, എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തുന്നത് ഒഴിവാക്കണം. ടൂറിസം മേഖലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളിലെങ്കിലും പാര്‍ട്ടികള്‍ തമ്മില്‍ സമന്വയം ഉണ്ടാക്കാന്‍ കഴിയണം.
കോടിയേരി ബാലകൃഷ്ണന്‍

ആത്മപരിശോധനയുടെ സ്വരമാണ് മുല്ലപ്പളളിയുടെ ആദ്യപ്രതികരണത്തില്‍ തന്നെയുണ്ടായത്. ‘രാഷ്ട്രീയ ഏറ്റുമുട്ടലിനാണ് മുന്‍ഗണന. രാഷ്ട്രീയ സമന്വയത്തിനല്ല. പ്രതിപക്ഷത്ത് എത്തിയാല്‍ പിന്നെ എല്ലാം സ്തംഭിപ്പിച്ചാല്‍ മതിയെന്നാണ്...’

വികസനത്തിന്റെ കാര്യത്തില്‍ സമന്വയ നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിച്ചു, ഐക്യത്തിന്റെ സന്ദേശം കൊടുത്തു. നെഗറ്റീവ് സമീപനം ഉണ്ടായിട്ടില്ല. നല്ല കാര്യങ്ങള്‍ ചെയ്താല്‍ കോണ്‍ഗ്രസ് പിന്താങ്ങിയിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണം സ്തംഭിപ്പിക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കാറുണ്ട്. അതില്‍നിന്ന് മാറ്റം ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തിനു മുന്നോട്ടു പോകാന്‍ കഴിയില്ല.
മുല്ലപ്പളളി രാമചന്ദ്രന്‍

ഈ രീതി മാറ്റിയില്ലെങ്കില്‍ നാടിന് മുന്നോട്ട് പോകാനാവില്ലെന്ന മുല്ലപ്പളളിയുടെ അഭിപ്രായത്തോട് ശ്രീധരന്‍പിളളയും യോജിച്ചു. ക്രിയാത്മകതയെക്കാള്‍ നിഷേധാത്മകത. ജനകീയ രാഷ്ട്രീയത്തെക്കാള്‍ അധികാര രാഷ്ട്രീയം. ഇതാണ് കേരളത്തില്‍. എപ്പോഴും ഹര്‍ത്താല്‍ നടത്തുന്ന രീതി എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്നായിരുന്നു ശ്രീധരന്‍പിളളയുടെ മറുപടി.

കൃഷി, വ്യവസായം എല്ലാത്തിലും നമ്മള്‍ പിന്നോട്ടു പോയി. മണിയോർഡര്‍ സംസ്ഥാനമായതിനാല്‍, പുറത്തുനിന്ന് പണം വരുന്നതിനാല്‍ നാം പിടിച്ചു നില്‍ക്കുന്നു. എന്തിനും ഏതിനും ഹര്‍ത്താല്‍ വേണോ എന്നതിനെ സംബന്ധിച്ച് ആലോചിക്കും. വലിയ ക്യാന്‍വാസില്‍ വരയ്ക്കേണ്ട ചിത്രമാണത്. അതിനായുള്ള ശ്രമം നടത്തണം. മാതൃകാ പ്രതിപക്ഷമായി ജനങ്ങളുടെ വിശ്വാസം നേടി അധികാരത്തില്‍ വരാനാണ് പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്.സ്തംഭിപ്പിക്കുക, ധിക്കാര നിലപാട് സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലേക്കു പാര്‍ട്ടികള്‍ പോകുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല. മതനിരപേക്ഷതയ്ക്കെതിരായ നടപടികള്‍ അന്‍പതുകളില്‍ തുടങ്ങിയതു സിപിഐഎമ്മാണ്. സിപിഐഎം നേതാക്കളെ വിവിധ സമുദായങ്ങളിലേക്കയച്ചു. ബിജെപിക്കും സിപിഐഎമ്മിനും നവോത്ഥാനവുമായി ഒരു ബന്ധവുമില്ല.
ശ്രീധരന്‍പിളള

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018