Keralam

പാലക്കാട് നിപ്പ പടര്‍ന്നു പിടിക്കുന്നുവെന്ന വ്യാജവാര്‍ത്ത,  വാട്‌സാപ്പ് പ്രചരണത്തിന് പിന്നില്‍ സംഘ്പരിവാര്‍ സംഘടനകളെന്ന് പൊലീസ്, കേസെടുത്തു   

സംസ്ഥാനത്ത് വീണ്ടും നിപ്പ് വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നുവെന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് പേര്‍ക്ക് 'നിപ്പ' വൈറസ് സ്ഥിരീകരിച്ചെന്നതടക്കമുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് സംഘപരിവാര്‍ സംഘടനകളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നാണെന്ന് വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

വവ്വാലുകളില്‍ വൈറസ് കണ്ടെത്തിയില്ലെന്നും കോഴിക്കോട്ട് നിന്ന് എത്തിച്ച ബ്രോയിലര്‍ കോഴികളില്‍ വൈറസ് കണ്ടെത്തിയെന്നും പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ആനന്ദ് ബസു അറിയിച്ചതാണെന്ന വ്യാജ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്‍ പറഞ്ഞു.

സംഭവത്തില്‍ ഗൂഡാലോചനയുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്ലിന്റെ മേല്‍നോട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്.

പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിന്‍സിപ്പിളും ഡോ. ദേവേന്ദ്ര ടി മൗര്യയാണ്. ഡോ. ആനന്ദ് ബസു എന്നൊരാള്‍ അവിടെയില്ലെന്നതും വ്യക്തമാണ്. ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ ഇത് സംബന്ധിച്ച് വാര്‍ത്തയുണ്ടെന്നും അതിന്റെ ലിങ്ക് ലഭ്യമാണെന്നും പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ സന്ദേശത്തില്‍ ലിങ്ക് നല്‍കിയിട്ടുമില്ല. കോഴിയിറച്ചി കഴിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും സന്ദേശത്തില്‍ പറയുന്നു. നിപ്പ സംസ്ഥാനത്താകെ പടര്‍ന്നു പിടിച്ച സമയത്തു തന്നെ ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

സാധാരണ ജനങ്ങളിലേക്കെത്തുന്ന ഇത്തരം സന്ദേശങ്ങള്‍ സമൂഹത്തില്‍ ഭീതിയുളവാക്കാക്കാന്‍ സാധ്യതയുണ്ട്.സംസ്ഥാനത്ത് സര്‍ക്കാര്‍വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്നും സംശയിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018