Keralam

‘ഞാനാണ് സാക്ഷി പ്രളയസാക്ഷി’; പ്രളയത്തില്‍ മകനെയും ഭര്‍ത്താവിനെയും നഷ്ടമായ അമ്മയെപ്പറ്റി മന്ത്രി ജി സുധാകരന്റെ പുതിയ കവിത

കേരളം നേരിട്ട പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിതമാസ്പദമാക്കി മന്ത്രി ജി സുധാകരന്റെ പുതിയ കവിത. അന്‍പത്തിയൊന്‍പതാമത് സ്‌കൂള്‍ കലോത്സവവേളയില്‍ വച്ചായിരുന്നു മന്ത്രി തന്റെ പുതിയ കവിത ഏഷ്യാനെറ്റ് ന്യൂസിനോട് ചൊല്ലിയത്. ഞാനാണ് സാക്ഷി പ്രളയസാക്ഷി എന്നു പേരിട്ടിരിക്കുന്ന കവിത തന്റെ നാടായ കുട്ടനാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തില്‍ മുങ്ങി മരിച്ച ഭര്‍ത്താവിനെയും കുഞ്ഞിനെയും പറ്റിയുള്ള അമ്മയുടെ വിലാപമാണ് കവിത.

കവിതയുടെ പൂര്‍ണ്ണരൂപം

കാലപ്രവാഹമേ കാര്‍മേഘ വൃന്ദമേ കാതുണര്‍ത്തും കൊടുങ്കാറ്റേ

പേമാരി തുള്ളുന്ന ഭീകരയക്ഷി പ്രകൃതി

രാമനാമം ചൊല്ലി രാവിനെപോക്കുന്ന നാടന്‍ കൃഷിയുടെ നാട്ടില്‍

ഈ കാട്ടുവെള്ളച്ചുഴികള്‍ തിമിര്‍ക്കുന്ന നാട്ടിലെ മൃത്യുവര്‍ത്തങ്ങള്‍

വായ് പിളര്‍ന്നെന്റെ കണവനെക്കൊണ്ടുപോയ് ഘോരനരകപിശാചേ

ആ ജരലോകതമസ്സിന്റെ ആഴത്തില്‍ വാഴുന്നു പുഷ്യരാഗങ്ങള്‍

ആയതിലൊന്നെന്‍ പ്രിയനോ, അവിടേക്കെന്‍ ഓമനക്കുഞ്ഞും പറന്നു

സങ്കല്‍പ്പലോകചിറകേറി മൃത്യുവിന്‍ അന്ധകാരത്തിലിറങ്ങി

ആഴത്തിലാഴത്തിലെത്തി പിതാവിന്റെ കൂടങ്ങ്് താമസമായി

പുഷ്യരാഗത്തിന്നരികില്‍ ഒരുമണിമുത്തായ് നീ മിന്നുന്നുവല്ലോ

അമ്മയാണമ്മ, ഏകാകിനി വേദന തിന്നുന്ന ധന്യയാണമ്മ

അമ്മയെ ദുഃഖത്തിലാഴ്ത്തും പ്രപഞ്ചമോ നിന്റെ ശാപമെന്ന് തീരും

കുന്തിയും സീതയും പാഞ്ചാലിയും എന്റെ നാടിന്‍ കറുത്തമ്മ

ഊര്‍മിളഗാന്ധാരിയുമ്മാച്ചുവും പിന്നെയീ പ്രളയത്തിലെ ഞാനും

ഞാനാണ് സാക്ഷി, പ്രളയസാക്ഷി,

കൊടും കാമനകൊത്തും ദുരന്തസാക്ഷി

അന്തമില്ലാത്ത പ്രളയം ആഴമളക്കാ പ്രളയം

മാതാവ് ഞാന്‍ മരിക്കാത്തവള്‍ മൃത്യുവേ തേടി നടക്കുന്ന ഭ്രാന്തി

കാലവര്‍ഷപിശാചേ മരണത്തിന്‍ രൂപമേ എന്നെ വധിക്കൂ

നീ ഭയന്നു പിന്മാറിയോ ആ ചുഴിയെന്നെ വലയത്തിലാഴ്ത്തുക

ആഴ്ത്തിയങ്ങാഴ്ത്തിയങ്ങാഴത്തിലെന്നെ നീ ചേര്‍ക്കുക

എന്റെ കണവന്റെ സന്നിധി

എന്റെ കിടാവിന്റെ ചാരത്തു ഞാനൊരു

കണ്ണുനീര്‍ തുള്ളിയായ് മിന്നിടാം കാലമേ...

പ്രളയത്തില്‍ പിതാവും കുഞ്ഞും മരിച്ച അമ്മ മരണത്തോട് നീ എന്താണ് എന്നെക്കൂടെ കൊണ്ടുപോകാത്തത് എന്ന് ചോദിക്കുന്ന ഭ്രാന്തിയായ അമ്മയെയാണ് കവിതയില്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂള്‍ കാലഘട്ടത്തില്‍ കവിത എഴുതിയ അനുഭവവും മന്ത്രി പങ്കുവെച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ യോദ്ധാവ് എന്ന പേരില്‍ കൃഷിക്കാരെ യോദ്ധാവായി വര്‍ണിച്ച് അവരുടെ അധ്വാനത്തെപ്പറ്റി എഴുതിയ കവിത എഴുതി ഓള്‍ ഇന്ത്യ റേഡിയോക്ക് അയച്ചുകൊടുത്തിരുന്നു. അന്ന് സ്വന്തം പേരിലയക്കാന്‍ മടിയായതുകൊണ്ട് സുധ എന്ന പേരിലാണയച്ചതെന്നും അന്നതിന് പ്രതിഫലമായി 500 രൂപ കിട്ടിയെന്നും മന്ത്രി പറയുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018