Keralam

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുളള ഉത്തരവ്, വിധിയില്‍ വ്യക്തത തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയിലേക്ക്; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ കഴിയില്ലെന്നറിയിക്കും

ഹൈക്കോടതി
ഹൈക്കോടതി

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുളള ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിക്കും. ഉത്തരവ് നടപ്പാക്കുന്നതിന സമയം ആവശ്യപ്പെട്ട് സാവകാശ ഹര്‍ജി നല്‍കാനാണ് തീരുമാനം. ഉത്തരവ് നടപ്പാക്കേണ്ടത് എങ്ങനെയെന്ന് കോടതിയോട് വ്യക്തത തേടും. ഇത്രയും ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടാന്‍ കഴിയില്ലെന്ന് കോടതിയെ അറിയിക്കും. പിഎസ് സി ലിസ്റ്റില്‍ നിന്ന് ഇത്രയും നിയമനം നടത്തുന്നത് കെഎസ്ആര്‍ടിസിക്ക് താങ്ങാനാകില്ലെന്നും കോടതിയെ അറിയിക്കും. 3500 ഓളം എംപാനല്‍ ജീവനക്കാരെയാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടേണ്ടത്.

കെഎസ്ആര്‍ടിസിയില്‍ നിര്‍ദിഷ്ടയോഗ്യമല്ലാത്ത എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസ് ഉളളവരെയും ഒരു വര്‍ഷം 120 ദിവസം ജോലി ചെയ്യാത്തവരെയും പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കണ്ടക്ടര്‍മാരെ എത്രയും വേഗം ഒഴിവാക്കി 2013 മേയ് ഒമ്പതിലെ പിഎസ് റാങ്ക് പട്ടികയിലുളളവര്‍ക്ക് നിയമാനുസൃതം നിയമിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഒരാഴ്ചക്കുളളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് നടപടി നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചിരുന്നു. ഏഴായിരത്തോളം പേരാണ് കെഎസ്ആര്‍ടിസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്.

പിഎസ്‌സി ലിസ്റ്റിലുളളവരെ കെഎസ്ആര്‍ടിസിയില്‍ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നും കോടികളുടെ കുടിശികയാണുള്ളതെന്നും വ്യക്തമാക്കി കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ആവശ്യത്തിലധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്ന് ഇതിലും വ്യക്തമാക്കിയിരുന്നു.

8000ത്തില്‍ അധികം വരുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയോ തുല്യമായ ജോലിയോ തുകയോ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടോമിന്‍ തച്ചങ്കരി എംഡിയായി ചുമതലയേറ്റ ശേഷം നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി നിരവധി എം പാനല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018