Keralam

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം: ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ലേബര്‍ കമ്മീഷണര്‍  

സര്‍ക്കാര്‍ നിശ്ചയിച്ച ടാക്‌സി ചാര്‍ജ്ജ് ഉറപ്പാക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാലസമരം തുടങ്ങിതോടെ ലേബര്‍ കമ്മീഷണര്‍ ഡ്രൈവര്‍മാരെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഇന്നലെ അര്‍ധരാത്രി മുതലാണ് മിനിമം വേതനം ഉറപ്പാക്കണമെന്നതുള്‍പ്പടെ ആവശ്യങ്ങളുന്നയിച്ച് കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാലസമരം തുടങ്ങിയത്.

ഊബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്ന നിലപാടില്‍ ഒന്‍പത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി ഉറച്ചു നില്‍ക്കുന്നതോടെ കൊച്ചിയിലെ നാലായിരത്തിലധികം ഓണ്‍ലൈന്‍ ടാക്‌സികളുടെ സര്‍വീസുകളാണ് അനിശ്ചിതത്വത്തിലായത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ടാക്‌സി തൊഴിലാളികള്‍ തുടര്‍ച്ചയായി നടത്തിയ സമരം പത്താം ദിവസവും ഫലം കാണാതെ വന്നതോടെയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഡ്രൈവര്‍മാര്‍ക്ക് ഉറപ്പാക്കണം, ഓണ്‍ലൈന്‍ കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നത് അവസാനിപ്പിക്കണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ടാക്‌സി തൊഴിലാളികള്‍ സമരം തുടങ്ങിയത്.

ഓണ്‍ലൈന്‍ ടാക്‌സിക്കളായ ഉബര്‍, ഒല എന്നീ വന്‍കിട കമ്പനികളുമായി ഡ്രൈവര്‍മാര്‍ സഹകരിക്കേണ്ടെന്ന് സംയുക്ത തൊഴിലാളി സംഘടന തീരുമാനിച്ചിരുന്നു. നിരാഹാരമിരുന്ന തൊഴിലാളി നേതാവിനെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സമരം കടുപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചത്. മുന്‍പ് രണ്ട് തവണകളായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും, ഗതാഗതമന്ത്രിയുടെയും സാന്നിധ്യത്തില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു സമരത്തിലേക്ക് നീങ്ങിയത്.

ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈന്‍ കമ്പനികളുടെ പ്രതിനിധികളുമായി തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

അനശ്ചിത കാല സമരത്തിലേക്ക് ഡ്രൈവര്‍മാര്‍ കടന്നതോടെയാണ് പ്രശ്‌ന പരിഹാരത്തിന് ലേബര്‍ കമ്മീഷണറുടെ ഇടപെടല്‍.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018