Keralam

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; മൊബൈല്‍ ആപ്പുകള്‍ വഴി പണം വെട്ടിച്ചു; പിന്നില്‍ ജാര്‍ഖണ്ഡ് സംഘമെന്ന് പൊലീസ് 

സംസ്ഥാാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 15 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പണം കൈമാറാനുളള മൊബൈല്‍ യുപിഐ ആപ്പുകള്‍ മറയാക്കിയാണ് തട്ടിപ്പ്. ആപ്പ് വഴി ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്താണ് പണം പിന്‍വലിച്ചിരിക്കുന്നത്. പണം നഷ്ടപെട്ടശേഷമാണ് അക്കൗണ്ടിന്‍റെ ഉടമ ഇത് അറിയുന്നത്. ഒരു ദിവസം ഒരു ലക്ഷം രൂപവരെ ഇത്തരത്തില്‍ പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

സൈബര്‍ ഡോം ആണ് തട്ടിപ്പു സംഘത്തെ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ പത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ജാര്‍ഖണ്ഡ് പൊലീസിന് വിവരം കൈമാറിയതായി ഐജി മനോജ് എബ്രഹാം അറിയിച്ചു. മൊബൈല്‍ ആപ്പുകള്‍ക്ക് പിന്നിലെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ഡോം ആര്‍ബിഐക്കും കേന്ദ്രസര്‍ക്കാറിനും പരാതി നല്‍കി.

ക്രഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ബ്ലോക്ക് ചെയ്താലും പണം നഷ്ടപെടുന്നത് തടയാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വേഗത്തില്‍ പണം കൈമാറാനുളള സംവിധാനമായാണ് മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത്. ആപ്പുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മൊബൈല്‍ നമ്പറുകളുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

പണം നഷ്ടപെട്ടതായുളള പരാതിയെ തുടര്‍ന്നാണ് സൈബര്‍ ഡോം അന്വേഷണം ആരംഭിച്ചത്. ക്രെഡിറ്റ് കാര്‍ഡും, ഡെബിറ്റ് കാര്‍ഡും ബ്ലോക്ക് ചെയ്തിട്ടും പണം നഷ്ടപെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൊബൈല്‍ ആപ്പുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. തുടര്‍ന്നാണ് തട്ടിപ്പ് മനസിലാക്കിയത്.

വിവിധ ബാങ്കുകളുടെ ആപ്പുകളുടെ സുരക്ഷാ ന്യൂനതകള്‍ മുതലെടുത്താണ് തട്ടിപ്പ് നടക്കുന്നത്. എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയിരിക്കും. ഇത്തരം നമ്പറുകളിലേക്ക് ആദ്യം മെസേജ് വരുകയും, പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിജയപ്പെടുത്തി ഫോണ്‍ വിളിക്കുകയും ചെയ്ത് ഒടിപി നമ്പർ കൈക്കലാക്കുന്ന സംഘം തങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും അത് വഴി ഒരു ദിവസം ഒരു ലക്ഷം രൂപ എന്ന കണക്കിന് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018