Keralam

എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം; ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം ഇന്നും സഭ നടപടികള്‍ സ്തംഭിപ്പിച്ചു. ബാനറും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിനു മുന്നില്‍ പ്രതിഷേധിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സമരം നടത്തുന്നത്. ഇന്നലെ മന്ത്രി ഇപി ജയരാജന്‍ സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമരത്തെ ചൊല്ലി സഭയില്‍ ചര്‍ച്ച വേണ്ട സ്പീക്കറുടെ ചേംബറില്‍ ചര്‍ച്ച നടത്തിയാല്‍ മതിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. എന്നാല്‍ സ്പീക്കര്‍ പിന്നീട് ഭരണപക്ഷ അംഗങ്ങളെയോ പ്രതിപക്ഷത്തെയോ ചര്‍ച്ചക്ക് വിളിച്ചില്ല എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.

ഇത്തരത്തില്‍ സമരം അവസാനിപ്പിക്കാന്‍ സ്പീക്കറും സര്‍ക്കാരും മുന്‍കൈയെടുക്കുന്നില്ലെന്നാരോപിച്ചാണ് ഇന്ന ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചത്. നടുത്തളത്തിലിറങ്ങി പ്രതിഷേധം നടത്തിയവരോട് സഭാ നടപടിയുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്നാണ് ചോദ്യോത്തര വേള റദ്ദാക്കി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞത്.

ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭാ കവാടത്തില്‍ മൂന്ന് യുഡിഎഫ് എംഎൽഎമാ‍ർ നടത്തുന്ന സത്യഗ്രഹ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാണ് ആവശ്യം. നിരോധനാജ്ഞ തുടരണമെന്ന നിലപാടാണ് സർക്കാരിന്.

ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യാദാർഢ്യമർപ്പിച്ച് മഹിളാ മോർച്ച പ്രവർത്തകർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുന്നുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018