Keralam

സ്ത്രീയും പുരുഷനും ദൈവത്തിന്‌റെ സൃഷ്ടികള്‍; ശബരിമലയില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതെന്തിനെന്ന് മലയരയ മഹാസഭ നേതാവ് പി കെ സജീവ് 

ശബരിമലയില് സ്ത്രീകളെ മാറ്റിനിർത്തുന്നതെന്തിനെന്ന് ഐക്യ മലയരയ മഹാസഭ നേതാവ് പി കെ സജീവ്. ഒരു വിശ്വാസിയെന്ന നിലയിലാണ് ഈ വിഷയത്തെ കാണുന്നത്. ദൈവത്തിന്റെ സൃഷ്ടിയാണ് സ്ത്രീയും പുരുഷനും. പുരുഷനുള്ള അവകാശമെല്ലാം സ്ത്രീക്കുമുണ്ട്. ഭരണഘടനയാണ് എല്ലാ വിശ്വാസങ്ങള്ക്കും മേലെ എന്നും നവോത്ഥാന മൂല്യങ്ങള് സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുള്ളതില്‍ തന്നെയാണ് ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നത്. അതില്‍ പ്രധാനമായും ഭരണഘടന ബെഞ്ചിന്റെ വിധിയാണ് വന്നിരിക്കുന്നത്. എന്നാല്‍ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന ഒരു കാര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഭരണഘടനയാണ് എല്ലാ വിശ്വാസങ്ങള്‍ക്കും മേലെയായിട്ടുള്ളത്. ജാതി വ്യവസ്ഥ വീണ്ടും പഴയ രീതിയിലേക്ക് തിരിച്ചു വിടുന്നതിലേക്ക് ഒരു നവോത്ഥാന പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുമ്പോള്‍ യാതൊരു വിധത്തിലും യോജിക്കാന്‍ കഴിയില്ല. ശബരിമലയിലെ യുവതി പ്രവേശനത്തേക്കാള്‍ ഉപരി സംഘടന ശബരിമലയിലെ അവകാശത്തെ സംബന്ധിച്ചിട്ടുള്ള കാര്യമാണ് മുന്നോട്ട് വെക്കുന്നത്. ആചാരസംരക്ഷണത്തിന്റെ കാര്യത്തില്‍ സംഘടന നേരത്തെ മറുപടി പറഞ്ഞിട്ടുണ്ട്. ആദ്യ കാലം മുതല്‍ക്കേ ഈ സമൂഹങ്ങള്‍ക്കുണ്ടായിട്ടുള്ള ആചാരങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ചൊന്നും ആരും സംസാരിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ എല്ലാ പ്രസ്ഥാനങ്ങളും ആദ്യമേ മുതല്‍ അവിടെ ലംഘിക്കപ്പെട്ട ആചാരങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ചുള്ള അഭിപ്രായം സംഘടന പറഞ്ഞിട്ടുണ്ട്.

ശബരിമല ക്ഷേത്രവും അതിന്റെ പരിസരത്തുമെല്ലാം നിരവധി മലയരവിഭാഗത്തില്‍പ്പെട്ടവര്‍ അവിടെ താമസിച്ചിട്ടുണ്ട്. പുരത്തറകള്‍ അടക്കമുള്ള തെളിവുകള്‍ ഇന്നുമുണ്ട്. അവിടെ സ്വാഭാവികമായും, മലയരര്‍ നിര്‍മ്മിച്ച ക്ഷേത്രമെന്ന നിലക്ക്, ക്ഷേത്രത്തിന്റെ അന്ന് നിലനിന്നിരുന്ന ആചാരമനുസരിച്ച് സ്ത്രീകള്‍ അവിടെ പോയിരുന്നു. ഏഴ് ദിവസമൊഴിച്ച് എപ്പോഴും പോയിരുന്നു. എല്ലാ ക്ഷേത്രങ്ങളിലും സമൂഹങ്ങളിലും അങ്ങനെ തന്നെയാണ്. കാരണം ക്ഷേത്രത്തിന്റെ സമീപത്തെല്ലാം കുടുംബങ്ങള്‍ താമസിച്ചിരുന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് മാത്രം പോവാന്‍ പാടില്ല എന്ന് തെറ്റായിരുന്നു. അതിന്റെ ചരിത്രം മനസ്സിലാക്കാത്തവരാണ് പറയുന്നത്. അവിടെയെല്ലാം കുടുംബങ്ങള്‍ താമസിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കേ ഇന്ദിരാ ഗാന്ധി വരുന്നതിന് വേണ്ടി ശരംകുത്തിക്കടുത്ത് ഹെലിപ്പാഡ് നിര്‍മ്മിക്കവേ ഈ പുരത്തറകളെല്ലാം ആളുകള്‍ കണ്ടിട്ടുണ്ട്. ആ സമൂഹം നിര്‍മ്മിച്ച ക്ഷേത്രമാണത്.

ഒരു വിശ്വാസിയെന്ന നിലയിലാണ്, ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്ല ഞാന്‍ കാണുന്നത് ദൈവത്തിന്റെ സൃഷ്ടിയാണ് സ്ത്രീയും പുരുഷനും എല്ലാം തന്നെ. സ്ത്രീക്കുള്ള അവകാശമെല്ലാം പുരുഷനുമുണ്ട്, പുരുഷനുള്ള അവകാശമെല്ലാം സ്ത്രീക്കുമുണ്ട്. അതിനകത്ത് നിന്ന് സ്ത്രീയെയോ പുരുഷനെയെ മാറ്റി നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാവുന്നില്ല. കാരണം ദൈവമാണല്ലോ ഒരു കുറവാണെങ്കിലും ആ കുറവ് നിര്‍മ്മിച്ചിട്ടുള്ളത്. കൂടുതലാണെങ്കില്‍ ആ കൂടുതല്‍ നല്‍കിയിട്ടുള്ളതും ദൈവം തന്നെയാണല്ലോ. നമ്മളെന്തിനാണ് ആ ദൈവത്തെ വെല്ലുവിളിക്കുന്നത്, വിശ്വാസികള്‍ ദൈവത്തെ വെല്ലുവിളിക്കേണ്ട കാര്യമില്ലല്ലോ. മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടികര്‍ത്താവും സൃഷ്ടിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് തന്നെയാണ് വിശ്വാസികള്‍ വിശ്വസിച്ച് വരുന്നത്. അപ്പോള്‍ എന്തിനാണ് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത്. എനിക്ക് ആ ചോദ്യമാണ് ചോദിക്കാനുള്ളത് ഈ സമൂഹത്തോട് തന്നെ. ഞങ്ങളുടെ സമൂഹത്തില്‍ ശബരി എന്ന് പറയുന്നത് സ്ത്രീയായിരുന്നു. അവര്‍ക്ക് തപസ്സ് അനുഷ്ഠിക്കാനുള്ള സ്വാതന്ത്യം നല്‍കിയിരുന്നു. അത് പോലെ തന്നെ നീലിയെന്ന് പറയുന്നത് സ്ത്രീയായിരുന്നു. നീലിയുടെ പേരിലായിരുന്നു ആ മല അറിയപ്പെടുന്നത്. നീലിയുടെ മകനാണ് അയ്യപ്പന്‍. അയ്യപ്പന്റെ മകനായിരുന്നു മൂഴിക്കല്‍ കുഞ്ഞിരാമന്‍. അയ്യപ്പനാണ് നിലയ്ക്കലിലെ ക്ഷേത്രം നിര്‍മ്മിച്ചത്. കുഞ്ഞിരാമന്‍ അന്നത്തെ ഏറ്റവും വലിയ ധനികനായിരുന്നു. സ്വന്തമായി ആനയുണ്ടായിരുന്നു. ആദ്യമായി ഗോത്രവിഭാഗത്തില്‍പ്പെട്ടൊരാള്‍ ജീപ്പ് വാങ്ങിയത് കുഞ്ഞിരാമനായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്റെ അമ്മയായിരുന്നു നീലി. നീലിയുടെ പേരിലാണ് ശബരിമല അറിയപ്പെടുന്നത്. ആ സ്ത്രീക്ക് അത്ര മാത്രം പരിഗണന നല്‍കിയിട്ടാവാം ഒരു മല തന്നെ ഒരു പ്രദേശം തന്നെ അവരുടെ പേരില്‍ അറിയപ്പെടാവുന്ന അവസ്ഥയുണ്ടായത്. ഈ സമുദായം ഒരിക്കലും അകറ്റി നിര്‍ത്തിയിട്ടുള്ള ഒന്നാണെന്ന് എന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടില്ല. പുരുഷന് തുല്യമായിട്ട് തന്നെ സ്ത്രീകളെ നോക്കിക്കാണുന്ന സമൂഹമാണ്. അന്നും ഇന്നും അങ്ങനെ തന്നെയാണ്. പലരും അത് പഠിച്ചിട്ടില്ല. അത് പഠിക്കാന്‍ തയ്യാറാവണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018