Keralam

സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരത്തിനൊരുങ്ങി സനല്‍കുമാറിന്റെ ഭാര്യ; സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു 

നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍ കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിനൊരുങ്ങുന്നു. മന്ത്രിമാരടക്കം സഹായം വാഗ്ദാനം ചെയ്തിട്ടും നടപടികളുണ്ടാകാത്തതാണ് കുടുംബത്തെ ദുരിതത്തിലാക്കുന്നത്. സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്നും നഷ്ടപരിഹാരവും ജോലിയും കിട്ടുംവരെ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുമെന്നും സനല്‍ കുമാറിന്റെ ഭാര്യ വിജി പറഞ്ഞു.

സനല്‍ കുമാറിന്റെ മരണത്തോടെ കുടുംബം ദുരിതത്തിലാണെന്നും വീട് പണിയാനെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലാണെന്നും വിജി പറയുന്നു. സനലിന്റെ കൊലപാതകവും പ്രതിയായ ഡിവൈഎസ്പിയുടെ ആത്മഹത്യക്കും ശേഷം മന്ത്രിമാരടക്കം സഹായവാഗ്ദാനം നല്‍കിയെങ്കിലും ഒന്നും ഫലത്തില്‍ വരാത്തതാണ് കുടുംബത്തെ അലട്ടുന്നത്.

സനലിന്റെ അമ്മയും കുഞ്ഞുങ്ങളും മാത്രമാണ് വിജിക്കൊപ്പമുള്ളത്. സനലിന്റെ അച്ഛന്‍ കടബാധ്യതയെ തുടര്‍ന്ന് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

വീട് പണിയാനായി സനലിന്റെ അച്ഛന്‍ ഗവണ്‍മെന്റ് പ്രസില്‍ ജോലി ചെയ്യവേ എടുത്ത ഏഴ് ലക്ഷം രൂപ പലിശ കയറി വലിയ തുകയാവുകയും പെന്‍ഷനാവുന്ന ദിനം അദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്തു. അടവ് മുടങ്ങാതിരിക്കാന്‍ സഹകരണ ബാങ്കില്‍ നിന്ന് സനല്‍ പിന്നെയും 50000 രൂപ കടമെടുത്തിരുന്നു. കുടുംബത്തിന്റെ അത്താണിയായിരുന്ന സനല്‍ കൂടെ പോയതോടെ കടബാധ്യതയ്ക്ക് നടുവിലാണ് വിജിയും മക്കളും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018