Keralam

ശബരിമല നിരീക്ഷക സമിതിക്കെതിരായ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി; സര്‍ക്കാര്‍ ആവശ്യം തളളി  

ശബരിമല
ശബരിമല

ശബരിമലയില്‍ ഹൈക്കോടതി നിരീക്ഷക സമിതിയെ നിയോഗിച്ച നടപടിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഹര്‍ജികള്‍ സാധാരണ രീതിയില്‍ മാത്രമേ പരിഗണിക്കാനാകൂ എന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അറിയിച്ചു.

മൂന്നംഗ സമിതിയെ നിയമിച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയിലെ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയും വേഗത്തില്‍ പരിഗണിക്കാന്‍ ആണ് കോടതി വിസമ്മതിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയായാണ് ഹര്‍ജി കോടതിയുടെ ശ്രദ്ധയിപ്പെടുത്തിയത്

ശബരിമലയുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഹര്‍ജികള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ശബരിമല കേസുകള്‍ കേരളാ ഹൈക്കോടതി പരിഗണിക്കുന്നത് തടയണമെന്നും, ശബരിമലയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചതിനെതിരെയുമായിരുന്നു ഹർജികൾ. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഈ രണ്ട് ഹര്‍ജിയും വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യം. എന്നാല്‍ സര്‍ക്കാറിന്‍റെ ഈ ആവശ്യത്തോട് സുപ്രീംകോടതി അനുകൂല നിലപാട് സ്വീകരിച്ചില്ല.

കേസ് വേഗത്തില്‍ പരിഗണിക്കാനാകില്ല. സാധാരണ ക്രമത്തില്‍ മാത്രമേ പരിഗണിക്കാന്‍ പറ്റൂവെന്നും സുപ്രീംകോടതി അറിയിച്ചതോടെ ക്രിസ്മസ് അവധിക്ക് മുമ്പായി കേസ് പരിഗണിക്കില്ലെന്ന് ഉറപ്പായി. അവധിക്ക് ശേഷം ഇനി ജനുവരി 10 ന് ശേഷം മാത്രമേ കോടതി തുറക്കൂ. ഇതോടെ മണ്ഡലകാലത്തിന് മുമ്പ് ശബരിമല കേസില്‍ മറ്റൊരു വിധി ഉണ്ടാകാനുള്ള സാധ്യത ഇല്ലാതായി.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പുന പരിശോധനാ ഹർജികൾ ജനുവരി 22 ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018