Keralam

സര്‍ക്കാര്‍ നിശ്ചയിച്ച ടാക്‌സി ചാര്‍ജ് നല്‍കണം; ഊബര്‍-ഓല കമ്പനികള്‍ക്കെതിരെ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ നടത്തുന്ന അനിശ്ചിത കാല പണിമുടക്കാരംഭിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച ടാക്‌സി ചാര്‍ജ്ജ് ഉറപ്പാക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഊബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്ന നിലപാടില്‍ ഒന്‍പത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി ഉറച്ചു നില്‍ക്കുന്നതോടെ കൊച്ചിയിലെ നാലായിരത്തിലധികം ഓണ്‍ലൈന്‍ ടാക്‌സികളുടെ സര്‍വീസുകള്‍ മുടങ്ങും.

സര്‍ക്കാര്‍ നിശ്ചയിച്ച ടാക്‌സി ചാര്‍ജ്ജ് ലഭിക്കുന്നില്ലെന്നും ഓണ്‍ലൈന്‍ കമ്പനികള്‍ ഡ്രൈവര്‍മാരില്‍ നിന്ന് അമിത കമ്മീഷന്‍ ഈടാക്കുന്നുവെന്നുമുന്നയിച്ച് തൊഴിലാളികള്‍ കഴിഞ്ഞ അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചിരുന്നു. നിരാഹാരമിരുന്ന തൊഴിലാളി നേതാവിനെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സമരം കടുപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചത്.

മുന്‍പ് രണ്ട് തവണകളായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും, ഗതാഗതമന്ത്രിയുടെയും സാന്നിധ്യത്തില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു സമരത്തിലേക്ക് നീങ്ങിയത്.

26 ശതമാനം കമ്മീഷന്‍ ആണ് നിലവില്‍ കമ്പനി ഈടാക്കുന്നത്. ഇതിന് പുറമെ ടാക്സ്, ഇന്ധന വില വര്‍ധന എല്ലാം കൂടിയാകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല എന്ന് തൊഴിലാളികള്‍ പറയുന്നു. ബാങ്കില്‍ നിന്നും വായ്പയെടുത്തും ഓട്ടോ പോലുള്ള ചെറിയ ടാക്സി വാഹനങ്ങള്‍ വിറ്റുമാണ് പലരും ഓണ്‍ലൈന്‍ ടാക്സിക്കായി കാര്‍ വാങ്ങിച്ചത്.

ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയിലാണ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ പിന്നീട് കമ്പനികള്‍ കമ്മീഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ 12 ന് തൊഴിലാളികള്‍ സൂചന പണിമുടക്കും നടത്തിയിരുന്നു.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെ നിയന്ത്രിക്കുന്നതിന് നിയമമില്ല. ഇത് സംബന്ധിച്ച നയം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആലോചനയിലാണെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പ്രതികരണം. നിലവിലെ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും സമരം തുടങ്ങിയതോടെ അപേക്ഷ നല്‍കി കാത്ത് നില്‍ക്കുന്ന മറ്റ് ഡ്രൈവര്‍മാരെ ഒപ്പം ചേര്‍ത്ത് സമരം നേരിടാനായിരിക്കും ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ശ്രമിക്കുകയെന്നാണ് സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018