Keralam

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി; ബുധനാഴ്ച അര്‍ധരാത്രിവരെ നിയന്ത്രണം തുടരും 

ശബരിമല
ശബരിമല

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. ബുധനാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട കളക്ടറിന് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ഡലകാലം തീരും വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം.

നാല് ദിവസത്തേക്കാണ് ശബരിമലയില്‍ നിരോധനാജ്ഞ കളക്ടര്‍ വീണ്ടും നീട്ടിയത്. മണ്ഡലകാലം അവസാനിക്കുംവരെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. ജനുവരി 14ന് മണ്ഡലകാലം അവസാനം വരെ നിരോധനാജ്ഞ നീട്ടണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല.

നിരോധനാജ്ഞ കൊണ്ട് എന്ത് ദോഷമാണ് ഉണ്ടായതെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ചോദിക്കുകയും ഭക്തര്‍ക്കു കുഴപ്പമൊന്നുമില്ലെന്ന് പറയുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ പിന്തുണ കിട്ടിയിരുന്നു. സുഗമമായ തീര്‍ത്ഥാടനം സാധ്യമാകുന്നുണ്ടെന്നും നിരീക്ഷണ സമിതി ഇത് അറിയിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭയ്ക്ക് മുന്നില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മുന്ന് യുഡിഎഫ് എംഎല്‍എമാര്‍ സമരം തുടരുകയാണ്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018