Keralam

നിരോധനാജ്ഞ നീട്ടണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക്; നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാരെ അറസ്റ്റ് ചെയ്തു 

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട പൊലീസ് മേധാവി ടി നാരായണന്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മണ്ഡലകാലം അവസാനിക്കുംവരെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. ജനുവരി 14ന് മണ്ഡലകാലം അവസാനം വരെ നിരോധനാജ്ഞ നീട്ടണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. പൊലീസ് റിപ്പോര്‍ട്ട് മാനിച്ച് നാല് ദിവസം കൂടി നിരോധനാജ്ഞ കളക്ടര്‍ പിബി നൂഹ് നീട്ടാനാണ് സാധ്യത.

നിരോധനാജ്ഞ തുടരുന്ന നിലയ്ക്കലില്‍ ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ അടക്കം ഒന്‍പത് പേരെ പൊലീസ് നിലയ്ക്കലില്‍ അറസ്റ്റ് ചെയ്തു. നിലയ്ക്കലില്‍ നിന്ന് അറസ്റ്റ് ചെയ്ത നീക്കിയ ഇവരെ പെരിനാട് സ്റ്റേഷനിലേക്ക് മാറ്റി.ശബരിമലയിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ നടത്തുന്ന സമരം തുടരുകയാണ്.

ബിജെപി സമരത്തിനൊപ്പം നിരോധനാജ്ഞയ്‌ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ സമരം തുടരുകയാണ്. നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭയ്ക്ക് മുന്നില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മുന്ന് യുഡിഎഫ് എംഎല്‍എമാര്‍ സമരം തുടരുകയാണ്.

നിരോധനാജ്ഞ കൊണ്ട് എന്ത് ദോഷമാണ് ഉണ്ടായതെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ചോദിക്കുകയും ഭക്തര്‍ക്കു കുഴപ്പമൊന്നുമില്ലെന്ന് പറയുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ പിന്തുണ കിട്ടിയിരുന്നു. സുഗമമായ തീര്‍ത്ഥാടനം സാധ്യമാകുന്നുണ്ടെന്നും നിരീക്ഷണ സമിതി ഇത് അറിയിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018