Keralam

‘മത്സ്യത്തൊഴിലാളികള്‍ക്ക് അനുമോദനമല്ല, സമഗ്രവികസനമാണ് വേണ്ടത്’; സമദൂരം തിരുത്തേണ്ടി വരുമെന്ന് ലത്തീന്‍ സഭ  

ആര്‍ച്ച് ബിഷപ്പ് സൂസപാക്യം   
ആര്‍ച്ച് ബിഷപ്പ് സൂസപാക്യം   

രാഷ്ട്രീയപാര്‍ട്ടികളോട് തങ്ങള്‍ പുലര്‍ത്തുന്ന സമദൂര നിലപാട് മാറ്റുമെന്ന മുന്നറിയിപ്പുമായി ലത്തീന്‍സഭ. തിന്മ ചെയ്താല്‍ വിളിച്ചുപറയുമെന്നും നന്മ ചെയ്താല്‍ പിന്തുണയ്ക്കുമെന്നും ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് അനുമോദനമല്ല, സമഗ്രവികസനമാണ് വേണ്ടത്. ഓഖി ദുരന്തത്താല്‍ തകര്‍ന്ന മത്സ്യമേഖലയ്ക്ക് 2,000 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതുവരെ തുച്ഛമായ തുകയേ ചെലവഴിച്ചുള്ളൂയെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഓഖി ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷമായി. 25 കോടി രൂപയുടെ ധനസഹായം മാത്രമാണ് നല്‍കിയത്. കേരളത്തിന്റെ സേനയെന്ന് പുകഴ്ത്തിയതുകൊണ്ടായില്ല, സമഗ്രവികസനം വേണം.  
ആര്‍ച്ച് ബിഷപ്പ് സൂസപാക്യം   

ഏത് നിലപാട് സ്വീകരിക്കണമെന്നുള്ളത് സമുദായത്തിലെ അംഗങ്ങള്‍ തീരുമാനിക്കും. സഭയുടേയും വിശ്വാസത്തിന്റേയും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ ചില തീരുമാനങ്ങള്‍ എടുക്കും. പ്രതികരിക്കും എന്ന സൂചനയാണ് വിശ്വാസികളുടെ നിലപാടില്‍ ഉള്ളതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെയും ലത്തീന്‍ സഭ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഓഖി വരുത്തിയ ദുരന്തം പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് വന്ന് കണ്ടതാണ്. എന്നിട്ടും കാണാതായവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ പോലും നല്‍കിയില്ല. സംസ്ഥാനസര്‍ക്കാര്‍ 44 പേര്‍ക്ക് മാത്രമാണ് ജോലി നല്‍കിയത്. കൂടുതല്‍ ആത്മാര്‍ത്ഥമായും ശക്തമായും സംസ്ഥാന സര്‍ക്കാരെങ്കിലും പ്രവര്‍ത്തിക്കണമെന്നും ലത്തീന്‍ സഭ ആവശ്യപ്പെട്ടു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018