Keralam

ഹിന്ദു സമാജോത്സവം പരിപാടിയില്‍ സംഘാടകരായി കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍; മുഖ്യാതിഥി യായെത്തുന്നത് യോഗി ആദിത്യനാഥ്‌ 

കാസര്‍കോട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവ് പരിപാടിയുടെ സംഘാടക സമിതിയില്‍ കോണ്‍ഗ്രസ് -ലീഗ് നേതാക്കള്‍. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണഭട്ടും, കുമ്പള പഞ്ചായത്ത് പ്രസിഡന്റ്‌ പുണ്ടരീകാക്ഷയുമാണ് സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാര്‍. ഡിസംബര്‍ 16ന് കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി.

തീവ്ര ഹിന്ദു വികാരം ആളിക്കത്തിച്ച് കേരളത്തിലടക്കം ബിജെപിയുടെ വളര്‍ച്ച ലക്ഷ്യം വക്കുന്നതാണ് പരിപാടി. ഇതിന്റെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായാണ് കോണ്‍ഗ്രസിന്റെയും ദളിത് ലീഗിന്റെയും നേതാക്കളായ കൃഷ്ണഭട്ടും, പുണ്ടരീകാക്ഷയും പ്രവര്‍ത്തിക്കുന്നത്.

കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സംഘാടകരുടെ അവകാശ വാദം. എന്നാല്‍ പരിപാടിയുടെ പ്രാസംഗികരെല്ലാവരും സംഘ്പരിവാറുമായി ബന്ധപ്പെട്ടവരാണ്.

മംഗളുരും ആര്‍എസ്എസ് കാര്യവാഹ് സീതാരാമ, ചിന്മയ മിഷന്‍ കേരള മേധാവി വിവിക്താനന്ദ, കണ്ണൂര്‍ അമൃതാനന്ദമയി മഠത്തിലെ അമൃത കൃപാനന്ദ എന്നിവരാണ് മുഖ്യ പ്രാസംഗികര്‍. ഇതില്‍ സംഘ്പരിവാറിന് പുറത്തുനിന്നാരുമില്ല.

കഴിഞ്ഞ വര്‍ഷം ബദിയടുക്കയില്‍ വിഎച്ച്പി നേതാവ് സാധ്വി സരസ്വതി പങ്കെടുത്ത ഹിന്ദുസമാജോത്സവത്തിലും കോണ്‍ഗ്രസ് നേതാവായ കൃഷ്ണഭട്ട് പങ്കെടുത്തിരുന്നു. എന്നാല്‍ കൃഷ്ണഭട്ടിനെതിരെ കോണ്‍ഗ്രസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഹിന്ദുക്കള്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ അധ്യക്ഷനായതില്‍ അപാകതയില്ലെന്നായിരുന്നു കൃഷ്ണഭട്ടിന്റെ അന്നത്തെ പ്രതികരണം.

ഈ പരിപാടിയില്‍ വി.എച്ച്.പി നേതാവ് സ്വാതി ബാലിക സരസ്വതി നടത്തിയ വര്‍ഗീയ പ്രസംഗം വിവാദമായിരുന്നു ലൗ ജിഹാദികളുടെയും ഗോമാതാവിനെ കൊല്ലുന്നവരുടെയും കഴുത്തുവെട്ടണം. ഇതിനായി വീട്ടിലെ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങിക്കൊടുക്കണം. എന്നായിരുന്നു പ്രസംഗം. ഇതിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ബേളൂര്‍ തട്ടുമ്മലില്‍ ഹിന്ദു സമാജോത്സവത്തില്‍ കോണ്‍ഗ്രസ് മുന്‍ പനത്തടി മണ്ഡലം പ്രസിഡന്റ് എ കെ ദിവാകരനായിരുന്നു അധ്യക്ഷന്‍. ഇതിനെ തുടര്‍ന്ന് ദിവാകരനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു ഇയാള്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018