Keralam

കലോത്സവത്തില്‍ വിധികര്‍ത്താവായി ദീപ നിശാന്ത് എത്തിയതില്‍ പ്രതിഷേധം, മറുപടി പറയേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്ന് മന്ത്രി സുധാകരന്‍, അപാകത ഇല്ലെന്ന് ഡിപിഐ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി ദീപാ നിശാന്ത് എത്തിയതില്‍ മറുപടി പറയേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്ന് മന്ത്രി സുധാകരന്‍. ഡിപിഐയും വിദ്യഭ്യാസവകുപ്പുമാണ് മറുപടി നല്‍കേണ്ടത്. സംഘാടക സമിതിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ നടക്കുന്ന മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. കവിതാമോഷണ വിവാദത്തെ തുടര്‍ന്ന് ദീപ പങ്കെടുക്കുന്ന ആദ്യപരിപാടി കൂടിയാണിത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ദീപയെയും മറ്റ് രണ്ട് വിധികര്‍ത്താക്കളെയും സംഭവസ്ഥലത്ത് നിന്നും അധികൃതര്‍ മാറ്റിയിട്ടുണ്ട്.

എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഇവരെ പൊലീസ് നീക്കം ചെയ്തു.ജില്ലാതലത്തില്‍ നടന്ന രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിനായിട്ടാണ് ദീപ നിശാന്തും മുരുകന്‍ കാട്ടക്കടയും അടക്കമുളള മൂന്നുപേരെ വിധികര്‍ത്താക്കളായി ക്ഷണിച്ചത്.

എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധി കര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് ഇത് സംബന്ധിച്ച സംഘാടകരുടെ വിശദീകരണം. കവിതാ മോഷണ വിവാദം വരുന്നതിന് മുന്‍പ് തന്നെ ദീപയെ വിധികര്‍ത്താവായി തീരുമാനിച്ചിരുന്നതാണെന്നും അവര്‍ക്കെതിരെ പരാതി ഇല്ലെന്നുമാണ് ഡിപിഐ വ്യക്തമാക്കുന്നത്.

എസ് കലേഷ് 2011ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചന ദീപ നിശാന്തിന്റേതായി എകെപിസിടിഎ (കോളേജ് അദ്ധ്യാപകരുടെ സംഘടന) മാഗസിനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കവിതാവിവാദത്തിന് തുടക്കമാകുന്നത്. തൃശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കവി എസ് കലേഷ് രംഗത്ത് വരികയായിരുന്നു.

കവിത മുമ്പ് പ്രസിദ്ധീകരിച്ചതാണെന്നും ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും കലേഷ് വ്യക്തമാക്കി. വരികള്‍ വികലമാക്കി വെട്ടിമുറിച്ചു. ആശയം മാത്രമായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷേ തന്റെ വരികള്‍ തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും കലേഷ് പറഞ്ഞിരുന്നു.

എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഢിയല്ല താനെന്നായിരുന്നു അദ്ധ്യാപികയായ ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. പലരും വ്യക്തിഹത്യ നടത്താന്‍ ആരോപണം ഉപയോഗിക്കുകയാണ്. ആരാണ് ആരോപണത്തിന് പിന്നിലെന്ന് അറിയാം. ചില വെളിപ്പെടുത്തലുകള്‍ മറ്റുപലരേയും ബാധിക്കും എന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ദീപ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇതിന് പിന്നില്‍ സാംസ്‌കാരിക പ്രഭാഷകനായ ശ്രീചിത്രനാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതും ദീപ നിശാന്ത് അത് സ്ഥിരീകരിക്കുന്നതും.

ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാന്‍ എസ് കലേഷിന്റെ കവിത 'പകര്‍ത്തിയെഴുതി' നല്‍കിയത് താന്‍ അല്ലെന്നായിരുന്നു ശ്രീചിത്രന്റെ ഇതിനെക്കുറിച്ചുളള ആദ്യ പ്രതികരണം. തനിക്ക് ഒന്നും അറിയില്ല. സംഭവത്തില്‍ യാതൊരു പങ്കുമില്ല. ഒരാളുടെ കവിത വേറൊയൊരാള്‍ക്ക് പകര്‍ത്തിയെഴുതിക്കൊടുക്കുന്ന ഒരാളല്ല താന്‍. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആയതിനാല്‍ വ്യക്തിഹത്യ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും ശ്രീചിത്രന്‍ പറഞ്ഞിരുന്നു.

കവിതാ മോഷണ വിവാദത്തില്‍ തന്റെ പേര് വരുന്നത് വിചിത്രമാണെന്നും യാതൊരു പങ്കുമില്ലെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ശ്രീചിത്രന്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. കൂട്ടുപ്രതി താനെന്ന് ഏറ്റുപറഞ്ഞും കലേഷിനോട് മാപ്പ് പറഞ്ഞും ഫെയ്‌സ്ബുക്കിലൂടെ വിശദമാക്കിയ ശ്രീചിത്രന്‍ കവിതകള്‍ നേരത്തെ പലര്‍ക്കും അയച്ചുകൊടുത്തിരുന്നതായും പറഞ്ഞു. ദീപ നിശാന്തും കലേഷിനോട് നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഇരുവരുടെയും മാപ്പ് കലേഷ് അംഗീകരിച്ചതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018