Keralam

വിധികര്‍ത്താവാകാനുളള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് ദീപാ നിശാന്ത്; മാറ്റി നിര്‍ത്തുന്നത് സ്ത്രീയായതിനാല്‍, ശ്രീചിത്രനെതിരെ പ്രതിഷേധം ഇല്ലാത്തത് എന്തുകൊണ്ട്?

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവാകാനുളള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് കേരള വര്‍മ്മ കോളെജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. കവിതാ വിവാദത്തില്‍ കവി എസ് കലേഷിനോടും വായനക്കാരോടും മാപ്പ് പറഞ്ഞതാണ്. വിഷയം അവസാനിപ്പിക്കാന്‍ താത്പര്യം ഇല്ലാത്ത ഒരു കൂട്ടര്‍ ഇപ്പോഴുമുണ്ട്. അവരാണ് ഇപ്പോഴുളള വിവാദത്തിന് പിന്നില്‍. പ്രതിഷേധക്കാരുടെ ഉദ്ദേശ്യം വ്യക്തിഹത്യയാണെന്നും ദീപ നിശാന്ത് വ്യക്തമാക്കി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ ഇന്ന് എത്തിയത് മുതലാണ് വിവാദങ്ങള്‍ വീണ്ടും ആരംഭിച്ചത്. കവിതാമോഷണ വിവാദത്തെ തുടര്‍ന്ന് ദീപ പങ്കെടുക്കുന്ന ആദ്യപരിപാടി കൂടിയാണിത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ദീപയെയും മറ്റ് രണ്ട് വിധികര്‍ത്താക്കളെയും സംഭവസ്ഥലത്ത് നിന്നും അധികൃതര്‍ മാറ്റിയിരുന്നു.

പൊതുസമൂഹത്തില്‍ നിന്ന് എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നു. സ്ത്രീ ആയതിനാലാണ് ഇത്തരത്തില്‍ മാറ്റി നിര്‍ത്തുന്നതെങ്കില്‍ നിശബ്ദയാകാന്‍ ഉദ്ദേശമില്ല. വിവാദങ്ങളെക്കുറിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടാണ് ശ്രീചിത്രനെതിരെ പ്രതിഷേധമില്ലാത്തത്? 

എബിവിപി പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. പിന്നാലെ കെഎസ്‌യു പ്രവര്‍ത്തകരുമെത്തി. ഇവരെ പൊലീസ് നീക്കം ചെയ്തു.ജില്ലാതലത്തില്‍ നടന്ന രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിനായിട്ടാണ് ദീപ നിശാന്തും മുരുകന്‍ കാട്ടക്കടയും അടക്കമുളള മൂന്നുപേരെ വിധികര്‍ത്താക്കളായി ക്ഷണിച്ചത്.

ദീപാ നിശാന്തിനെ വിധികര്‍ത്താവാക്കിയതില്‍ അപാകതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു. കലോത്സവ മാന്വല്‍ പ്രകാരം ദീപയ്ക്ക് അയോഗ്യതയില്ലെന്നും ഇവര്‍ക്ക് എതിരെയുള്ള ആക്ഷേപങ്ങള്‍ മറ്റ് വിഷയമാണെന്നും രവീന്ദ്രനാഥ് പറഞ്ഞിരുന്നു. ദീപയെ വിധികര്‍ത്താവാക്കാനുള്ള തീരുമാനം വിവാദമുണ്ടാകുന്നതിന് മുമ്പ് എടുത്തതെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധി കര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് ഇത് സംബന്ധിച്ച സംഘാടകരുടെ വിശദീകരണം. കവിതാ മോഷണ വിവാദം വരുന്നതിന് മുന്‍പ് തന്നെ ദീപയെ വിധികര്‍ത്താവായി തീരുമാനിച്ചിരുന്നതാണെന്നും അവര്‍ക്കെതിരെ പരാതി ഇല്ലെന്നുമാണ് ഡിപിഐ വ്യക്തമാക്കുന്നത്.

കലേഷ് 2011ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിറ്റി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്ത് വരികയായിരുന്നു.

കവിത മുമ്പ് പ്രസിദ്ധീകരിച്ചതാണെന്നും ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും കലേഷ് വ്യക്തമാക്കി. വരികള്‍ വികലമാക്കി വെട്ടിമുറിച്ചു. ആശയം മാത്രമായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷേ തന്റെ വരികള്‍ തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും കലേഷ് പറഞ്ഞിരുന്നു.

എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഢിയല്ല താനെന്നായിരുന്നു അദ്ധ്യാപികയായ ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. പലരും വ്യക്തിഹത്യ നടത്താന്‍ ആരോപണം ഉപയോഗിക്കുകയാണ്. ആരാണ് ആരോപണത്തിന് പിന്നിലെന്ന് അറിയാം. ചില വെളിപ്പെടുത്തലുകള്‍ മറ്റുപലരേയും ബാധിക്കും എന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ദീപ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇതിന് പിന്നില്‍ സാംസ്‌കാരിക പ്രഭാഷകനായ ശ്രീചിത്രനാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതും ദീപ നിശാന്ത് അത് സ്ഥിരീകരിക്കുന്നതും.

ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാന്‍ എസ് കലേഷിന്റെ കവിത 'പകര്‍ത്തിയെഴുതി' നല്‍കിയത് താന്‍ അല്ലെന്നായിരുന്നു ശ്രീചിത്രന്റെ ഇതിനെക്കുറിച്ചുളള ആദ്യ പ്രതികരണം. തനിക്ക് ഒന്നും അറിയില്ല. സംഭവത്തില്‍ യാതൊരു പങ്കുമില്ല. ഒരാളുടെ കവിത വേറൊയൊരാള്‍ക്ക് പകര്‍ത്തിയെഴുതിക്കൊടുക്കുന്ന ഒരാളല്ല താന്‍. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആയതിനാല്‍ വ്യക്തിഹത്യ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും ശ്രീചിത്രന്‍ പറഞ്ഞിരുന്നു.

കവിതാ മോഷണ വിവാദത്തില്‍ തന്റെ പേര് വരുന്നത് വിചിത്രമാണെന്നും യാതൊരു പങ്കുമില്ലെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ശ്രീചിത്രന്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. കൂട്ടുപ്രതി താനെന്ന് ഏറ്റുപറഞ്ഞും കലേഷിനോട് മാപ്പ് പറഞ്ഞും ഫെയ്‌സ്ബുക്കിലൂടെ വിശദമാക്കിയ ശ്രീചിത്രന്‍ കവിതകള്‍ നേരത്തെ പലര്‍ക്കും അയച്ചുകൊടുത്തിരുന്നതായും പറഞ്ഞു. ദീപ നിശാന്തും കലേഷിനോട് നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഇരുവരുടെയും മാപ്പ് കലേഷ് അംഗീകരിച്ചതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018