Keralam

ശബരിമല ദ്രാവിഡരുടെ ആരാധന കേന്ദ്രം എന്നതിന് തെളിവ്, 351 വര്‍ഷം പഴക്കമുള്ള രേഖ കണ്ടെത്തി, പന്തളം രാജമുദ്രയുളള ചെമ്പോലയില്‍ വൈദികമത പരാമര്‍ശമില്ല

ശബരിമല ദ്രാവിഡ ക്ഷേത്രമാണെന്നതിന് തെളിവ് നല്‍കുന്ന മുന്നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള പന്തളം രാജഭരണകാലത്തെ ചരിത്രരേഖ കണ്ടെത്തി. വൈദികമതത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും ക്ഷേത്രത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് രേഖയില്‍ പറയുന്നത്.

ദ്രാവിഡ ആചാര അനുഷ്ടാനങ്ങളെ കുറിച്ച് കൃത്യമായി പരാമര്‍ശമുള്ള രേഖയില്‍ ബ്രാഹ്മണ ആചാരത്തെകുറിച്ചോ തന്ത്രിമാരെ കുറിച്ചോ പരാമര്‍ശമില്ല. ഡോ. മോണ്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യശേഖരത്തിലാണ് 351 വര്‍ഷം പഴക്കമുള്ള രാജമുദ്ര പതിപ്പിച്ച ചെമ്പോല തിട്ടൂരമുള്ളതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചവരിമല (കോലെഴുത്തില്‍) എന്നാണ് രേഖയില്‍ ശബരിമലയെ വിശേഷിപ്പിക്കുന്നത്. പന്തളം കോവിലകം അധികാരി മകരവിളക്കിനും മറ്റു ചടങ്ങുകള്‍ക്കുമായി ശബരിമല ക്ഷേത്രം അധികാരികള്‍ക്ക് പണം അനുവദിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് രേഖ. കൊല്ലവര്‍ഷം 843 ധനുമാസം ഞായറാഴ്ച ദിവസം(ക്രിസ്തുവര്‍ഷം 1668) എന്നാണ് ഇതില്‍ തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.

പണം അനുവദിക്കുന്ന രേഖയായതുകൊണ്ടു തന്നെ ക്ഷേത്രത്തില്‍ നടക്കുന്ന ആചാരങ്ങളെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. പുള്ളുവന്‍പാട്ട്, വേലന്‍പാട്ട് എന്നിവ ക്ഷേത്രത്തില്‍ നടന്നിരുന്നുവെന്നും സന്നിധാനത്ത് കാണിക്കയിടുന്നതിന് സമീപം കുടില്‍ കെട്ടിപാര്‍ത്തിരുന്നത് മുക്കം ചീരപ്പന്‍ ചിറയിലെ കുഞ്ഞന്‍പണിക്കരാണെന്നും ചെമ്പോലയില്‍ പറയുന്നു. ചെമ്പോല നല്‍കുന്ന വിവരങ്ങള്‍ കൃത്യവും വസ്തുനിഷ്ടവുമാണെന്ന് ചരിത്രകാരന്‍ ഡോ എം.ആര്‍ രാഘവവാര്യര്‍ പറഞ്ഞു.

ചെമ്പോല വ്യക്തമാക്കുന്ന കാലഘട്ടവും മധുരനായ്ക്കന്‍ പാണ്ടിനാട് ആക്രമിക്കുകയും രാജവംശം പന്തളത്തേക്ക് കുടിയേറിയ കാലഘട്ടവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടെന്നും രാഘവവാര്യര്‍ വ്യക്തമാക്കി.

ക്ഷേത്രത്തില്‍ നടക്കുന്ന വിവിധ ദ്രാവിഡ ആചാരങ്ങള്‍ക്ക് ഒരോന്നിനും പ്രത്യേകം പണം അനുവദിക്കുന്നതായി രേഖ പറയുന്നു. മകരവിളക്കിനും അനുബന്ധ ചടങ്ങുകള്‍ക്കും 3001 അനന്തരാമന്‍ പണം അനുവദിക്കുന്നു, ഇത് കുഞ്ഞന്‍ പണിക്കര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നല്‍കണം, വേലന്‍പാട്ട്, പുള്ളുവന്‍പാട്ട് എന്നിവ നടത്തുന്നവര്‍ക്ക് പണം നല്‍കണം. തുടങ്ങിയ കാര്യങ്ങളും തിട്ടൂരത്തില്‍ നിര്‍ദേശിക്കുന്നു. വെടിവഴിപാട്, മാളികപ്പുറത്തമ്മ എന്നിവയുമായി ബന്ധപ്പെട്ട് രേഖയില്‍ പരാമര്‍ശമുണ്ട്.

തിരുവാഭരണം സൂക്ഷിക്കുന്നതിനും ശബരിമലയിലെ ആചാരങ്ങള്‍ നടത്തുവാനും കുഞ്ഞപ്പന്‍ പണിക്കര്‍ക്കാണ് രേഖയില്‍ അധികാരം. മേല്‍ നോട്ടത്തിന് കോവിലകത്തിന് അധികാരമുണ്ട്. അവര്‍ ഇരിക്കേണ്ട സ്ഥാനക്രമങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവയെകുറിച്ചും തിട്ടുരത്തില്‍ കൃതിമായ നിര്‍ദേശം നല്‍കുന്നു.

ഉന്നിയില ദേശത്തെ ഉന്നിയില വീട്ടില്‍ നാരായണന്‍ തണ്ണീര്‍മുക്കം ദേശത്തെ വെങ്ങല വീട്ടില്‍ നാരായണ കുഞ്ഞന്‍ എന്നിവരാണ് തിട്ടൂരത്തിലെ സാക്ഷികള്‍. ഇവര്‍ ഈഴവ വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇതില്‍ നിന്നെല്ലാം മനസിലാകുന്നത് ക്ഷേത്രം ദ്രാവിഡ പാരമ്പര്യത്തില്‍ നിലനിന്നതായിരുന്നുവെന്ന് രാഘവവാര്യര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സ്വദേശി ശ്രീധരമേനോനില്‍ നിന്നാണ് പ്രാചീനരേഖകള്‍ ശേഖരിക്കുന്ന ഡോ.മോണ്‍സണ് ചരിത്ര രേഖ കൈമാറി കിട്ടിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018