Keralam

ജയിലില്‍ അടച്ചതിന് പിണറായി വിജയനോട് നന്ദിയുണ്ടെന്ന് സുരേന്ദ്രന്‍; വനിതാ മതിലിന് യുവതി പ്രവേശനവുമായി ബന്ധമുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം 

ശബരിമലയിലെ യുവതി പ്രവേശനവുമായി വനിതാ മതിലിന് ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ശബരിമലയിലെ പ്രശ്‌നങ്ങള്‍ വഷളാക്കിയത് സര്‍ക്കാരിന്റെ നിലപാടാണ്. നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടാക്കിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്.

തനിക്കെതിരെ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. സര്‍ക്കാര്‍ കേസെടുത്ത് പീഡിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ ജയില്‍ മോചിതനായ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തന്നെ ജയിലില്‍ അടച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയുണ്ട്. സര്‍ക്കാരിനോട് വിശ്വാസി സമൂഹത്തിനുളള എതിര്‍പ്പ് ശക്തമാക്കാന്‍ അറസ്റ്റ് സഹായിച്ചു. പിണറായി പണി പതിനെട്ട് നോക്കിയാലും ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ കഴിയില്ല.

പിണറായിക്ക് മുന്നില്‍ മുട്ട് മടക്കുന്നതിനെക്കാള്‍ നല്ലത് മരണമാണ്. പരാജയപ്പെട്ടവന്റെ വാക്കുകളാണ് പിണറായിയുടേത്. ആചാരലംഘനത്തിനെതിരെ സമരം തുടരുമെന്നും ശബരിമല ദര്‍ശനത്തിനായി കോടതിയെ സമീപിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സന്നിധാനത്ത് സ്ത്രീയെ നാളികേരമെറിയാന്‍ ശ്രമിച്ച ആളിന്റെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയില്ല. അയാള്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല. ശബരിമലയില്‍ ബിജെപി ഒരു നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. വത്സന്‍ തില്ലങ്കേരിക്ക് എതിരെയും കള്ളക്കേസ് എടുത്തു. ഒരു ചായ വാങ്ങിത്തന്ന സി.ഐയെ സസ്‌പെന്‍ഡ് ചെയ്തു. കൊട്ടാരക്കരയില്‍ നിന്ന് ചായ കുടിക്കാന്‍ എറണാകുളത്തെ ക്യാമ്പില്‍ പോകണമെന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018