Keralam

‘ജയിലില്‍ കിടക്കുമ്പോഴും ആശങ്ക ആചാരലംഘനം നടക്കുമോ എന്നത് മാത്രം’; ദൗത്യം പൂര്‍ത്തിയാകുന്നത് ശബരിമല ദര്‍ശനം നടത്തിയ ശേഷമെന്ന് സുരേന്ദ്രന്‍

ശബരിമലയില്‍ അവിശ്വാസികള്‍ ആചാരലംഘനം നടത്തുമോ എന്നതായിരുന്നു ജയിലില്‍ കിടക്കുമ്പോഴും ഉണ്ടായിരുന്ന ആശങ്കയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. 22 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ജയിലിലായ കെ സുരേന്ദ്രന് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ശബരിമലയിലെ ആചാരലംഘനങ്ങള്‍ക്ക് എതിരായിട്ടുള്ള നാമജപ പ്രതിഷേധത്തിലും സമാധാനപരമായ പ്രക്ഷോഭങ്ങളിലും പങ്കെടുക്കും. പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ജനാധിപത്യ സമരപരിപാടികളിലും തുടര്‍ന്നും പങ്കെടുക്കും. ജയിലില്‍ കിടക്കുമ്പോഴും ഉണ്ടായിരുന്ന ആശങ്ക ശബരിമലയില്‍ അവിശ്വാസികള്‍ ആചാരലംഘനം നടത്തുമോ എന്നതായിരുന്നു. ഭാഗ്യവശാല്‍ പുറത്തിറങ്ങിയപ്പോഴും അങ്ങനെ നടന്നില്ല എന്നത് സന്തോഷമുള്ള കാര്യമാണ്. ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ എന്റെ ദൗത്യം പൂര്‍ത്തിയാകൂ.

ബിജെപി പ്രവര്‍ത്തകര്‍ ആരും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട എസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരുമുടിക്കെട്ട് വലിച്ചെറിയാന്‍ ശ്രമം നടത്തിയെന്നും പുറത്തിറങ്ങുന്നത് വരെ ഇത് കാത്തുസൂക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി നിശ്ചയിക്കുന്നതിന് അനുസരിച്ച് ഇരുമുടിക്കെട്ട് ഏതെങ്കിലും ക്ഷേത്രത്തില്‍ സൂക്ഷിക്കും. മേല്‍ക്കോടതിയെ സമീപിച്ച് സന്നിധാനത്തേക്ക് പോകാന്‍ അനുമതി തേടും. കോണ്‍ഗ്രസിനെ പോലെ ആത്മാര്‍ത്ഥയില്ലാത്ത സമരമല്ല തങ്ങള്‍ നടത്തിയതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുമിറങ്ങിയ സുരേന്ദ്രന്‍ കരമന വഴി പഴവങ്ങാടി ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരപന്തലിലും എത്തും.

കേസ് ആവശ്യത്തിന് അല്ലാതെ മൂന്ന് മാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, നിശ്ചിത ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, രണ്ടു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യം നല്‍കണം എന്നിവയാണ് സുരേന്ദ്രന്റെ ജാമ്യ വ്യവസ്ഥകള്‍

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018