Keralam

കേന്ദ്രാനുമതിയായി, കേരളത്തിന് ജര്‍മ്മന്‍ ധനസഹായം സ്വീകരിക്കാം; ലഭിക്കുക 784 കോടി

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ജര്‍മ്മനിയില്‍ നിന്നും വായ്പ വാങ്ങാന്‍ കേരളത്തിന് കേന്ദ്രാനുമതി. പുനര്‍നിര്‍മ്മാണത്തിനായി 720 കോടി രൂപയും മണ്ണിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുളള പദ്ധതികള്‍ക്കായി 40 കോടി രൂപയുമാണ് ജര്‍മ്മനിയുടെ വാഗ്ദാനം.

കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്നുളള ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുളള അടിസ്ഥാന ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാനാണ് ജര്‍മന്‍ വികസന ബാങ്ക് ആയ കെഎഫ്ഡബ്യൂ വഴി വായ്പ ലഭിക്കുക. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചു.

കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കാനാണ് 24 കോടി രൂപ. മണ്ണിന്റെ ഗുണം നഷ്ടമായ 43 നീര്‍ത്തടങ്ങളുടെ വികസനം വഴി കൃഷിക്കാരെ സഹായിക്കാന്‍ 40 കോടി രൂപയുടെ പദ്ദതി അടുത്ത വര്‍ഷം തുടങ്ങും. വയനാട്ടിലെ കാരാപ്പുഴ, പാലക്കാട്ടെ മലമ്പുഴ ഡാമുകളില്‍ ഒഴുകുന്ന സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാനും സാമ്പത്തിക സഹായം നല്‍കും.

ഇതിന് പുറമെ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കാന്‍ ജര്‍മ്മനി 940 കോടി രൂപയുടെ സഹായം നല്‍കും. എഡിബി, ലോകബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ദതി നടപ്പാക്കുക. 2035 ല്‍ പൂര്‍ത്തിയാക്കുന്ന പദ്ധതി ദിവസേന ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഉപകാരപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രളയകാലത്തിനിടെ ഓഗസ്റ്റ് 18ന് തന്നെ ജര്‍മനിയില്‍ നിന്ന് വിദഗ്ദ്ധ സംഘമെത്തിയിരുന്നു. മൂന്ന് ദിവസം ഇവര്‍ പ്രളയമേഖലകള്‍ സന്ദര്‍ശിച്ച ശഷം റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കാന്‍ കെഎഫ്ഡബ്ല്യു തീരുമാനിച്ചത്. യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയതോടെ ബാങ്ക് തീരുമാനം മരവിപ്പിക്കുകയായിരുന്നു.

ലോകബാങ്ക്, ഏഷ്യല്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവര്‍ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ജര്‍മന്‍ ബാങ്ക് വീണ്ടും രംഗത്തെത്തിയത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018