Keralam

അടഞ്ഞ ‘കിത്താബ്’: വാങ്ക് വിളിയില്‍ നഷ്ടമായത് സംസ്ഥാന കലോല്‍സവവേദി; അരങ്ങിലെത്താതെ കാഴ്ചക്കാരായി ഒന്നാം സ്ഥാനക്കാര്‍ 

Mathrubhumi
മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയില്‍ വാങ്ക് വിളിക്കാന്‍ അനുവദിക്കുന്നില്ല എന്ന ചോദ്യമാണ് നാടകം ഉയര്‍ത്തിയത്. പള്ളിമുക്രിയുടെ മകള്‍ ഷാഹിന വാങ്ക് വിളിക്കാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയും തുടര്‍ന്ന് അവള്‍ക്ക് മേല്‍ മതത്തിന്റെ വിലക്കുകള്‍ വീഴുന്നതുമാണ് നാടകത്തിലുള്ളത്.

ഒന്നാമത് എത്തിയിട്ടും അരങ്ങിലെത്താനാകാതെ കോഴിക്കോട് മേമുണ്ട ഹൈസ്‌കൂളിലെ കുട്ടി അഭിനേതാക്കള്‍. ഒരു വാങ്ക് വിളിയില്‍ തങ്ങളുടെ അവസരം നഷ്ടപ്പെട്ടതിനാല്‍ ഇത്തവണത്തെ സംസ്ഥാന കലോത്സവത്തില്‍ കാഴ്ചക്കാരായാണ് ഇവര്‍ എത്തിയത്. പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും നേരിട്ടെങ്കിലും ആലപ്പുഴയില്‍ തങ്ങളുടെ 'കിത്താബ്' എത്തിക്കാന്‍ നിരവധി വാതിലുകള്‍ അവര്‍ മുട്ടിയിരുന്നു. എല്ലാവരും കൈയ്യൊഴിഞ്ഞതോടെ കുഞ്ഞുപ്രതിഭകളുടെ അവസരവും നഷ്ടമായി.

ഇന്നലെ ഉച്ചയോടെ നാടകത്തിന്റെ സംവിധായകന്‍ റഫീക്ക് മംഗലശ്ശേരിക്ക് ഒപ്പമാണ് ഇവര്‍ ആലപ്പുഴയില്‍ നടക്കുന്ന കലോത്സവത്തില്‍ എത്തിയത്. മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപ്പെട്ട റിയ പര്‍വിന്‍, മുക്രിയായി അഭിനയിച്ച സൂരജ്, ദേവനന്ദ, സിയാന, അര്‍ഥന, ശിഖപ്രിയ, ഊര്‍മിക, അഷിന്‍, അഭയ്, ദേവാനന്ദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചുള്ള പ്രതിഷേധങ്ങളെത്തുടര്‍ന്ന് കോഴിക്കോട് റവന്യു കലോത്സവത്തില്‍ നിന്നും നാടകം പിന്‍വലിച്ചിരുന്നു.

നാടകത്തിനെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ, എസ്‌കെഎസ്എസ്എഫ്, എംഎസ്എഫ് എന്നീ സംഘടനകളാണ് രംഗത്തെത്തിയത്. കോഴിക്കോട് ജില്ലാ കലോത്സവത്തിന്റെ വേദിയായ വടകര ടൗണ്‍ ഹൗളിലേക്ക് എസ്ഡിപിഐ മാര്‍ച്ചും നടത്തിയിരുന്നു.

മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും മികച്ച നടിക്കുള്ള അംഗീകാരവും നാടകം നേടിയിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തെ പോറലേല്‍പ്പിച്ചുകൊണ്ട് നാടകം തുടര്‍ന്ന് അവതരിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പികെ കൃഷ്ണദാസ് വിശദീകരണ കുറിപ്പും പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പ് അടക്കം ആലപ്പുഴയില്‍ നാടകം കളിപ്പിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് അണിയറ പ്രവര്‍ത്തകരെയും അറിയിച്ചു. ഭീഷണി ശക്തമായതോടെ നാടകവുമായി മുന്നോട്ടില്ലെന്ന് സംവിധായകനും വ്യക്തമാക്കുകയായിരുന്നു.

മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയില്‍ വാങ്ക് വിളിക്കാന്‍ അനുവദിക്കുന്നില്ല എന്ന ചോദ്യമാണ് നാടകം ഉയര്‍ത്തിയത്. പള്ളിമുക്രിയുടെ മകള്‍ ഷാഹിന വാങ്ക് വിളിക്കാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയും തുടര്‍ന്ന് അവള്‍ക്ക് മേല്‍ മതത്തിന്റെ വിലക്കുകള്‍ വീഴുന്നതുമാണ് നാടകത്തിലുള്ളത്.

മതത്തിന്റെ അടിസ്ഥാന നന്മകള്‍ പങ്കുവയ്ക്കുന്നതിനൊപ്പം അന്ധവിശ്വാസങ്ങളേയും നാടകം തുറന്നു കാണിക്കുന്നുണ്ട്. പട്ടാപ്പകല്‍ ചൂട്ട് കത്തിച്ച് മനുഷ്യനെ തേടിനടന്നിട്ടും മനുഷ്യനെ മാത്രം കണ്ടില്ലെന്ന അവതരണ ഗാനത്തോടെയാണ് നാടകം ആരംഭിക്കുന്നത്. പള്ളിയില്‍ സ്ത്രീകള്‍ വാങ്ക് വിളിക്കുന്നതാണ് നാടകത്തിന്റെ അവസാന രംഗം.

നാടകം അവതരിപ്പിക്കണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹമെന്ന് കുട്ടികള്‍ പറയുന്നു. കിത്താബ് പിന്‍വാങ്ങിയതോടെ രണ്ടാം സ്ഥാനം നേടിയ എലിപ്പെട്ടിയാണ് സംസ്ഥാന തലത്തിലേക്ക് എത്തിയത്. പൊതുവിദ്യാലയത്തിന്റെയും പൊതുബെഞ്ചിന്റെയും ആവശ്യകത മുന്നോട്ട് വെയ്ക്കുന്ന ശിവദാസ് പൊയില്‍കാവിന്റെ ഈ നാടകം കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018