Keralam

ദീപ നിശാന്ത് മാര്‍ക്ക് ഇട്ട ഉപന്യാസത്തിന്റെ ഫലപ്രഖ്യാപനം തടഞ്ഞു; പുനര്‍മൂല്യനിര്‍ണ്ണയം ജൂറി തീരുമാനിക്കും  

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരത്തിന്റെ പുനര്‍മൂല്യനിര്‍ണയം ജൂറി തീരുമാനിക്കുമെന്ന് ഡിപിഐ കെ വി മോഹന്‍കുമാര്‍. കവിതാ മോഷണ വിവാദത്തില്‍ ഉള്‍പ്പെട്ട ദീപാ നിശാന്തിനെ ഉപന്യാസ മത്സരത്തിന്റെ വിധി കര്‍ത്താവാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം.

ഉപന്യാസ മത്സരത്തിന്റെ വിധി നിര്‍ണയത്തെക്കുറിച്ച് പരാതി കിട്ടിയാല്‍ സ്വീകരിക്കുമെന്ന് ഡിപിഐ അറിയിച്ചിരുന്നു. അതേസമയം പ്രതിഷേധങ്ങള്‍ക്ക് കാരണം തന്റെ പിഴവാണെന്ന് ദീപാ നിശാന്ത് ആവര്‍ത്തിച്ചു.

തെറ്റ് തിരുത്തി താന്‍ മുന്നോട്ട് പോകും.സ്ത്രീ ആയതിനാലാണ് മാറ്റി നിര്‍ത്തുന്നതെങ്കില്‍ നിശബ്ദയാകാന്‍ ഉദ്ദേശമില്ല. ശ്രീചിത്രനെതിരെ പ്രതിഷേധം ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ദീപാ നിശാന്ത് ചോദിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി ദീപ എത്തിയത് മുതലാണ് പുതിയ വിവാദങ്ങള്‍ ആരംഭിച്ചത്. കവിതാമോഷണ വിവാദത്തെ തുടര്‍ന്ന് ദീപ പങ്കെടുക്കുന്ന ആദ്യപരിപാടി കൂടിയാണിത്. ജില്ലാതലത്തില്‍ നടന്ന രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിനായിട്ടാണ് ദീപ നിശാന്തും മുരുകന്‍ കാട്ടക്കടയും അടക്കമുളള മൂന്നുപേരെ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളായി ക്ഷണിച്ചത്.പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെ സംഭവസ്ഥലത്ത് നിന്നും ആദ്യം അധികൃതര്‍ മാറ്റിയിരുന്നു.

നേരത്തെ മുപ്പതാം നമ്പര്‍ വേദിയായ എല്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ദീപ എത്തിയാല്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വേദി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍ എബിവിപി, കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒടുവില്‍ പൊലീസ് സംരക്ഷണയില്‍ വിധിനിര്‍ണയം നടത്തി ദീപ നിശാന്ത് മടങ്ങുകയായിരുന്നു.

ദീപാ നിശാന്തിനെ വിധികര്‍ത്താവാക്കിയതില്‍ അപാകതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു. കലോത്സവ മാന്വല്‍ പ്രകാരം ദീപയ്ക്ക് അയോഗ്യതയില്ലെന്നും ഇവര്‍ക്ക് എതിരെയുള്ള ആക്ഷേപങ്ങള്‍ മറ്റ് വിഷയമാണെന്നും രവീന്ദ്രനാഥ് പറഞ്ഞിരുന്നു. ദീപയെ വിധികര്‍ത്താവാക്കാനുള്ള തീരുമാനം വിവാദമുണ്ടാകുന്നതിന് മുമ്പ് എടുത്തതെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

അതേസമയം ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയത് കലോത്സവത്തിന് കളങ്കം വരുത്തുന്ന നടപടിയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. വിഷയത്തില്‍ ഡിപിഐയെ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കി.

എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധി കര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് ഇത് സംബന്ധിച്ച സംഘാടകരുടെ വിശദീകരണം. കവിതാ മോഷണ വിവാദം വരുന്നതിന് മുന്‍പ് തന്നെ ദീപയെ വിധികര്‍ത്താവായി തീരുമാനിച്ചിരുന്നതാണെന്നും അവര്‍ക്കെതിരെ പരാതി ഇല്ലെന്നുമാണ് ഡിപിഐ വ്യക്തമാക്കുന്നത്.

കലേഷ് 2011ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിറ്റി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്.

ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്ത് വരികയായിരുന്നു. ആദ്യം ഇക്കാര്യം നിഷേധിച്ച ദീപാ നിശാന്ത് കവിതാമോഷണത്തിന് പിന്നില്‍ സാമൂഹ്യ സാസ്‌കാരിക പ്രഭാഷകനായ എം.ജെ ശ്രീചിത്രനാണെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. ഇരുവരും കവി എസ് കലേഷിനോട് മാപ്പ് പറയുകയും ചെയ്തിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018