Keralam

കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി; പുറത്തിറങ്ങിയത് 22 ദിവസത്തിന് ശേഷം; വന്‍സ്വീകരണം ഒരുക്കി ബിജെപി 

ശബരിമല സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ജയിലിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി. 22 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ പുറത്തിറങ്ങുന്നത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള മാലയിട്ടു സ്വീകരിച്ചു. ബിജെപി പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ സുരേന്ദ്രന് സ്വീകരണം ഒരുക്കിയിരുന്നു.

സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുമിറങ്ങിയ സുരേന്ദ്രന്‍ കരമന വഴി പഴവങ്ങാടി ക്ഷേത്രത്തിലേക്കാണ് ആദ്യം പോകുന്നത്. തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരപന്തലിലേക്കും പോകും.

ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയും പ്രവര്‍ത്തകര്‍ സുരേന്ദ്രന് ഒരുക്കിയിരുന്നു. വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.

ശബരിമലയിലെ ആചാരലംഘനങ്ങള്‍ക്ക് എതിരായിട്ടുള്ള നാമജപ പ്രതിഷേധത്തിലും സമാധാനപരമായ പ്രക്ഷോഭങ്ങളിലും പങ്കെടുക്കും. പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ജനാധിപത്യ സമരപരിപാടികളിലും തുടര്‍ന്നും പങ്കെടുക്കും. ജയിലില്‍ കിടക്കുമ്പോഴും ഉണ്ടായിരുന്ന ആശങ്ക ശബരിമലയില്‍ അവിശ്വാസികള്‍ ആചാരലംഘനം നടത്തുമോ എന്നതായിരുന്നു. ഭാഗ്യവശാല്‍ പുറത്തിറങ്ങിയപ്പോഴും അങ്ങനെ നടന്നില്ല എന്നത് സന്തോഷമുള്ള കാര്യമാണ്. ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ എന്റെ ദൗത്യം പൂര്‍ത്തിയാകൂ.
കെ സുരേന്ദ്രന്‍

ബിജെപി പ്രവര്‍ത്തകര്‍ ആരും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട എസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരുമുടിക്കെട്ട് വലിച്ചെറിയാന്‍ ശ്രമം നടത്തിയെന്നും പുറത്തിറങ്ങുന്നത് വരെ ഇത് കാത്തുസൂക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി നിശ്ചയിക്കുന്നതിന് അനുസരിച്ച് ഇരുമുടിക്കെട്ട് ഏതെങ്കിലും ക്ഷേത്രത്തില്‍ സൂക്ഷിക്കും. മേല്‍ക്കോടതിയെ സമീപിച്ച് സന്നിധാനത്തേക്ക് പോകാന്‍ അനുമതി തേടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ പോലെ ആത്മാര്‍ത്ഥയില്ലാത്ത സമരമല്ല തങ്ങള്‍ നടത്തിയതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

കേസ് ആവശ്യത്തിന് അല്ലാതെ മൂന്ന് മാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, നിശ്ചിത ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, രണ്ടു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യം നല്‍കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018