Keralam

‘കിത്താബ് അടച്ചുവെയ്‌ക്കേണ്ടതല്ല’; വിദ്യാര്‍ത്ഥികളുടെ നാടകത്തിന് വേദിയൊരുക്കുമെന്ന് എസ്എഫ്‌ഐ  

മതമൗലികവാദികളുടെ ഭീഷണികളേത്തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്‍വലിക്കേണ്ടിവന്ന കിത്താബ് നാടകത്തിന് വേദിയൊരുക്കുമെന്ന് എസ്എഫ്‌ഐ. അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സന്നദ്ധമാണെങ്കില്‍ വേദിയൊരുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് വ്യക്തമാക്കി.

കോഴിക്കോട് ജില്ലാ കലോത്സവവേദിയില്‍ നിന്നും തുടങ്ങിയപ്പോള്‍ തന്നെ അര്‍ത്ഥശങ്കയില്ലാതെ കിത്താബിനോട് ഐക്യപ്പെട്ടവരാണ് തങ്ങള്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ ഇനിയും ഏറ്റെടുക്കുമെന്നും സച്ചിന്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

എസ്എഫ്‌ഐയുടെ പ്രസ്താവന

അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി എസ്എഫ്‌ഐ വേദിയൊരുക്കും

അടച്ചു വെക്കേണ്ടതല്ല , തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടത് തന്നെയാണ് കിത്താബ്. കിത്താബിന്റെ ചര്‍ച്ചകള്‍ കോഴിക്കോട് ജില്ല കലോത്സവവേദിയില്‍നിന്നും തുടങ്ങിയപ്പോള്‍ തന്നെ അര്‍ത്ഥശങ്കയില്ലാതെ കിത്താബിനോട് ഐക്യപ്പെട്ടവരാണ് ഞങ്ങള്‍. വ്യതിയാനമില്ലാത്ത ആ നിലപാടിനോടൊപ്പം ഒന്നുകൂടി കൂട്ടിചേര്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി എസ്.എഫ്.ഐ വേദിയൊരുക്കും. ഒപ്പം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ ഇനിയും ഏറ്റെടുക്കും.

മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയില്‍ വാങ്ക് വിളിക്കാന്‍ അനുവദിക്കുന്നില്ല എന്ന ചോദ്യമാണ് നാടകം ഉയര്‍ത്തിയത്. പള്ളിമുക്രിയുടെ മകള്‍ ഷാഹിന വാങ്ക് വിളിക്കാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയും തുടര്‍ന്ന് അവള്‍ക്ക് മേല്‍ മതത്തിന്റെ വിലക്കുകള്‍ വീഴുന്നതുമാണ് നാടകത്തിലുള്ളത്. മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചുള്ള പ്രതിഷേധങ്ങളെത്തുടര്‍ന്ന് കോഴിക്കോട് റവന്യു കലോത്സവത്തില്‍ നിന്നും നാടകം പിന്‍വലിച്ചിരുന്നു. നാടകത്തിനെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ, എസ്‌കെഎസ്എസ്എഫ്, എംഎസ്എഫ് എന്നീ സംഘടനകളാണ് രംഗത്തെത്തിയത്. കോഴിക്കോട് ജില്ലാ കലോത്സവത്തിന്റെ വേദിയായ വടകര ടൗണ്‍ ഹൗളിലേക്ക് എസ്ഡിപിഐ മാര്‍ച്ചും നടത്തിയിരുന്നു.  

കിത്താബ് നാടകത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. കിത്താബിനെതിരെയുള്ള ഭീഷണിയെ പ്രതിരോധിച്ച് സോഷ്യല്‍ മീഡിയയില്‍ ഒപ്പു ശേഖരണ ക്യാംപെയ്ന്‍ നടക്കുന്നുണ്ട്. സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ക്യാംപെയ്‌നില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്.

കിത്താബ് നാടകത്തിനെതിരെ കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു ഊര്‍ജ്ജം പകരാന്‍ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂ.ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണ്. അത് സെലക്ടീവാകാന്‍ പാടില്ലെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018