Keralam

വൈദികരെ സ്ത്രീകള്‍ കെണിയില്‍ കുടുക്കുന്നതായി കത്തോലിക്ക സഭ മുഖപത്രം; കാണാന്‍ വന്നശേഷം പീഡനം ആരോപിച്ച് സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കുന്നു

വൈദികരെ സ്ത്രീകള്‍ കെണിയില്‍കുടുക്കുന്നതായി ആരോപിച്ച് കത്തോലിക്ക സഭയുടെ മുഖപത്രം. വൈദികരെ കാണാനെന്ന വ്യാജേന സ്ത്രീകള്‍ വന്ന് കണ്ട് മടങ്ങിയതിനുശേഷം പൊലീസ് സ്റ്റേഷനില്‍ പോയി പീഡനാരോപണം നടത്തുന്നു എന്നാണ് സഭയുടെ മുഖപത്രമായ 'കത്തോലിക്ക സഭ'യില്‍ ആരോപിച്ചിരിക്കുന്നത്.

വൈദികരെക്കുറിച്ച് തെറ്റിദ്ധാരണ പ്രചരിക്കത്തക്ക വിധത്തില്‍ അവരുടെ പേരില്‍ മൊബൈല്‍ ഫോണുകളിലൂടെ പെണ്‍കുട്ടികളെ വിളിച്ച് ചിലര്‍ ശല്യപ്പെടുത്തുന്നുണ്ടെന്നും വൈദികര്‍ വിളിക്കുന്നെന്ന വ്യാജേന പെണ്‍കുട്ടികളോട് അശ്ലീലം പറയുന്നുണ്ടെന്നുമാണ് പത്രത്തില്‍ പറയുന്നത്. ഇതിനെതിരെ വൈദികരും വിശ്വാസികളും ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും തൃശുര്‍ അതിരൂപതയുടെ കീഴിലുള്ള 'കത്തോലിക്ക സഭ' പത്രത്തിലുണ്ട്.

‘കത്തോലിക്ക സഭ’ പത്രത്തിലെ വാര്‍ത്തകളിലൊന്ന്‌ 
‘കത്തോലിക്ക സഭ’ പത്രത്തിലെ വാര്‍ത്തകളിലൊന്ന്‌ 

സീറോ മലബാര്‍ സഭ മേധാവി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിയായ ഭൂമി ഇടപാട് കേസിലും ന്യായീകരണവുമായാണ് ഡിസംബര്‍ മാസത്തിലെ കത്തോലിക്ക സഭ പുറത്തിറങ്ങിയിരിക്കുന്നത്. കത്തോലിക്കാസഭ ഇടവകകളിലെ വിവധ സ്ഥലമിടപാടുകളെയും മറ്റും വിശ്വാസികളോട് അന്വേഷിച്ചറിഞ്ഞ് തെറ്റിദ്ധാരണാപരമായ കേസുകള്‍ കൊടുക്കാനായി ഒരു വിഭാഗം കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെക്കുറിച്ച് വൈദികരും വിശ്വാസി സമൂഹവും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അതിരൂപത നേതൃത്വം അറിയിക്കുന്നെന്നാണ് വാര്‍ത്ത.

സീറോ മലബാര്‍ സഭയ്‌ക്കെതിരെ മാധ്യമങ്ങള്‍ കുപ്രചരണം നടത്തുകയാണെന്നും ഇത്തരം പ്രചരണങ്ങള്‍ നടത്തുന്ന മാതൃഭൂമി, ഏഷ്യാനെറ്റ്, മാധ്യമം തുടങ്ങിയ മാധ്യമങ്ങളെ കത്തോലിക്കാ കുടുംബങ്ങളില്‍നിന്നും അകറ്റി നിര്‍ത്തണമെന്നും പത്രം ആഹ്വാനം ചെയ്യുന്നുണ്ട്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ സഭാ പ്രവര്‍ത്തനങ്ങളെയും നേതൃത്വത്തെയും കൂദാശകളെയും അവഹേളിക്കുന്നത് പതിവാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും കത്തോലിക്കാസഭയില്‍ വിശദീകരിക്കുന്നു.

വാര്‍ത്തയും അന്തിച്ചര്‍ച്ചയുമെല്ലാം കെട്ടിയൊരുക്കുന്ന ഓരോ മാധ്യമത്തിനുമുണ്ട് ഉടമയുടെ രാഷ്ട്രീയവും മതപരവും സാമ്പത്തീകവുമായ ലക്ഷ്യങ്ങള്‍. ഭൂരിപക്ഷ സമുദായ പ്രീണനത്തിനുവേണ്ടി മറ്റുള്ളവരെ അവഹേളിക്കുന്നത് മാധ്യമങ്ങള്‍ കച്ചവട തന്ത്രമാക്കി. കത്തോലിക്കാ വിശ്വാസത്തെയും കൂദാശകളെയും അവഹേളിക്കുന്നത് പ്രധാന അജണ്ടയാക്കി സഭാ പ്രസ്ഥാനങ്ങളെയും അവയ്ക്ക് നേതൃത്വം നല്‍കുന്നവരെയുമെല്ലാം മാധ്യമങ്ങള്‍ അവഹേളിക്കുന്നു.

'കത്തോലിക്ക സഭ' പത്രം പുറത്തിറക്കിയ കലണ്ടറില്‍ കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ചിത്രം നല്‍കിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളുടെ ദുഷ്പ്രചാരണമാണ് എന്നാണ് മുഖപത്രത്തില്‍ പറയുന്നത്. ഇതര മെത്രാന്മാരുടെ ഫോട്ടോ കൊടുത്തതുപോലെ ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതും തുടര്‍ച്ചയായി സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആള്‍ക്ക് അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കിയതും മാധ്യമങ്ങള്‍ക്ക് സഹിക്കാനായിട്ടില്ലെന്നാണ് പത്രം കുറ്റപ്പെടുത്തുന്നത്.

കത്തോലിക്ക സഭ പത്രത്തിലെ വാര്‍ത്ത
കത്തോലിക്ക സഭ പത്രത്തിലെ വാര്‍ത്ത

ഫ്രാങ്കോയ്ക്ക് പരോക്ഷമായി പിന്തുണ പ്രഖ്യാപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തതായി കോടതിയിലോ സഭാ സംവിധാനങ്ങളിലോ തെളിയുന്നതുവരെ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് തന്നെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തിയത് എന്ന വിശദീകരണവും കത്തോലിക്കാ സഭ പത്രത്തില്‍ നല്‍കിയിട്ടുണ്ട്. നീതിന്യായ കോടതി തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ നിരപരാധിയായിത്തുടരാനുള്ള അവകാശം കുറ്റാരോപിതനുണ്ട് എന്നത് ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ എടുത്തുപറഞ്ഞിട്ടുള്ളതാണ് എന്ന ന്യായീകരണവും പത്രം നല്‍കുന്നുണ്ട്.

കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുമുമ്പേ ശിക്ഷ വിധിക്കുന്ന സൂപ്പര്‍ കോടതി ചമയുകയാണ് മാധ്യമങ്ങളെന്നും പത്രം ആരോപിക്കുന്നു.

കത്തോലിക്ക സഭ പത്രത്തിലെ വാര്‍ത്ത 
കത്തോലിക്ക സഭ പത്രത്തിലെ വാര്‍ത്ത 

ചാരക്കേസിന്റെ പേരില്‍ നുണ വാര്‍ത്തകളും അശ്ലീല പരമ്പരയും വിളമ്പി ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെയും മറിയം റഷീദയെയും മറ്റും വര്‍ഷങ്ങളോളം കൊന്ന് കോലവിളിച്ച കഥകളൊന്നും സമൂഹം മറന്നിട്ടില്ല. വായനക്കാരുടെ പെട്ടിയിലെ പണം നക്കിയെടുക്കാന്‍ എഴുതിപ്പിടിപ്പിച്ചതെല്ലാം നുണക്കഥകള്‍. കള്ളക്കേസെന്ന് കോടതി വിധിച്ചപ്പോള്‍ മാധ്യമങ്ങള്‍ ഒരു ലജ്ജയുമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുനേരെ വിരല്‍ചൂണ്ടി തടിതപ്പിയതും നാമെല്ലാം കണ്ടതാണെന്നാണെന്നും മാധ്യങ്ങളെ ചൂണ്ടി കത്തോലിക്കാ സഭ വിമര്‍ശിക്കുന്നു.

സമൂഹത്തിലെ തിരുത്തല്‍ ശക്തികളാകേണ്ട മാധ്യമങ്ങള്‍ സ്വന്തം മേല്‍ക്കൂരക്ക് കീഴിലുള്ള അതിക്രമങ്ങള്‍ മൂടിവെക്കുകയാണെന്നും ഉദാഹരണങ്ങള്‍ നിരത്തി പത്രം ഉദ്ധരിക്കുന്നുണ്ട്. കൂടാതെ, ഐതിഹാസികമായ അനേകം പ്രക്ഷോഭങ്ങള്‍ നടത്തിയ ചരിത്രമാണ് കത്തോലിക്കാ സമുദായത്തിനുള്ളതെന്ന് മറക്കരുതെന്ന നിര്‍ദ്ദേശവുമുണ്ട്.

ഇത്തരത്തില്‍ സഭയെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ബഹിഷ്‌കരിക്കാനാണ് പത്രത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കുടുംബങ്ങളിലേക്ക് വിഷം ചീറ്റുന്ന അധമ മാധ്യമങ്ങള്‍ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ആപത്താണ്. വളരുന്ന തലമുറയെ അത് വിഷലിപ്തമാക്കും. അത്തരം മാധ്യമങ്ങളെ ബഹികരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആ ചാനലുകള്‍ ഓഫാക്കുക, അത്തരം പത്രങ്ങളെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പുറത്താക്കുക, ഇവയെ പ്രചരിപ്പിക്കുകയോ ഇത്തരം മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുകയോ ചെയ്യാതിരിക്കുക എന്നെല്ലാമാണ് പത്രം ആവശ്യപ്പെട്ടിരിക്കുന്നത്. ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ് കത്തോലിക്ക സഭയുടെ പത്രാധിപര്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018