Keralam

ബിജെപി നേതാവിന്റെ പരാതിയില്‍ പൊലീസ് കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്ന് ആരോപണം; ‘രഹ്നയെ കുടുക്കിയതിന് പിന്നില്‍ പൊലീസ്-സംഘ്പരിവാര്‍ ഗൂഢാലോചന’  

Times of India
രഹ്ന ഫാത്തിമ
രഹ്ന ഫാത്തിമ

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയെ പൊലീസും സംഘ്പരിവാറും ഗൂഢാലോചന നടത്തി കുടുക്കുകയായിരുന്നെന്ന് ആരോപണം. ഒക്ടോബര്‍ 19ന് രഹ്നയ്‌ക്കെതിരെ ബിജെപി സംസ്ഥാനകമ്മിറ്റിയംഗം ബി രാധാകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയില്‍ പൊലീസ് പ്രത്യേക താല്‍പര്യപ്രകാരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒക്ടോബര്‍ 19ന് രഹ്ന ഫാത്തിമ സുപ്രീം കോടതി വിധിക്ക് അനുസൃതമായി ശബരിമല കയറാന്‍ ശ്രമിച്ചതിനെതിരെയായിരുന്നു രാധാകൃഷ്ണമേനോന്‍ അന്ന് തന്നെ പരാതി നല്‍കിയിരുന്നത്. മുസ്ലീം നാമധാരിയായ രഹ്ന മതസ്പര്‍ദ്ധവളര്‍ത്താനും കലാപമുണ്ടാക്കാനും ശ്രമിക്കുന്നുവെന്നാണ് ആ പരാതിയില്‍ ആരോപിച്ചിരുന്നത്. പിറ്റേന്ന് ബിജെപി നേതാവില്‍ നിന്ന് പൊലീസ് എഴുതിവാങ്ങിയ മൊഴിയില്‍ രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റുകളും നഗര മാവോയിസ്റ്റാണെന്ന സംശയവും ഉന്നയിക്കപ്പെട്ടു. രഹ്നയ്ക്ക് ജാമ്യം നിഷേധിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രത്യേകതാല്‍പര്യം പ്രകടിപ്പിച്ചെന്നും ആരോപണമുണ്ട്.

രഹ്നയുടേയും മനോജിന്റെയും ഏഴ് വയസായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഫേസ്ബുക്കിലൂടെ സംഘ്പരിവാര്‍ അനുകൂലികളുടെ ഭീഷണിയുണ്ടായി. ബലാത്സംഗ ഭീഷണിയും വധഭീഷണിയും അധിക്ഷേപവും ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസ് ഒരു നടപടിയും എടുത്തിട്ടില്ലെന്ന് രഹ്നയുടെ കുടുംബം ചൂണ്ടിക്കാണിക്കുന്നു.

ബി രാധാകൃഷ്ണമേനോന്‍
ബി രാധാകൃഷ്ണമേനോന്‍

ബി രാധാകൃഷ്ണമേനോന്‍ ഒക്ടോബര്‍ 19ന് പത്തനംതിട്ട പൊലീസിന് നല്‍കിയ പരാതി

“വിഷയം: രഹ്ന ഫാത്തിമ എന്ന യുവതിയുടെ ശബരിമല ദര്‍ശനം സംബന്ധിച്ച്

ശബരിമല വിശ്വാസങ്ങള്‍ക്കും ആചാരനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമായി ശബരിമല ദര്‍ശനത്തിന് പൊലീസ് പിന്തുണയോടെ പരിശ്രമിക്കുന്ന ശ്രീമതി രഹ്ന ഫാത്തിമ മതസ്പര്‍ദ്ധ വളര്‍ത്തി വിശ്വാസികളെ പ്രകോപിപ്പിച്ച് സംഘര്‍വും കലാപവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ടി യുവതിയെ അറസ്റ്റ് ചെയ്ത് തുടര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.”

ബി രാധാകൃഷ്ണമേനോന്‍ ഒക്ടോബര്‍ 19ന് പത്തനംതിട്ട പൊലീസിന് നല്‍കിയ പരാതി
ബി രാധാകൃഷ്ണമേനോന്‍ ഒക്ടോബര്‍ 19ന് പത്തനംതിട്ട പൊലീസിന് നല്‍കിയ പരാതി

ഒക്ടോബര്‍ 20ന് പൊലീസ് രേഖപ്പെടുത്തിയ രാധാകൃഷ്ണമേനോന്റെ മൊഴിയില്‍ പറയുന്നത്

“ശബരിമലവിശ്വാസങ്ങള്‍ക്കും ആചാര അനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമായി അന്യമത വിശ്വാസിയായ ഒരു സ്ത്രീയെ പൊലീസ് പിന്തുണയോടെ ശബരിമല ദര്‍ശനത്തിന് കൊണ്ടുപോകുന്നത് മതസ്പര്‍ദ്ധ വളര്‍ന്ന് വിശ്വാസികളെ പ്രകോപിപ്പിച്ച് സംഘര്‍ഷവും കലാപവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നഗര മാവോയിസ്റ്റുകളുടെ അജണ്ടയാണോ എന്ന എനിക്ക് സംശയം തോന്നുകയും തുടര്‍ന്ന് ഇത് സംബന്ധിച്ച് രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ അടക്കം പരിശോധിച്ചതില്‍ നിന്നും ഒക്ടോബര്‍ നാലാം തീയതി 7.30ന് ഇട്ട പോസ്റ്റ് ഞാന്‍ നോക്കി. അതില്‍ അയ്യപ്പന്റെ ചിത്രവും അതില്‍ കത്രിക ഉപയോഗിച്ച് അയ്യപ്പന്റെ ഇരുകാലുകള്‍ക്കും ഇടയിലേക്ക് കത്രിക ഉപയോഗിച്ച് കട്ട് ചെയ്യാന്‍ ശ്രമിക്കുന്ന ചിത്രവും കണ്ടു. ഒപ്പം അയ്യപ്പവേഷം ധരിച്ച് മാലയും ഇട്ട് കാമോദ്ദീപകമായ രീതിയില്‍ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തിട്ടുള്ളതായും കണ്ടു. ഇതുവഴി അയ്യപ്പ വിശ്വാസികളുടേയും ഹിന്ദുവിശ്വാസികളുടേയും വിശ്വാസത്തെ തകര്‍ക്കുന്നതിനും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള പോസ്റ്റുകള്‍ ആണെന്ന് എനിക്ക് ബോധ്യം വന്നു. ആന്ധ്രാ സ്വദേശിനിയായ സ്ത്രീയോടൊപ്പം രഹ്ന സന്നിധാനത്ത് എത്തിയത് കലാപം ഉണ്ടാക്കുന്നതിനാണെന്ന് ഉത്തമവിശ്വാസം തോന്നിയിട്ടുണ്ട്. ശബരിമലയില്‍ കലാപം സൃഷ്ടിക്കുന്നതിനും ക്ഷേത്രം തകര്‍ക്കുന്നതിനും ലക്ഷ്യമിട്ട് കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളുടെ ആസൂത്രണം ഇതിന് പിന്നിലുണ്ട്.”

മൊഴി പേജ് ഒന്ന് 
മൊഴി പേജ് രണ്ട്   
മൊഴി പേജ് മൂന്ന്   

രഹ്നയെ അറസ്റ്റ് ചെയ്തത് ഏഴ് വയസുകാരിക്കെതിരെയുള്ള ബലാത്സംഗഭീഷണിയില്‍ അനങ്ങാത്ത പൊലീസ്: മനോജ്

“ആദ്യം 505/2 എന്ന വകുപ്പാണ് രഹ്നയ്‌ക്കെതിരെ ചേര്‍ത്തിരുന്നത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരാധാനലയം സന്ദര്‍ശിച്ചു എന്നാണ് ആരോപിച്ചിരിക്കുന്നത്. പൊലീസിനെ അറിയിച്ച് പൊലീസ് സംരക്ഷണയോടെ ശബരിമലയില്‍ കയറിയതിനാല്‍ അത് നിലനില്‍ക്കില്ലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വെച്ച് 295 വകുപ്പ് ചേര്‍ത്താണ് പിന്നീട് കേസെടുക്കുന്നത്. ആ പോസ്റ്റില്‍ എന്താണ് എഴുതിയത് എന്ന് ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കാതെ ഫോട്ടോ മാത്രം കാണിച്ച് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പരാതിയില്‍ ചേര്‍ത്തു. ജാമ്യം കിട്ടാതിരിക്കാനുള്ള പ്രധാനകാരണങ്ങളിലൊന്ന് അതാണ്. ഭരണകൂടത്തിന്റെ താല്‍പര്യവുമുണ്ട്. മണ്ഡലകാലം കഴിയുന്നതുവരെ രഹ്നയെ പിടിച്ചിടുക എന്ന ഉദ്ദേശ്യത്തോടെ. അത് ബിജെപിക്കാരന്റെ ബുദ്ധിയില്‍ നിന്ന് വന്നതല്ല. പൊലീസ് ബുദ്ധിയാണ്. എഫ്‌ഐആര്‍ ചോദിച്ചിട്ട് തന്നതുപോലുമില്ല. 'നിങ്ങള്‍ക്ക് തരാനുള്ള അവകാശമില്ല. വിവരാവകാശനിയമപ്രകാരം കോടതിയില്‍ നിന്ന് എടുത്തോളൂ' എന്നാണ് പറഞ്ഞത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി വാദിക്കാന്‍ വക്കീലിന് എഫ്‌ഐആര്‍ പോലുമുണ്ടായിരുന്നില്ല.

'ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ലഭിക്കുന്ന വകുപ്പാണ് പ്രതിയ്‌ക്കെതിരെ ചാര്‍ത്തിയിരിക്കുന്നതെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അറിയിക്കണം' എന്നതുള്‍പ്പെടെയുള്ള സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ല. വീട്ടുകാരെ ആരേയും അറിയിക്കാതെ ഓഫീസില്‍ നേരിട്ടെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയാണുണ്ടായത്. പത്രക്കാരെ അറിയിക്കാതെ, വാര്‍ത്തയാക്കാതെ കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നു ഇതെന്ന് പൊലീസ് പറയുകയുണ്ടായി. അറസ്റ്റ് ചെയ്ത് അഞ്ചുമിനുട്ടിനുള്ളില്‍ തന്നെ വാര്‍ത്തയാകുകയും ചെയ്തു. പൊലീസ് ഡ്രൈവര്‍ രഹ്നയോടൊപ്പം ഇരിക്കുന്ന സെല്‍ഫിയുള്‍പ്പെടെയാണ് വാര്‍ത്ത പുറത്തുവരുന്നത്. മനോരമ ന്യൂസ് ചാനലില്‍ ഇത് കാണിച്ചിരുന്നു. അന്വേഷണച്ചുമതല പത്തനംതിട്ട സിഐ സുനില്‍ കുമാറിനാണ്. അദ്ദേഹത്തിന് കേസില്‍ പ്രത്യേക താല്‍പര്യമുണ്ട്. സംഘ്പരിവാര്‍ ബന്ധമുള്ള ഉദ്യോഗസ്ഥനാണ് സുനില്‍ കുമാര്‍.

പബ്ലിക് പ്രോസിക്യൂട്ടറും പ്രത്യേക താല്‍പര്യം കാണിച്ചു. ആദ്യത്തെ കസ്റ്റഡിയപേക്ഷ തള്ളിക്കളഞ്ഞിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രത്യേകതാല്‍പര്യപ്രകാരമാണ് കസ്റ്റഡിയപേക്ഷ ജില്ലാ കോടതിയില്‍ കൊണ്ടുപോയി കൊടുക്കുന്നത്. നേരിട്ടുകൊണ്ടുപോയി കൊടുക്കുകയാണുണ്ടായത്. സാധാരണ രീതിയില്‍ അത് ചെയ്യാറില്ല. ജാമ്യം കിട്ടാതിരിക്കാന്‍ തീവ്രമായി വാദിച്ചു. രണ്ടാമത് ജാമ്യാപേക്ഷ കൊടുത്തു. ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ച ഒരാള്‍ക്ക് കീഴ്‌ക്കോടതി 60 ദിവസത്തിനുള്ളില്‍ ജാമ്യം കൊടുക്കാന്‍ പാടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. 2009ലെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു വാദം. പക്ഷെ യഥാര്‍ത്ഥ ഉത്തരവ് വളച്ചൊടിച്ചാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചത്. ജഡ്ജിയെപ്പോലും പ്രതിരോധത്തിലാക്കി.

ക്രിക്കറ്റ് താരം എംഎസ് ധോണിക്കെതിരെ ഇതേ മതവികാര വ്രണപ്പെടുത്തല്‍ കേസ് എടുത്തിരുന്നു. എട്ട് കൈയില്‍ ഉല്‍പന്നങ്ങള്‍ വെച്ചുകൊണ്ടുള്ള പരസ്യത്തിന്റെ പേരില്‍. സുപ്രീം കോടതി ഇത് തള്ളിക്കളഞ്ഞു. ഈ വകുപ്പ് അങ്ങിനെ ചാര്‍ത്താന്‍ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതിയുടെ വിധിയുണ്ട്. ഇതെല്ലാം വാദിച്ചിട്ടും ജാമ്യം കിട്ടിയില്ല.

ഒക്ടോബര്‍ മൂന്നിന് ഞങ്ങള്‍ ഒരു കേസ് കൊടുത്തിരുന്നു. രഹ്ന ഈ ഫോട്ടോ പോസ്റ്റ് ചെയ്തതിന് കീഴെ അധിക്ഷേപവും അസഭ്യവര്‍ഷവും കമന്റുകളായി വന്നിരുന്നു. അത് ഞങ്ങളത്ര കാര്യമാക്കിയില്ല. പക്ഷെ ഞങ്ങളുടെ ഏഴ് വയസുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് മോളുടെ ഫോട്ടോ ഇട്ട് അതില്‍ അസഭ്യം എഴുതിക്കൊണ്ട് കമന്റ് വന്നു. ഒരുപാട് പേര്‍ അതിലും കമന്റ് ചെയ്തു. ഇത് കൂടാതെ വധഭീഷണികളുമുണ്ടായിരുന്നു. മകള്‍ക്കെതിരെയുള്ള ബലാത്സംഗഭീഷണിയും കുടുംബത്തിന് നേരെയുള്ള വധഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഞങ്ങള്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഒക്ടോബര്‍ മൂന്നിന് എറണാകുളം കമ്മീഷണര്‍ ഓഫീസിലും സൈബര്‍ സെല്ലിലും എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിനും കേസ് കൊടുത്തു. അതിന്റെ പേരില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

പൊലീസ് രഹ്നയ്‌ക്കെതിരെ കോടതിയില്‍ ഹാജരാക്കിയ ചിത്രങ്ങള്‍

ബിജെപി നേതാവിന്റെ പരാതിയില്‍ പൊലീസ് കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്ന് ആരോപണം; ‘രഹ്നയെ കുടുക്കിയതിന് പിന്നില്‍ പൊലീസ്-സംഘ്പരിവാര്‍ ഗൂഢാലോചന’  
ബിജെപി നേതാവിന്റെ പരാതിയില്‍ പൊലീസ് കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്ന് ആരോപണം; ‘രഹ്നയെ കുടുക്കിയതിന് പിന്നില്‍ പൊലീസ്-സംഘ്പരിവാര്‍ ഗൂഢാലോചന’  
ബിജെപി നേതാവിന്റെ പരാതിയില്‍ പൊലീസ് കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്ന് ആരോപണം; ‘രഹ്നയെ കുടുക്കിയതിന് പിന്നില്‍ പൊലീസ്-സംഘ്പരിവാര്‍ ഗൂഢാലോചന’  
ബിജെപി നേതാവിന്റെ പരാതിയില്‍ പൊലീസ് കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്ന് ആരോപണം; ‘രഹ്നയെ കുടുക്കിയതിന് പിന്നില്‍ പൊലീസ്-സംഘ്പരിവാര്‍ ഗൂഢാലോചന’  

എന്നാല്‍ 19-ാം തീയതി ബിജെപി നേതാവ് ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ പരാതികൊടുത്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ നടപടിയുണ്ടായി. ഫേസ്ബുക്ക് പോസ്റ്റുകളേക്കുറിച്ച് ഞങ്ങള്‍ പരാതി കൊടുത്തപ്പോള്‍ ഫേസ്ബുക്കിനെ അറിയിച്ച്, അവരില്‍ നിന്ന് വിവരങ്ങള്‍ കിട്ടി, ആക്രമണം നടത്തിയവരുടെ ഐപി അഡ്രസ് കണ്ടെത്തി അങ്ങനെയൊക്കെ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ എന്നാണ് പൊലീസ് പറഞ്ഞത്. പോക്‌സോ വരെ ചുമത്താന്‍ കഴിയുന്ന തരത്തിലുള്ള വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി കൊടുത്തത്. രണ്ട് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഞങ്ങള്‍ക്കെതിരെയുള്ള വധഭീഷണിയേക്കുറിച്ച് പരാതിയിലുണ്ടായിരുന്നിട്ടും പൊലീസ് സംരക്ഷണം നല്‍കിയില്ല. ഒക്ടോബര്‍ മൂന്നിന് കേസ് കൊടുത്തിട്ടും ഒക്ടോബര്‍ 19ന് വീടിന് നേരെ ആക്രമണമുണ്ടായി. വീട് അടിച്ചുതകര്‍ത്തു. രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം വീടിന് പരിസരത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ പലരേയും കണ്ടിരുന്നു. ഇതും പരാതിയിലുണ്ടായിരുന്നു.

ഇന്നേക്ക് 16 ദിവസമായി ജയിലില്‍ കഴിയുകയാണ് രഹ്ന. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച അതേ ജഡ്ജിയുടെ മുന്നില്‍ തന്നെയാണ് വീണ്ടും ജാമ്യാപേക്ഷയുമായി പോകുന്നത്.”

ബലാത്സംഗക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ പ്രകടിപ്പിക്കാത്ത ആവേശമാണ് പൊലീസ് രഹ്നയുടെ കേസില്‍ കാണിച്ചതെന്ന് ഫ്രീ രഹ്ന ഫാത്തിമ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ അഡ്വ. ആര്‍ ഭദ്രകുമാരി പറഞ്ഞു.

ആദ്യത്തെ പരാതിയില്‍ ഫേസ്ബുക്ക് പോസ്‌റ്റൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് പിന്നീട് ഇതെല്ലാം ടാഗ് ചെയ്തതാണ്. രഹ്നയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപവും വധഭീഷണിയും ഉണ്ടായപ്പോള്‍ ഇതേ ഫോട്ടോ മുമ്പ് പൊലീസിന് നല്‍കിയ പരാതിക്കൊപ്പം കൊടുത്തിരുന്നതുമാണ്. ഏഴ് വയസ്സായ മകള്‍ക്കെതിരെയുണ്ടായ ബലാത്സംഗഭീഷണിയില്‍ പോലും നടപടിയുണ്ടായില്ല.
അഡ്വ. ആര്‍ ഭദ്രകുമാരി

ബലാത്സംഗക്കേസ് പ്രതിയായ ഫ്രാങ്കോയ്ക്ക് പോലും 21-ാം ദിവസം ജാമ്യം കിട്ടി. ആ കേസില്‍ പൊലീസ് ഇത്രയും താല്‍പര്യം കാണിച്ചിട്ടില്ല. നവംബര്‍ അഞ്ചിനുള്ളില്‍ ലാപ്‌ടോപ്പ് കൊണ്ടുവന്നില്ലെങ്കില്‍ ജാമ്യാപേക്ഷ റദ്ദാക്കുമെന്ന് പറഞ്ഞിട്ട് ഒരു നടപടിയും എടുത്തിട്ടില്ല. ബിഷപ്പ് ഫ്രാങ്കോ ലാപ്‌ടോപ്പ് കൊടുത്തിട്ടുമില്ല. അവരാണ് രഹ്നയുടെ കേസില്‍ ഇത്ര 'ശുഷ്‌കാന്തി' കാണിക്കുന്നത്. 2009ലെ കോടതി ഉത്തരവ് കാണിച്ച് വാദിക്കുന്നതെല്ലാം പ്രത്യേകതാല്‍പര്യത്തിന്റെ ഭാഗമാണെന്നും ഭദ്രകുമാരി ആരോപിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018