Keralam

വനിതാ മതിലില്‍ ഇല്ലെങ്കില്‍ തുഷാറിനെതിരെയും നടപടിയെന്ന് വെളളാപ്പളളി; മതില്‍ തീര്‍ക്കാന്‍ ഇതരമതസ്ഥര്‍ക്കും എസ്എന്‍ഡിപിയുടെ ക്ഷണം

വനിതാമതിലുമായി സഹകരിച്ചില്ലെങ്കില്‍ മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെളളാപ്പളളിക്ക് എതിരെ സംഘടനാ നടപടി എടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ബിഡിജെഎസ് ഇതുവരെ വനിതാ മതിലിനെ എതിര്‍ത്തിട്ടില്ല. സംഘടനാ തീരുമാനത്തിന് ഒപ്പം നിക്കാത്തവര്‍ പുറത്താണ്. ഒപ്പമുള്ളവര്‍ ഇന്‍, അല്ലാത്തവര്‍ ഔട്ട് ആയിരിക്കും. ഇത് തുഷാറായാലും നടപടി ഉറപ്പാണെന്ന്, പേരെടുത്ത് പറഞ്ഞായിരുന്നു വെളളാപ്പളളി വ്യക്തമാക്കിയത്.

വനിതാമതില്‍ വിജയിപ്പിക്കുന്നത് സംബന്ധിച്ച ആലോചനകള്‍ക്കായി ആലപ്പുഴയില്‍ വിളിച്ചുചേര്‍ത്ത എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ യോഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ ഇതില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കിയത്. 139 ഓളം യോഗം ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുത്തത്.

ആലപ്പുഴയില്‍ എസ്എന്‍ഡിപി യോഗം വനിതാമതിലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ്. ഇത് വിജയിപ്പിക്കേണ്ടത് യോഗത്തിന്റെ കടമയാണ്. പത്തനംതിട്ടയില്‍ നിന്നുള്ള എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ വനിതാ മതിലിന്റെ ഭാഗമാകാനെത്തും. ഇതിനായി 40ഓളം വാഹനങ്ങള്‍ ബുക്ക് ചെയ്തതായും യോഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.

ആണത്തവും മാന്യതയും ഉണ്ടായിരുന്നെങ്കില്‍ എന്‍എസ്എസ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കുകയായിരുന്നു വേണ്ടത്. അല്ലാതെ വീട്ടിലിരുന്ന് അഭിപ്രായം പറയുന്നതല്ല, ആണത്തം.

ഹൈന്ദവ സംഘടനകള്‍ക്കൊപ്പം ഇതര മതസംഘടനകളെയും നവോത്ഥാന കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാ സമുദായക്കാര്‍ക്കും ഈ സര്‍ക്കാരില്‍ നിന്നും തുല്യനീതി ലഭിക്കുന്നില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018