Keralam

ബിജെപിയെ തോല്‍പ്പിച്ചതിലൂടെ വര്‍ഗീയ ഫാസിസത്തെ തോല്‍പ്പിച്ചെന്ന് കരുതാനാവില്ലെന്ന് വിഎസ്; തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന്റെ ആവശ്യകത വിളിച്ചോതുന്നു

വിശാലമായ ഇടതുപക്ഷത്തിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബിജെപിയെ തോല്‍പ്പിക്കുന്നതിലൂടെ വര്‍ഗീയ ഫാസിസത്തെ തോല്‍പ്പിച്ചു എന്ന് കരുതാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഒരുവശത്ത് കര്‍ഷകരെയും മറുവശത്ത് മൃദുഹിന്ദുത്വ നിലപാടുകളിലൂടെ ഭൂരിപക്ഷ വര്‍ഗീയതയെയും കയ്യിലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. സ്വന്തമായ നയങ്ങളോ നിലപാടുകളോ ഇല്ലാത്ത കോണ്‍ഗ്രസാണ് കര്‍ഷകപക്ഷ വാഗ്ദാനങ്ങള്‍ നല്‍കിയത്. കേരളത്തിലും കോണ്‍ഗ്രസ് അനുവര്‍ത്തിക്കുന്ന രീതി ഇതുതന്നെയാണ്. ഇത് അത്യന്തം അപകടകരമാണ്.

വര്‍ഗീയ ഫാസിസത്തിനും, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും, അടിച്ചേല്‍പ്പിക്കപ്പെടുന്ന ആഗോള മൂലധന താല്‍പ്പര്യങ്ങള്‍ക്കുമെല്ലാം എതിരായ അന്തിമ പോരാട്ടത്തിലേക്കാണ് ഇന്ത്യന്‍ ഇടതുപക്ഷം നയിക്കപ്പെടുന്നത് എന്നാണിത് സൂചിപ്പിക്കുന്നത്.

കര്‍ഷകരും തൊഴിലാളികളും വര്‍ഗബോധത്തോടെ സംഘടിച്ചുകഴിഞ്ഞു. വര്‍ഗീയതക്കെതിരെ, വര്‍ഗസഖ്യം കെട്ടിപ്പടുക്കാനും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളാവാനും വേണ്ട അടവുകളും തന്ത്രങ്ങളുമാണ് അടിയന്തരമായി രൂപപ്പെടുത്താനുള്ളതെന്നും വിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018