Keralam

ഫാത്തിമ മാത കോളെജ്‌ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയുടെ അത്മഹത്യ; കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു 

കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കൊല്ലം ഫാത്തിമ മാത നാഷണല്‍ കോളെജിലെ വിദ്യാര്‍ത്ഥിനി അത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. അസ്വാഭാവിക മരണത്തിനാണ് ലോക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ മാസം അവസാനമായിരുന്നു ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി രാഖി കൃഷ്ണ പരീക്ഷ എഴുതുന്നതിനിടെ ക്രമക്കേട് നടത്തിയെന്ന കോളെജ് അധികൃതരുടെ ആരോപണത്തില്‍ മനംനൊന്ത് തീവണ്ടിക്ക് മുന്നില്‍ ചാടി അത്മഹത്യചെയ്തത്.

കോളെജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് രാഖി അത്മഹത്യ ചെയ്തതെന്ന് പറഞ്ഞ് സഹപാഠികള്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

സ്വയംഭരണകോളേജായ ഫാത്തിമ മാതായില്‍ സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. പരീക്ഷയ്ക്കിടെ രാഖി കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാഡിന് മുന്നിലെത്തിച്ചു. സ്‌ക്വാഡിലെ അംഗങ്ങളായ അധ്യാപകരും മറ്റുള്ളവരും വിദ്യാര്‍ത്ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. രാഖിയുടെ ഫോട്ടോ എടുത്തെന്നും പരാതിയുണ്ടായിരുന്നു.

മാനസികപീഡനം താങ്ങാനാവാതെ രാഖി കോളേജില്‍ നിന്ന് ഇറങ്ങിയോടുകയും ഉച്ചയ്ക്ക് 12:30 ഓടെ എആര്‍ ക്യാംപിന് സമീപത്തെ ട്രാക്കിലൂടെ വരികയായിരുന്ന കേരള എക്സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018