Keralam

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി; ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട് 

ഹൈക്കോടതി
ഹൈക്കോടതി

സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല, എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ നേട്ടം ഉയര്‍ത്തിക്കാണിക്കാനാണ് വനിതാ മതില്‍. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

വനിതാ മതിലില്‍ നിര്‍ബന്ധിത പങ്കാളിത്തം ഉണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. നിര്‍ബന്ധിത സ്വഭാവമുണ്ടോയെന്നും പങ്കെടുക്കാതിരുന്നാല്‍ നടപടി സ്വീകരിക്കുമോയെന്നും വിശദീകരിക്കണം. ആരെയും പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

മലയാള വേദി എന്ന സംഘടനാണ് വനിതാ മതിലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിലാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹര്‍ജിക്കാരനോട് ചോദിച്ചത്.

വ്യക്തികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കണമോയെന്ന് സ്വയം തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. വനിതാ മതിലിനെതിരെ യൂത്ത ലീഗ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.

ജനുവരി ഒന്നിനാണ് സർക്കാർ വനിതാ മതിൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ സംസ്ഥാന തല ക്യാപെയ്ന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. നവോത്ഥാന മുല്യങ്ങളെ സംരക്ഷിക്കാനുളള പ്രതീകമായിട്ടാണ് വനിതാ മതില്‍ തീര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇടതുപക്ഷ സര്‍ക്കാര്‍ ജാതി സംഘടനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നവോത്ഥാന പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ സമരം. ജാതി സംഘടനകള്‍ക്ക് ഒപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവ് എന്‍സി ശേഖറിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ബാലരാമപുരത്ത് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിമര്‍ശനം. വനിതാ മതില്‍ തീര്‍ക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018