Keralam

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കൂടുതല്‍ സമയം നല്‍കില്ലെന്ന് ഹൈക്കോടതി; ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംഡിക്ക് എതിരെ നടപടി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ കൂടുതല്‍ സമയം നല്‍കില്ലെന്ന് ഹൈക്കോടതി. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എംഡിക്ക് എതിരെ നടപടി എടുക്കാനറിയാമെന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞതിനാണ് കോടതിയുടെ വിമര്‍ശനം.

എംപാനല്‍ ജീവനക്കാരെ ഒരാഴ്ചയ്ക്കകം പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് കെഎസ്ആര്‍ടിസി കോടതിയെ സമീപിച്ചത്. ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്നും അതിനാല്‍ സമയം നീട്ടി നല്‍കണമെന്നുമുള്ള ആവശ്യമാണ് കെഎസ്ആര്‍ടിസി ഉന്നയിച്ചത്.

ഒരാഴ്ചയ്ക്കുളളില്‍ പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസ് ഉളളവരെയും ഒരു വര്‍ഷം 120 ദിവസം ജോലി ചെയ്യാത്തവരെയും പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

രണ്ട് മാസത്തെ സമയമായിരുന്നു കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് മിനിറ്റ് സമയം പോലും നീട്ടി നല്‍കില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് ചെയ്തുതരില്ലെന്നും കോടതി വ്യക്തമാക്കി.

വിധി നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിയുടെ ജീവനക്കാരെയും സര്‍വ്വീസിനെയും ബാധിക്കുമെന്ന ടോമിന്‍ തച്ചങ്കരിയുടെ വാദത്തെയും കോടതി വിമര്‍ശിച്ചു. വിധി വന്നയുടന്‍ തന്നെ മാധ്യമങ്ങളോടുള്ള എംഡിയുടെ ഇത്തരം പ്രതികരണം ശരിയായില്ലെന്ന് കോടതി വ്യക്തമാക്കി.

കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പറയാന്‍ കെഎസ്ആര്‍ടിസി എംഡിക്ക് എന്ത് അധികാരമാണുള്ളത് എന്ന് കോടതി ചോദിച്ചു.

വിധി നടപ്പാക്കിയില്ലെങ്കില്‍ എംഡിക്ക് എതിരെ നടപടി എടുക്കാനറിയാമെന്നും കോടതി പറഞ്ഞു. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ എംഡി കോടതിക്ക് മുന്നില്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്.

ഈ മാസം 17ന് ഹര്‍ജി വീണ്ടും കേള്‍ക്കും. അന്ന് കൃത്യമായ നിലപാട് എടുക്കണമെന്നും കോടതി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018