Keralam

സ്ത്രീകള്‍ നയിക്കുന്ന വില്ലുവണ്ടിയാത്രയ്ക്ക് നാളെ ഉദ്ഘാടനം; ‘ശബരിമലയില്‍ നിന്ന് ബ്രാഹ്മണ്യത്തെ പടിയിറക്കുക’  

ശബരിമലയില്‍ നിന്ന് ബ്രാഹ്മണ്യത്തെ പടിയിറക്കുക എന്ന ആഹ്വാനവുമായി സ്ത്രീകള്‍ നടത്തുന്ന വില്ലുവണ്ടിയാത്രയുടെ ഉദ്ഘാടനസമ്മേളനം നാളെ. എറണാകുളം ഹൈക്കോര്‍ട്ട് ജങ്ഷന്‍ വഞ്ചി സ്‌ക്വയറില്‍ വെച്ച് പ്രമുഖ ചരിത്രകാരി ഡോ. മീര വേലായുധനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഡോ. രേഖാരാജ് ഉദ്ഘാടനച്ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.

ഡോ. അംബേദ്കര്‍ക്കൊപ്പം ഭരണഘടനയില്‍ ഒപ്പുവെച്ച ഏക മലയാളിയായ ദാക്ഷായണി വേലായുധന്റെ മകളാണ് ഡോ. മീര വേലായുധന്‍.   

സ്ത്രീകള്‍ നയിക്കുന്ന വില്ലുവണ്ടിയാത്ര ഞായറാഴ്ച്ച രാവിലെ 9 മണിക്ക് എരുമേലിയിലേക്ക് തിരിക്കും. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കുക, ശബരിമലയിലെ ബ്രാഹ്മണിക്കല്‍ പുരുഷമേധാവിത്വം അവസാനിപ്പിക്കുക, വനാവാകാശം നടപ്പിലാക്കുക, ശബരിമലയുടെ അവകാശം ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക എന്നിവയാണ് വില്ലുവണ്ടിയാത്രയുടെ പ്രധാന ആവശ്യങ്ങള്‍.

ക്യാമ്പസുകളില്‍ നാടകാവതരണം, പോസ്റ്റര്‍ പ്രദര്‍ശനം സി.എസ്. രാജേഷ് നയിക്കുന്ന സമരകവിത, സംഘ ചിത്രരചന എന്നിവ യാത്രയോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. എരുമേലി പമ്പവാലി റോഡില്‍ മുട്ടപ്പള്ളി (അമ്പലനട) ഡോ. അംബേദ്കര്‍ സ്‌ക്കൂളില്‍ ആണ് സമാപനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018