Keralam

‘ശബരിമല കയറിയത് ആദിവാസി-ദളിത് അവകാശത്തിന് കൂടി’: ബിന്ദു അമ്മിണി നിലപാട് പറയുന്നു 

ശബരിമല കയറിയത് ആദിവാസി-ദളിത് അവകാശ സംരക്ഷണത്തിന് കൂടിയാണെന്ന് ബിന്ദു അമ്മിണി പറയുന്നു. കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും മലപ്പുറംകാരി കനക ദുര്‍ഗയുമാണ് സന്നിധാനത്തിന് തൊട്ടടുത്തുവരെ മല കയറിയത്. ഭക്തരെന്ന പേരില്‍ പ്രതിഷേധിക്കാര്‍ സംഘടിച്ചതോടെ പൊലീസ് ഇരുവരെയും തിരിച്ചിറക്കുകയായിരുന്നു.

പുലര്‍ച്ചയോടെയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയിലേക്ക് നീങ്ങിയത്. മല കയറിയ ഇരുവരെയും അപ്പാച്ചിമേട്ടില്‍ വച്ച് ശബരിമല കര്‍മസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലെത്തിയ പ്രതിഷേധക്കാര്‍ തടഞ്ഞു. കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് തടസ്സം നീക്കിയത്. സന്നിധാനത്തിന് ഒരുകിലോമീറ്റര്‍ അടുത്തുവരെ ഇരുവരും തടസ്സള്‍ മറികടന്ന് എത്തി. പിന്നീട് പ്രതിഷേധം ശക്തമായതോടെ പൊലീസ് യാത്ര അവസാനിപ്പിച്ചു. സംഘര്‍ഷമുണ്ടായാല്‍ പ്രതിഷേധക്കാരല്ലാത്ത മറ്റ് ഭക്തജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്നതാണ് യാത്ര അവസാനിപ്പിക്കാന്‍ പൊലീസ് പറഞ്ഞ കാരണങ്ങള്‍. എതിര്‍പ്പ് തുടരുമ്പോഴും സന്നിധാനത്തേക്ക് പോകുമെന്ന ഉറച്ചനിലപാടിലായിരുന്നു ബിന്ദുവും കനകദുര്‍ഗയും. പിന്നീട് പൊലീസ് നിര്‍ബന്ധപൂര്‍വം ഇരുവരെയും മാറ്റുകയായിരുന്നു.

എതിര്‍പ്പുകള്‍ ശക്തമായി തുടരുമ്പോഴും ശബരിമലയിലേക്ക് പോകാനുള്ള തീരുമാനത്തിന്റെ കാരണങ്ങള്‍ ബിന്ദു അമ്മിണി വ്യക്തമാക്കി. ആദിവാസികളുടെയും ദളിതരുടെയും അവകാശ സംരക്ഷണത്തിന് കൂടിയാണ് യാത്രയെന്നാണ് ബിന്ദു വ്യക്തമാക്കിയത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല പ്രവേശം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന നിരവിധി സ്ത്രീകളുടെ ആഗ്രഹം സാധ്യമാക്കുക കൂടിയാണ് ലക്ഷ്യമെന്നും ബിന്ദു പറഞ്ഞു.

18 മലകള്‍ പരമ്പരാഗതമായി ആദിവാസികളുടേതാണ്. അവരില്‍നിന്ന് പന്തളം രാജാവ് ഭൂമി തട്ടിയെടുത്ത് തന്ത്രികുടുംബത്തിന് അവാകാശം പതിച്ചുനല്‍കി. ഇങ്ങനെ കീഴാളരുടെ അവകാശം രാജാവും തന്ത്രികുടുംബവും റദ്ദ് ചെയ്തു. രാജ്യത്തെ പല ആചാരങ്ങളും നിയമം വഴി നിരോധിച്ചതാണ്. മുത്തച്ഛന്‍ ചെറുമകളെ കല്യാണം കഴിക്കുന്ന ആചാരം തമിഴ്‌നാട്ടിലുണ്ടായി. സതി അനുഷ്ഠിക്കുന്ന ആചാരവും ഇന്ത്യയിലുണ്ടായി. എല്ലാം നിരോധിച്ചത് നിയമം വഴിയും കോടതി ഉത്തരവിലൂടെയുമാണ്. ആദിവസി ദളിത് വിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കണം. അവരുടെ വനാവകാശം സംരക്ഷിക്കണം. സ്ത്രീകളുടെ അവകാശം സംരക്ഷിക്കണം. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം സംരക്ഷിക്കണം. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കഴിയണം. ഇതിനായാണ് യാത്ര.

നാമജപ പ്രതിഷേധത്തിന് ഇറങ്ങിയവര്‍ക്ക് ക്ഷേത്രദര്‍ശനം സാധ്യമായി നൂറു കൊല്ലമായില്ല. അവരാണ് സ്ത്രീകളെ തടയാനെത്തുന്നത്. അടിസ്ഥാന വിഭാഗങ്ങളുടെ ഈ നിലപാട് അപഹാസ്യമാണ്.

ഒരു പ്രതിഷേധവുമില്ലാതെയാണ് ശബരിമലയുടെ തൊട്ടടുത്തുവരെ എത്തിയത്. നിലയ്ക്കലിലും പമ്പയിലും പ്രതിഷേധമുണ്ടായില്ല. അവിടെയെല്ലാം ഭക്തജനങ്ങളുണ്ടായിരുന്നു. ഇവിടെ പ്രതിഷേധിക്കുന്നത് പ്രത്യേക അജണ്ട നടപ്പാക്കാനെത്തിയവരാണ്. ആദിവാസി-ദളിദ് അവകാശം അട്ടിമറിക്കലാണ് അവരുടെ ലക്ഷ്യം. ചെറിയ കുട്ടികളെ ഉപയോഗിച്ചുള്ള ഇവരുടെ പ്രതിഷേധം ബാലാവകാശ നിയമത്തിന്റെ ലംഘനമാണ്. ആരാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. എനിക്കൊപ്പം മലകയറാന്‍ 13 വയസ്സുള്ള മകളും തയ്യാറായിരുന്നു. പ്രതിഷേധക്കാര്‍ ചെയ്യുന്നതുപോലെ കുട്ടികളെ കൊണ്ടുവരാന്‍ ഉദ്ദേശിച്ചില്ല.

വീടിന് മുന്നിലെ പ്രതിഷേധം പ്രതീക്ഷിച്ചതാണ്. വീടിന് നേരെയുള്ള പ്രതിഷേധത്തെ ഞാന്‍ കാര്യമായി കാണുന്നില്ല. പ്രതിഷേധങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. നാട്ടില്‍ ആര്‍ക്കെങ്കിലും എന്നോട് ശത്രുതയുള്ളതായി അറിയില്ല. ഈ പ്രശ്‌നത്തില്‍ നാട്ടുകാര്‍ക്ക് മറ്റ് നിലപാട് ഉണ്ടോ എന്നറിയില്ല. പൗരന്റെ ജീവനും സ്വത്തിനും സരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സ്‌റ്റേറ്റിനുണ്ട്. അത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018