Keralam

ശബരിമല കയറുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് ബിന്ദു; ‘സുരക്ഷ നല്‍കാമെന്ന ഉറപ്പില്‍ നിന്ന് പൊലീസ് പിന്മാറി, സുരക്ഷ ഒരുക്കിയില്ലെങ്കിലും പോകും’

ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് നിര്‍ബന്ധിപ്പിച്ച് തിരിച്ചിറക്കിയ കൊയിലാണ്ടി സ്വദേശിനി ബിന്ദു അമ്മിണി. പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകുമെന്ന് ബിന്ദു പറഞ്ഞു. സുരക്ഷ നല്‍കാമെന്ന നേരത്തെയുള്ള ഉറപ്പില്‍ നിന്ന് പൊലീസ് പിന്മാറിയെന്നും ബിന്ദു പറഞ്ഞു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് വീണ്ടും മലകയറാനാണ് തീരുമാനമെന്ന് ബിന്ദു വ്യക്തമാക്കിയത്.

സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ നല്‍കിയ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

കഴിഞ്ഞ 24ന് ആണ് ശബരിമല ദര്‍ശനത്തിനായി ബിന്ദുവും മലപ്പുറം സ്വദേശിനിയുമായ കനകദുര്‍ഗയും ശബരിമല ചവിട്ടാനെത്തിയത്. പൊലീസിനെ അറിയിക്കാതെ പമ്പയിലെത്തിയ ബിന്ദുവും കനക ദുര്‍ഗ്ഗയും പമ്പയിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.

പുലര്‍ച്ചയോടെ എത്തി മല കയറിയ ബിന്ദുവിനേയും കനകദുര്‍ഗയേയും അപ്പാച്ചിമേട്ടില്‍ വച്ച് ശബരിമല കര്‍മസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലെത്തിയ പ്രതിഷേധക്കാര്‍ തടഞ്ഞു. കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് തടസ്സം നീക്കിയത്. സന്നിധാനത്തിന് ഒരുകിലോമീറ്റര്‍ അടുത്തുവരെ ഇരുവരും തടസ്സങ്ങള്‍ മറികടന്ന് എത്തി. പിന്നീട് പ്രതിഷേധം ശക്തമായതോടെ പൊലീസ് യാത്ര അവസാനിപ്പിച്ചു. സംഘര്‍ഷമുണ്ടായാല്‍ പ്രതിഷേധക്കാരല്ലാത്ത മറ്റ് ഭക്തജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്നതാണ് യാത്ര അവസാനിപ്പിക്കാന്‍ പൊലീസ് പറഞ്ഞ കാരണങ്ങള്‍. എതിര്‍പ്പ് തുടരുമ്പോഴും സന്നിധാനത്തേക്ക് പോകുമെന്ന ഉറച്ചനിലപാടിലായിരുന്നു ബിന്ദുവും കനകദുര്‍ഗയും. പിന്നീട് പൊലീസ് നിര്‍ബന്ധപൂര്‍വം ഇരുവരെയും മാറ്റുകയായിരുന്നു.

സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്ന് ബിന്ദു നേരത്തെ ആരോപിച്ചിരുന്നു.

ആംബുലന്‍സില്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്ന ശേഷം പൊലീസ് കസ്റ്റഡിയില്‍ അനധികൃതമായി വെച്ചുരിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നു. ഒടുവില്‍ മല കയറാതെ തിരിച്ചു നാട്ടിലേക്ക് പോകാമെന്ന് കോട്ടയം എസ്പിയുമായുള്ള ചര്‍ച്ചയില്‍ ഇരുവരും അറിയിക്കുകയായിരുന്നു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് അന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം ബിന്ദുവും കനകദുര്‍ഗയും മടങ്ങിപ്പോകാന്‍ സന്നദ്ധത അറിയിച്ചത്. പക്ഷേ പിന്നീട് പൊലീസ് നിലപാട് മാറ്റുകയായിരുന്നുവെന്ന് ബിന്ദു ആരോപിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018