Keralam

മണ്ഡലകാലത്ത് യുവതികള്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡിന് നിലപാടില്ല, പദ്മകുമാറിന്റെ അഭിപ്രായം വ്യക്തിപരമെന്ന് ബോര്‍ഡംഗം കെ.പി ശങ്കരദാസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലേക്ക് യുവതികള്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡിന് അഭിപ്രായമില്ലെന്നും അങ്ങനെയൊരു നിലപാട് എടുക്കുവാന്‍ ബോര്‍ഡിന് സാധിക്കില്ലെന്നും ബോര്‍ഡംഗം കെ.പി ശങ്കരദാസ്. മണ്ഡല-മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ നിലപാട് വ്യക്തിപരമാണെന്നും അദ്ദേഹം കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

യുവതികള്‍ വരരുതെന്ന് ബോര്‍ഡ് അഭിപ്രായം പറഞ്ഞാല്‍ യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടസപ്പെടുത്തുന്നതിന് തുല്യമാകും. വിശ്വാസികളല്ലാത്ത യുവതികളാണ് ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നത്. അത്തരം യുവതികള്‍ വലിയ പബ്ലിസിറ്റി കൊടുത്ത് വരുന്നത് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കും.

ഇതൊഴിവാക്കുന്നതിനാകാം യുവതികള്‍ ശബരിമലയിലേക്ക് തത്കാലം വരരുതെന്ന് പ്രസിഡന്റ് പറഞ്ഞതിനെ പിന്നില്‍. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം സുഗമമായി പൂര്‍ത്തിയാക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. അദ്ദേഹം ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങി പറഞ്ഞതായിരിക്കില്ലെന്നും ശങ്കരദാസ് വ്യക്തമാക്കുന്നു.

തെറ്റായ പ്രചാരണം മൂലമാണ് ശബരിമലയിലെ വരുമാനത്തില്‍ ഇടിവുണ്ടായത്. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് 40 കോടിയുടെ കുറവുണ്ടായി. മണ്ഡലകാലത്ത് എത്താത്തിരുന്ന ഇതര സംസ്ഥാന ഭക്തര്‍ മകരവിളക്കിന് എത്തുമെന്നാണ് പ്രതീക്ഷ. ഇതര സംസ്ഥാന ഭക്തര്‍ ശബരിമലയ്ക്കായി മാറ്റിവയ്ക്കുന്ന പണം അവിടെത്തന്നെ എത്തിയിരിക്കും.

പല ബിസിനസുകാരും അയ്യപ്പനെ ഒരു പാര്‍ട്ണറായിട്ടാണ് കാണുന്നത്. തീര്‍ത്ഥാടന കാലത്ത് എത്താന്‍ പറ്റിയില്ലെങ്കില്‍ അയ്യപ്പന് വിധിച്ച പണവുമായി അവര്‍ മാസപൂജ സമയത്തെങ്കിലും എത്തിയിരിക്കുമെന്നും ശങ്കരദാസ് പറയുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018