Keralam

ഇനി തെരുവിലേക്കില്ല, ശകുന്തളയ്ക്ക് 62ാം വയസ്സില്‍ സര്‍ക്കാര്‍ ജോലി; മുന്‍ ദേശീയ ഹോക്കി താരത്തിന് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് കായികമന്ത്രി 

തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ കച്ചവടം നടത്തിയിരുന്ന മുന്‍ ദേശീയ ഹോക്കിതാരത്തിന് 62ാം വയസ്സില്‍ സര്‍ക്കാര്‍ ജോലി. കായിക വകുപ്പ് ഡയറക്ട്രേറ്റിന് കീഴില്‍ സ്വീപ്പര്‍ ആയാണ് സ്ഥിര നിയമനം നല്‍കിയത്. നിമയമന ഉത്തരന് കായികമന്ത്രി ഇപി ജയരാജന്‍ ശകുന്തളയ്ക്ക് കൈമാറി.

മൂന്ന് വര്‍ഷത്തോളമായി ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ താല്‍ക്കാലിക സ്വീപ്പര്‍ ജോലി ചെയ്തുവരികയാണ് ഇവര്‍.

1972-'76 കാലഘട്ടത്തില്‍ കേരള ഹോക്കി ടീമിലെ പലര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ശകുന്തള തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ തെരുവുകച്ചവടം നടത്തിയായിരുന്നു ജീവിച്ചിരുന്നത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായാണ് ശകുന്തള തൊഴില്‍ തേടിയിറങ്ങിയത്.

എഴുപതുകളില്‍ സംസ്ഥാന-ദേശീയ ഹോക്കി ടീമിലെ ‘ഉരുക്ക് വനിത’യായിരുന്നു ഡി.വി. ശകുന്തള. 1976ല്‍ ഗ്വാളിയറില്‍ നടന്ന ദേശീയ ജൂനിയര്‍ വനിത ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമില്‍ മിന്നുന്ന പ്രകടനം നടത്തിയ താരമായിരുന്നു. 1977ല്‍ ബംഗളൂരുവില്‍ നടന്ന ദേശീയ വനിത കായികമേളയിലും 1979ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ കായികമേളയിലും നിറസാന്നിധ്യമായി.

മൂന്നരവര്‍ഷം മുമ്പ് പാളയം മാര്‍ക്കറ്റില്‍ വെച്ച് സഹതാരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഓമനകുമാരിയാണ് ശകുന്തളയെ കണ്ടെത്തുന്നത്. കഷ്ടപ്പാടുകള്‍ അറിഞ്ഞ അന്നത്തെ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജോലി നല്‍കുകയായിരുന്നു. പക്ഷേ, ശമ്പളമായ 7000 രൂപകൊണ്ട് കിടപ്പിലായ ഭര്‍ത്താവിന്റെ ചികിത്സ നടത്താന്‍ നടത്താന്‍ കഴിയാതയതോടെ ഒഴിവ് വേളകളില്‍ മുട്ടയും നാരങ്ങയുമായി ശകുന്തള വീണ്ടും തെരുവിലേക്കിറങ്ങി.

വരുമാന മാർഗം ദുസ്സഹമായതോടെയാണ് ജോലി സ്ഥിരപ്പെടുത്തണമെന്ന അപേക്ഷയുമായി ശകുന്തള കായികന്ത്രിയുടെ ഓഫിസിൽ എത്തിയത്. തുടർന്ന് ഡയറക്ടറേറ്റിന് കീഴിൽ സ്വീപ്പർ തസ്തിക സൃഷ്ടിച്ച് നിയമനം നൽകുകയായിരുന്നു.

ഇനിയും കായികരംഗത്തും ഹോക്കിയിലും നിങ്ങള്‍ക്ക് പരിശീലിക്കുകയും കളിക്കുകയും ചെയ്യാമെന്ന് പറഞ്ഞാണ് മന്ത്രി നിയമന ഉത്തരവ് കൈമാറിയത്.

62കാരിയായ ശകുന്തളക്ക് എട്ടുവർഷം സർവിസിൽ തുടരാം. സ്വന്തമായി വീടില്ലാത്ത ഇവർക്ക് കിളിമാനൂർ മിനി സിവിൽ സ്റ്റേഷന് സമീപം സർക്കാർ നൽകിയ മൂന്ന് സെന്റില്‍ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട്നിർമിച്ചുനൽകുമെന്ന് മന്ത്രി ഇപി ജയരാജൻ ഉറപ്പും നൽകി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018