Keralam

ജനം ടിവി ഐഎസ് ഭീകരരാക്കിയത് സലിം കുമാര്‍ ഫാന്‍സിനെ; വര്‍ക്കല കോളെജില്‍ കറുപ്പ് വേഷമണിഞ്ഞ് ആഘോഷിച്ചത് ആന്വല്‍ ഡേ

 വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളെജ് 
വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളെജ് 

തിരുവനന്തപുരം വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളെജില്‍ ഐഎസ്-അല്‍ഖ്വെയിദ ഭീകരവാദികള്‍ പിടിമുറുക്കുകയാണെന്ന ജനം ടിവി 'ബിഗ്‌ബ്രേക്ക് ന്യൂസിന്റെ' നിജസ്ഥിതി വെളിവായി. കോളേജില്‍ മാര്‍ച്ച് 14ന് നടന്ന ആന്വല്‍ ഡേ ആഘോഷമാണ് ജനം ടിവി ഐഎസ്-അല്‍ഖ്വെയിദ പ്രകടനമാക്കി വാര്‍ത്തയാക്കിയത്. ആഘോഷപരിപാടിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പ് തെറ്റിദ്ധാരണ പരത്താന്‍ ഉപയോഗിക്കുകയായിരുന്നെന്ന് കോളെജ് അധികൃതര്‍ വ്യക്തമാക്കി.

സലിം കുമാര്‍ സിഐഡി മൂസയില്‍ 
സലിം കുമാര്‍ സിഐഡി മൂസയില്‍ 

ദേശീയ അവാര്‍ഡ് ജേതാവും ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന നടനുമായ സലിം കുമാറിനെയാണ് വിദ്യാര്‍ത്ഥികള്‍ കോളെജ് വാര്‍ഷികത്തിന് മുഖ്യാതിഥിയായി ക്ഷണിച്ചത്. സിഐഡി മൂസയില്‍ ഏറെ ശ്രദ്ധേയമായ 'തീവ്രവാദി' കഥാപാത്രത്തെ അവതരിപ്പിച്ച സലിം കുമാറിനോട് കറുപ്പ് വേഷമണിഞ്ഞെത്താനും അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടപ്രകാരം സലിംകുമാര്‍ കറുപ്പ് വേഷം ധരിച്ചെത്തി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കറുപ്പ് വേഷത്തിലെത്തിയതോടെ എല്ലാവരും ചേര്‍ന്ന് ആഹ്ലാദ പ്രകടനം നടത്തി കോളെജ് വാര്‍ഷികം ആഘോഷിക്കുകയാണുണ്ടായത്. മാസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്ന ദൃശ്യങ്ങളാണ് ജനം ടിവി വാര്‍ത്തയ്ക്ക് ഉപയോഗിച്ചത്. ആഘോഷത്തെക്കുറിച്ച് അന്വേഷിച്ച് യാഥാര്‍ത്ഥ്യമറിയാതെയാണ് ജനം ടിവി വാര്‍ത്ത നല്‍കിയതെന്നും കോളെജ് അധികൃതര്‍ ചൂണ്ടിക്കാട്ടി.

'കേരളത്തില്‍ ഐഎസ്-അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം' എന്ന തലക്കെട്ടോടെയുള്ള വാര്‍ത്ത ഉച്ചയോടെയാണ് ജനം ടിവി വെബ്‌സൈറ്റിലും ചാനലിലും പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്ക് പേജില്‍ നിന്ന് മാത്രം രണ്ടായിരത്തില്‍ അധികം ആളുകള്‍ വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്. വാര്‍ത്തയെ തുടര്‍ന്ന് സിഎച്ച്എംഎം ക്യാംപസിലെ ഭീകരസാന്നിധ്യത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയെന്നും വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സുകള്‍ അന്വേഷണം ആരംഭിച്ചെന്നും ജനം ടിവി വാര്‍ത്ത നല്‍കിയിട്ടുണ്ട്. സിഎച്ച്എംഎം കോളെജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ സംഘപരിവാര്‍ അനുകൂലികള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.

ജനം ടിവി വാര്‍ത്തയില്‍ പറയുന്നത്

“തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐഎസ്-അല്‍ ഖ്വായ്ദ ഭീഷണി. വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കോളേജ് മാനേജ്മെന്റും. കേരളത്തിലെ ഒരു പറ്റം മുസ്ലീം യുവാക്കളിലേക്കും ഭീകരത പടര്‍ന്ന് പിടിക്കുന്നു. ജനം ബിഗ് ബ്രേക്ക്. ജനം ടിവി പുറത്തുവിട്ട ദൃശ്യങ്ങള്‍ അഫ്ഗാനിസ്താനിലോ ഇസ്ലാം ഭീകരവാദം ശക്തി പ്രാപിക്കുന്നു സിറിയായിലോ മറ്റ് മുസ്ലീം രാഷ്ട്രങ്ങളിലോ അല്ല. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിലാണ്. ഭരണ സിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന തലസ്ഥാന ജില്ലയിലാണ്.

വർക്കല ചവർക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാർത്ഥികളാണ് അൽ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജിൽ എത്തിയത്. അൽ ഖ്വായ്ദയുടെ പതാകയും ഉയർത്തുന്നുണ്ട്. കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്ന ജനം ടിവിയുടെ മുൻ വാർത്തകൾക്ക് കൂടുതൽ ശക്തിപകരുന്നതാണ് ഈ സംഭവ വികാസങ്ങൾ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018