Keralam

കടകംപള്ളി വീണ്ടും, മുന്‍ഗണന ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന്; സുപ്രീം കോടതി വിധി നടപ്പിലാക്കുകയും ചെയ്യും! 

ശബരിമലയുമായി ബന്ധപ്പെട്ട വീണ്ടും വിവാദ പ്രസ്താവനയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ക്ഷേത്ര ആചാരവും വിശ്വാസങ്ങളും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങളുടെ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുക. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു നിലപാടും അംഗീകരിക്കില്ലെന്നും ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുവാനുള്ള ഒരു ശ്രമവും നടക്കില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ മകരവിളക്കു കാലം സുഗമമായി നടക്കും. ഭരണഘടനയാണ് ഏറ്റവും മുകളില്‍, അതില്‍ തൊട്ടു സത്യം ചെയ്ത സര്‍ക്കാരിന് സുപ്രീം കോടതി വിധി നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ശബരിമല ദര്‍ശനത്തിനായെത്തിയ സ്ത്രീകളെ 'ആക്ടിവിസ്റ്റുകള്‍' എന്ന് വിളിച്ച് സംരക്ഷണം നല്‍കാതെ മടക്കി അയച്ചതില്‍ കടകംപള്ളിക്കെതിരെ പാര്‍ട്ടിക്കകത്തു തന്നെ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് പ്രത്യേകമായ ഉദ്ദേശത്തോടെ തീവ്രസ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയിലാണ് താന്‍ ആക്ടിവിസ്റ്റ് എന്ന് പറഞ്ഞതെന്നും കടകംപള്ളി ന്യായീകരിച്ചിരുന്നു.

കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനകളെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം കെ ചന്ദ്രന്‍ പിള്ളയും രംഗത്തെത്തിയിരുന്നു. ആക്ടിവിസ്റ്റുകള്‍ക്കും നിരീശ്വരവാദികള്‍ക്കും ശബരിമലയില്‍ പോകാന്‍ പാടില്ലെന്ന് പറയേണ്ട ആവശ്യമില്ലെന്നായിരിന്നു ചന്ദ്രന്‍ പിള്ള പറഞ്ഞത്.

മന്ത്രി സമ്മര്‍ദ്ദത്തിന്റെ പുറത്ത് പറഞ്ഞത് ശരിയായ ആശയ അടിത്തറയില്‍ നിന്നുകൊണ്ടാകണമെന്നില്ല. ദേവസ്വം മന്ത്രിയും പ്രസിഡന്റും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലെന്നും അത് ചിലപ്പോള്‍ തിരുത്തേണ്ടി വരുമെന്നും മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയ്ക്കിടെ ചന്ദ്രന്‍ പിള്ള വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018