Keralam

‘കേരളത്തിന്റെ സൈന്യം’; പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ 

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എംപി. കേരളത്തിലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിനിടെയുള്ള മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നീക്കം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയിലായിരിക്കും ശുപാര്‍ശ ചെയ്യുക എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളുടെ പങ്ക് വലുതായിരുന്നു.

സേനാവിഭാഗങ്ങള്‍ക്ക് പോലും അസാധ്യമായ ഇടങ്ങളിലേക്ക് വള്ളങ്ങളും ബോട്ടുകളുമായി എത്തി സാഹസികമായി ഇവര്‍ ആളുകളെ രക്ഷപ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് ആലുവ, കുട്ടനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നായി മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.

'കേരളത്തിന്റെ സൈന്യം മത്സ്യത്തൊഴിലാളികളാണ്' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരെ ആദരിക്കാനായി പ്രത്യേക സദസ്സും സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ മത്സ്യത്തൊഴിലാളികളുടെ സംഭാവനകള്‍ ചര്‍ച്ചയായി.

വലിയ വാഹനങ്ങളില്‍ വളളമെത്തിച്ചും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞുമാണ് സജീവ രക്ഷാപ്രവര്‍ത്തനംഇവര്‍ നടത്തിയത്. കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, തീരങ്ങളിലെ ഇടവക പളളികളുടെയും തിരുവനന്തപുരം ജില്ലാ ഭരണകൂടം എന്നിവയുടെ മേല്‍നോട്ടത്തിലായിരുന്നു ഇവര്‍ മുന്നിട്ടിറങ്ങിയത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുമാത്രമായി നൂറിലേറെ വളളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ദുരന്ത ബാധിത പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഒരു ബോട്ടില്‍ മൂന്ന് മത്സ്യത്തൊഴിലാളികളും രണ്ട് പൊലീസുകാരും എന്ന രീതിയിലാണ് ദുരിതബാധിതരെ രക്ഷപ്പെടുത്താനായുളള യാത്ര.

ഇത്തരത്തില്‍ രക്ഷപ്പെടുത്താനുളള നീക്കത്തിനിടയില്‍ മിക്ക ബോട്ടുകളും പൂര്‍ണമായും ഇടിച്ച് തകരുകയും ചിലതിന് സാരമായ കേടുപാടുകളും സംഭവിച്ചിരുന്നു.

മത്സ്യത്തൊഴിലാളികളുടെ സേവനത്തെ ആദരിക്കുന്നതിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഓരോ ബോട്ടുകള്‍ക്കും ഇന്ധനത്തിന് പുറമേ ദിവസം 3000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ തകരുകയും കേടുപാടുകള്‍ സംഭവിച്ചതുമായ ബോട്ടുകളുടെ അറ്റക്കുറ്റപണിയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018