Keralam

വനിതാ മതിലിനായി സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയെന്ന് ആക്ഷേപം; പരിപാടിയില്‍ സഹകരിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയും  

വനിതാ മതിലിനായി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചുവെന്നാരോപണം. ജനുവരി ഒന്നിന് നടക്കേണ്ട പരീക്ഷകള്‍ 14ലേക്കാണ് മാറ്റിയിരിക്കുന്നത്. ക്രിസ്മസ് അവധിയും പൊതുപണിമുടക്കും മുന്‍ നിര്‍ത്തിയാണ് പരീക്ഷ മാറ്റിയതെന്ന് പറയുന്നുവെങ്കിലും ക്രിസ്മസ് അവധി ഡിസംബര്‍ 30ന് അവസാനിക്കുകയും പൊതുപണിമുടക്ക് ജനുവരി എട്ടിനുമാണ് നടക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു വിധത്തിലും വനിതാമതിലിന് വേണ്ടി ഉപയോഗിക്കുകയില്ല എന്ന് സര്‍ക്കാരും സിപിഐഎമ്മും ആവര്‍ത്തിക്കുമ്പോഴാണ് പുതിയ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

അതേ സമയം കോഴിക്കോട് ജില്ലയില്‍ വനിതാ മതില്‍ നടക്കുന്ന സ്ഥലങ്ങളില്‍ വിന്യസിക്കേണ്ട ഡോക്ടര്‍മാരുടെയും ആംബുലന്‍സ് അടക്കമുള്ള സേവനങ്ങളുടെയും ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഇതുമായി സഹകരിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. സര്‍ക്കാര്‍ പരിപാടിയല്ലാത്തതിനാല്‍ മെഡിക്കല്‍ ടീം പോകേണ്ടെന്നാണ് തീരുമാനം. ഇക്കാര്യം ആരോഗ്യ വകുപ്പ് സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട്.

അതേസമയം ധാരാളം ആളുകള്‍ കൂടുന്നിടത്ത് മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും തയ്യാറാക്കി നിര്‍ത്തുന്നത് സ്വാഭാവിക നടപടിയാണെന്നാണ് ആരോഗ്യ മന്ത്രി കെ കെ ഷൈലജയുടെ വിശദീകരണം.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വനിതാമതിലിന്റെ പ്രചാരണവും ഏകോപനവും നടക്കുന്നുവെന്ന് പ്രതിപക്ഷം ആദ്യ തന്നെ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ പരാതികളും രംഗത്തു വരുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നില്ലെന്നും വനിതാ മതില്‍ കഴിഞ്ഞതിന് ശേഷം മാത്രമേ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുവെന്ന് വിശദീകരിച്ചുകൊണ്ട്. പാലക്കാട് മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം നടത്തിയിരുന്നു.

ജനുവരി ഒന്നിനാണ് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സംഘടനകള്‍ തീരുമാനിച്ച വനിതാ മതില്‍ നടക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018