Keralam

കൊച്ചി മെട്രോ കാക്കനാട്ടേക്ക്; കേന്ദ്രാനുമതി രണ്ടാഴ്ചയ്ക്കകം; ക്രിസ്മസ് അവധിക്കാലത്ത് മെട്രോയില്‍ പ്രതിദിനം അരലക്ഷംപേര്‍

മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കാക്കനാട്ടേക്ക് നീട്ടുന്നതിനുള്ള കേന്ദ്രാനുമതി രണ്ടാഴ്ചയ്ക്കകം ലഭിക്കും. കലൂര്‍ ജെഎല്‍എന്‍ സ്‌റ്റേഡിയത്തില്‍ നിന്നും ഇന്‍ഫോപാര്‍ക്ക് സ്മാര്‍ട്ട്‌സിറ്റി വരെ എത്തുന്ന രീതിയിലായിരിക്കും നിര്‍മ്മാണം. രണ്ടാഴ്ചയ്ക്കകം കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അനുമതിയാണ് അധികൃതര്‍ക്ക് ലഭിക്കുക.

ഇതിനോടകം ഭൂമിയെടുക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. അനുമതി ലഭിച്ചാല്‍ വരുന്ന ജൂണില്‍ നിര്‍മ്മാണം ആരംഭിക്കാനാണ് കെഎംആര്‍എല്‍ പദ്ധതി.

ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സഹായമാകുന്ന പദ്ധതിയാണിത്. 12 കിലോമീറ്റര്‍ വരുന്ന നിര്‍മ്മാണം 2022 ജൂണില്‍ പൂര്‍ത്തിയാകും.

ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് മെട്രോ ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച പടനം പുരോഗമിക്കുകയാണ്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ജനുവരിയില്‍ കെഎംആര്‍എല്ലിന് ലഭിക്കും. രണ്ടാം ഘട്ട നിര്‍മ്മാണത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിരുന്നു. എഎഫ്ഡി 1500 കോടി രൂപയാണ് വായ്പ വാഗ്ദാനം ചെയ്തിരിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്റ്റേഷന്‍ എവിടെ വേണമെന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ക്രിസ്മസ് അവധി ദിനങ്ങളില്‍ പ്രതിദിനം അരലക്ഷം പേരാണ് മെട്രോയില്‍ യാത്ര ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് അവധി ദിനങ്ങളില്‍ 58,000 യാത്രക്കാരായിരുന്നു ശരാശരിയുണ്ടായിരുന്നത്. മെട്രോയില്‍ സഞ്ചരിക്കുന്നവര്‍ക്ക് മടക്കയാത്ര സൗജന്യമാക്കിയ സമയമായിരുന്നു അത്. ആ പദ്ധതി നിരവധി ആളുകളെ ആകര്‍ഷിച്ചിരുന്നു.

കൗതുകത്തിനും വിനോദത്തിനുമായി ഇപ്പോള്‍ മെട്രോയില്‍ കയറാന്‍ എത്തുന്ന ആളുകളേക്കാള്‍ കൂടുതലായി സ്ഥിരം യാത്രക്കാരാണുള്ളത്. ഇവരില്‍ ഓരോ ദിവസവും കൃത്യമായ വര്‍ധനയുണ്ടാകുന്നുണഅടെന്നും അത് ശുഭസൂചനയാണെന്നും അദികൃതര്‍ പറഞ്ഞു.

സര്‍വ്വീസ് ആരംഭിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ 105.76 കോടി രൂപയാണ് കൊച്ചി മെട്രോയുടെ വരുമാനം. ടിക്കറ്റിലൂടെ 55.91 കോടിയും പരസ്യമുള്‍പ്പെടെയുള്ള ടിക്കറ്റിതര വരുമാനത്തിലൂടെ 49.85 കോടിയുമാണ് വരുമാനം നേടിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018