Keralam

വിട്ടുനില്‍ക്കാന്‍ കാരണം വിവാഹമല്ല, ചന്ദ്രികയുടെ ഗവേണിങ് ബോഡി, വോട്ടെടുപ്പ് ഉണ്ടെന്നറിഞ്ഞിരുന്നേല്‍ സഭയില്‍ എത്തിയേനെ; വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി

പാര്‍ലമെന്റിലെ മുത്തലാഖ് ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നതിന് പിന്നില്‍ വിവാഹചടങ്ങല്ലെന്ന വിശദീകരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി എംപി. വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടാണ് വിട്ടു നിന്നത് എന്ന പറയുന്നത് ശരിയല്ല. ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കേണ്ടതായിട്ടുള്ളത് കൊണ്ടാണ് വിട്ടുനിന്നതെന്നും വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍ സഭയില്‍ എത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിനെ എക്കാലത്തും എതിര്‍ത്തയാളാണ് താന്‍. ടൈം മാനേജ്മെന്റില്‍ ഉണ്ടായ പ്രോബ്ലം കൊണ്ടാണ് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. കേന്ദ്രത്തിലെയും കേരളത്തിലെയും ചുമതലകള്‍ ഒന്നിച്ചു കൊണ്ടു പോകുന്നത് പ്രശ്നമുണ്ടാക്കുന്നുണ്ട്. അത് നേതാക്കളെ വിശദീകരണത്തില്‍ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുത്തലാഖ് ബില്‍ തെരഞ്ഞെടുപ്പ് അടുത്തതിലുള്ള ബിജെപിയുടെ കമ്മ്യൂണല്‍ അജണ്ടയാണ്. ഇസ്ലാമിക നിയമത്തിനുമായി ബന്ധപ്പെട്ട നിയമം അതിന്റെ അന്തസത്തയോട് നടപ്പാക്കണമെങ്കില്‍ ആദ്യം അത് ചര്‍ച്ച ചെയ്യേണ്ടത് മുസ്ലീം സംഘടനകളോടായിരുന്നു. പക്ഷേ അതിന് ബിജെപി തയ്യാറായിട്ടില്ല, ഇത് ഏകപക്ഷീയമായിട്ട് കൊണ്ടു വന്ന ബില്ലാണ്.
പികെ കുഞ്ഞാലിക്കുട്ടി

പല പാര്‍ട്ടിയും പല കാരണങ്ങളാലും ബില്ലിനെ എതിര്‍ക്കുന്നുണ്ടെന്നും ബില്‍ രാജ്യസഭയില്‍ പരാജയപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ലീഗ് അതിനെ ശരിയത്ത് നിയമത്തിലെ വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമായിട്ടാണ് കാണുന്നത്. മുത്തലാഖ് ബില്‍ തന്നെ ആവശ്യമില്ല എന്നാണ് ലീഗിന്റെ അഭിപ്രായം. ഇ ടി മുഹമ്മദ് ബഷീര്‍ അത് വ്യക്തമാക്കിയിട്ടുണ്ട്.

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വരുമെന്ന് നേരത്തെ അറിയിച്ചിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നത് മുസ്ലീം ലീഗിനുളളില്‍ തന്നെ അമര്‍ഷത്തിനിടയാക്കിയിരുന്നു. മുത്തലാഖ് ബില്ലിനെതിരെ സമരം ചെയ്ത പാര്‍ട്ടിയുടെ നേതാവ് തന്നെ മാറിനിന്നതില്‍ സമൂഹ മാധ്യമങ്ങളിലും കടുത്ത വിമര്‍ശനം ഉയര്‍ന്നു. മുത്തലാഖ് ബില്‍ മുസ്ലീം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് പ്രസംഗിച്ച കുഞ്ഞാലിക്കുട്ടി ബില്ല് പാര്‍ലമെന്റ് ചര്‍ച്ചക്കെടുത്ത ദിവസം മാറി നിന്നത് ഇരട്ടത്താപ്പാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്.

മുസ്ലിം സമുദായത്തോടുള്ള അപരാധമാണ് കുഞ്ഞാലിക്കുട്ടിയുടെ വിട്ടുനില്‍ക്കലെന്ന് മന്ത്രി കെ.ടി ജലീല്‍ ആരോപിച്ചിരുന്നു. മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പ് എടുത്തുകളഞ്ഞുക്കൊണ്ട് മാത്രമേ നിയമം പാസാക്കാനാകൂ എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ സുപ്രീംകോടതി വിധി വന്നതിന് ശേഷവും മുത്തലാഖിനെ ചൊല്ലി ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന നിരവധി കണക്കുകള്‍ എടുത്തുകാട്ടിയാണ് ബിജെപി ബില്ലിനായി വാദിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018