Keralam

സിപിഐ ഐം വിറ്റ സഹകരണ ആശുപത്രി ഭൂമിയില്‍ നടന്‍ ശ്രീനിവാസന്‍ നല്‍കിയ ഭൂമിയും, ഭൂമി വിറ്റത് സ്വകാര്യ വ്യക്തിക്ക്‌ 

കണ്ണൂര്‍ പേരാവൂരില്‍ സിപിഐഎം സ്വകാര്യ വ്യക്തിക്ക് വിറ്റ സഹകരണ ആശുപത്രി ഭൂമിയില്‍ നടന്‍ ശ്രീനിവാസന്റെ ഭൂമിയും ഉള്‍പ്പെടുന്നു. ജനങ്ങളില്‍ നിന്ന് ഓഹരി പിരിച്ച് നിര്‍മിച്ച ആശുപത്രിയ്ക്കായി ശ്രീനിവാസനില്‍ നിന്ന് വാങ്ങിയ33.5 സെന്റ് ഉള്‍പ്പെടെയാണ് വില്‍പ്പന നടത്തിയതെന്ന് മാതൃഭുമി റിപ്പോര്‍ട്ട് ചെയ്തു. ആകെ 90 സെന്റാണ് ആശുപത്രി നഷ്ടത്തിലാണെന്ന കാരണത്താല്‍ സൊസൈറ്റി ചിറ്റാരിപ്പറമ്പ് സ്വദേശിക്ക് വിറ്റത്.

വില്‍പ്പനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവത്തില്‍ സിപിഐഎം സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനടക്കം മൂന്ന് നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. തട്ടിപ്പില്‍ ഉള്‍പ്പെട്ട കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായ ടി.കൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കി ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്താനും ജില്ലാ കമ്മറ്റി അംഗം വി.ജി പത്മനാഭനെ താക്കീത് ചെയ്യുവാനും പേരാവൂര്‍ ഏരിയ കമ്മറ്റി അംഗം കെ.പി സുരേഷ്‌കുമാറിനെ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാനുമാണ് സിപിഐഎം സംസ്ഥാന സമിതിയുടെ തീരുമാനം. ഇക്കാര്യം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

വില്‍പ്പനയില്‍ സൊസൈറ്റിക്ക് നഷ്ടം വരുകയും ആശുപത്രി വിറ്റതു വഴി ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാകുകയും ചെയ്തുവെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കെതിരെയും നടപടി എടുത്തത്.

2010ലാണ് സഹകരണ ആശുപത്രി സിപിഐഎം നേതൃത്വത്തില്‍ ആരംഭിക്കുന്നത്. 2015ലാണ് ആശുപത്രി നഷ്ടത്തിലാണെന്ന് പറഞ്ഞ് 4.10 കോടി രൂപക്ക് സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘം സ്വകാര്യ വ്യക്തിക്ക് വില്‍ക്കുന്നത്. എന്നാല്‍ ഈ വില്‍പ്പന പിന്നീട് സഹകരണ വകുപ്പ് റദ്ദാക്കുകയും വീണ്ടും ലേലം നടത്തുകയും ചെയ്തിരുന്നു. ഇതില്‍ ആദ്യം ലേലത്തില്‍ വാങ്ങിയ വ്യക്തി തന്നെയായിരുന്നു വീണ്ടും ലേലത്തില്‍ ഭൂമി പിടിച്ചത്. ഇതില്‍ ക്രമക്കേടുണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു.

ആശുപത്രി വിറ്റുവെങ്കിലും വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ സൊസൈറ്റി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. സൊസൈറ്റിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപമായിട്ടുള്ളത് 50 ലക്ഷം രൂപയും ബാക്കിയുണ്ട്. ആവശ്യപ്പെട്ട അംഗങ്ങള്‍ക്ക് ഓഹരിത്തുക തിരിച്ചു നല്‍കിയതായും അധികൃതര്‍ പറയുന്നു.

ആശുപത്രി വാങ്ങിയ സംരഭകന് നേരെയും ആക്ഷേപങ്ങളുണ്ടായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ ഇയാള്‍ക്ക് ആശുപത്രി ലഭിക്കുന്നതിന് വേണ്ടിയാണ് പെട്ടെന്ന് വില്‍പ്പന നടത്തിയതെന്നും നേതാക്കള്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. പിന്നീട് സഹകരണ വകുപ്പ് നടത്തിയ ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയ കര്‍ണാടകത്തില്‍ നിന്നുള്ള വ്യവസായ ഗ്രൂപ്പിന് ലേലത്തില്‍ നിന്ന് മാറിനില്‍ക്കുന്നതിന് വേണ്ടി 38 ലക്ഷം രൂപ നല്‍കിയതായും ആരോപണം ഉയര്‍ന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018