Keralam

‘പ്രത്യയശാസ്ത്രപ്രകാരം ഇടതുമുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും രണ്ടാണ്’; വിഎസിന്റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്ന് എസ്ആര്‍പി

ആര്‍ ബാലകൃഷ്ണപിളളയുടെ കേരള കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികളെ മുന്നണിയില്‍ എടുത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്ന് പൊളിറ്റ് ബ്യൂറോ മെംബര്‍ എസ് രാമചന്ദ്രന്‍പിളള. വിഎസ് പറഞ്ഞത് ഇടത് മുന്നണിയെക്കുറിച്ചാണ്, അല്ലാതെ ഇടതു ജനാധിപത്യ മുന്നണിയെക്കുറിച്ചല്ല. ഇടതു ജനാധിപത്യ മുന്നണിയുമായി ദീര്‍ഘകാലമായി സഹകരിക്കുന്ന പാര്‍ട്ടികളെയാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പാര്‍ട്ടികളെ എല്‍ഡിഎഫില്‍ എടുത്തതില്‍ യാതൊരു തെറ്റുമില്ലെന്നും എസ്ആര്‍പി പറഞ്ഞു.

സ്ത്രീ വിരുദ്ധതയും സവര്‍ണമേധാവിത്വവും ഉള്ളവര്‍ക്കുളള ഇടമല്ല മുന്നണിയെന്നായിരുന്നു വിഎസിന്റെ പ്രതികരണം. വര്‍ഗീയ കക്ഷികള്‍ക്കുളള ഇടത്താവളമാകരുത് ഇടതുമുന്നണി. അത്തരക്കാര്‍ മുന്നണിയില്‍ ഉണ്ടാകരുതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തിരുന്നു.

പാര്‍ട്ടി പ്രത്യയശാസ്ത്രപ്രകാരം ഇടതുമുന്നണിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയും രണ്ടാണ്. പൂര്‍ണമായും ഇടത് സ്വഭാവമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഇടതുമുന്നണിയിലുള്ളത്. എന്നാല്‍ ഇടതുജനാധിപത്യ മുന്നണിയില്‍ മറ്റ് പാര്‍ട്ടികളുമുണ്ടാകാം. ബംഗാളില്‍ ഇടതുമുന്നണിയും കേരളത്തില്‍ ഇടത് ജനാധിപത്യ മുന്നണിയുമാണ്.

ബംഗാളില്‍ സിപിഐഎമ്മിനൊപ്പം മുന്നണിയിലുള്ളത് ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ എന്നീ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമാണ്. എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷമല്ലാത്ത പാര്‍ട്ടികളും എല്‍ഡിഎഫിലുണ്ടെന്നായിരുന്നു എസ്ആര്‍പിയുടെ വിശദീകരണം.

കൂടാതെ ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐഎം മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും, എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന പാര്‍ട്ടികളുമായി സിപിഐഎം ഒരുമിച്ച് മത്സരിക്കുമെന്നുമാണ് എസ്ആര്‍പി പറയുന്നത്. തമിഴ്നാട്, ബിഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അവിടത്തെ പ്രധാന പ്രതിപക്ഷ കക്ഷികളുമായാണ് ധാരണ ഉണ്ടാക്കുക.

ആ പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കുന്നത് അവര്‍ തമ്മിലുള്ള വിഷയമാണെന്നും ഇതാണ് പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടെന്നും എസ്ആര്‍പി വ്യക്തമാക്കുന്നു. തമിഴ്നാട്ടില്‍ ഡിഎംകെ, മഹാരാഷ്ട്രയില്‍ എന്‍സിപി, ബിഹാറില്‍ ആര്‍ജെഡി എന്നിവരുമായി ധാരണ ഉണ്ടാക്കാനാണ് തീരുമാനം. കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന പാര്‍ട്ടികളാണ് കേരളത്തിലെ എല്‍ഡിഎഫ് വിപുലീകരണത്തെ എതിര്‍ക്കുന്നതെന്നും എസ്ആര്‍പി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018