Keralam

വനിതാ മതില്‍ രാഷ്ട്രീയ പ്രവര്‍ത്തനം, തന്റെ കുടുംബത്തിലുളളവര്‍ പങ്കെടുത്താല്‍ വിരോധമില്ലെന്ന് മുന്‍ രാജകുടുംബാംഗം; ശബരിമലയില്‍ ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം

ജനുവരി ഒന്നിന് സര്‍ക്കാരും നവോത്ഥാന പാരമ്പര്യമുളള സാമുദായിക സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അതില്‍ തന്റെ കുടുംബത്തില്‍ പെട്ടവര്‍ പങ്കെടുത്താല്‍ വിരോധമില്ലെന്നും മുന്‍ രാജകുടുംബാംഗം ശശികുമാരവര്‍മ്മ.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളളവര്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അമിത പ്രതീക്ഷയില്ല. ജനുവരി 22ന് നിലവിലെ വിധിയില്‍ മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷ ഇല്ല. ഡിവിഷന്‍ ബഞ്ച് എടുത്ത തീരുമാനം അതേ ബഞ്ച് തന്നെ മാറ്റിയ ചരിത്രമില്ലെന്നും അദ്ദേഹം പറയുന്നു.

ശബരിമല വിഷയത്തില്‍ ബിജെപിയടക്കമുളള രാഷ്ട്രീയ പാര്‍ട്ടികളുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം വെച്ചുള്ള നിലപാടാണ്. സെപ്റ്റംബര്‍ 28ന് വിധി വന്ന ശേഷം നാലുദിവസം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കം എന്നുപറഞ്ഞവരാണ് എല്ലാ പാര്‍ട്ടികളും. പിന്നീട് ബിജെപി ഉള്‍പ്പെടെ നിലപാട് മാറ്റി. രാഷ്ട്രീയത്തിന്റെ അപചയമാണിതെന്നും ശശികുമാര വര്‍മ്മ കുറ്റപ്പെടുത്തി.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സമരവുമായി പന്തളം കുടുംബത്തിന്റെ മുന്നിലുണ്ടായിരുന്നത് ശശികുമാര വര്‍മ്മയായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പിലാക്കിയാല്‍ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്യാനും തയ്യാറാണ്. അയ്യപ്പന്‍ തങ്ങളുടെ കുടുംബാംഗമാണ്.

അംഗത്തിന് ദുരന്തം വന്നാല്‍ അതില്‍നിന്ന് രക്ഷിക്കാനും സംരക്ഷിക്കാനും ഏതറ്റംവരെ പോകാനും വേണ്ടിവന്നാല്‍ ജീവത്യാഗം ചെയ്യാനും തയ്യാറാണെന്ന് ശശികുമാരവര്‍മ്മ പറഞ്ഞിരുന്നു. ആദ്യം സര്‍ക്കാരുമായി സഹകരിച്ചില്ലെങ്കിലും അവസാനം നടത്തിയ സമവായ ശ്രമങ്ങളുമായി ശശികുമാരവര്‍മ്മ സഹകരിച്ചിരുന്നു. അതേസമയം തന്നെ മലകയറാന്‍ എത്തിയ മനിതി സംഘത്തിനും യുവതികള്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളും ഇദ്ദേഹം ഉന്നയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018