Keralam

ജിഷ്ണു പ്രണോയ് കേസില്‍ മൊഴി നല്‍കിയ വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചു, നെഹ്‌റു കോളേജ് അധ്യാപകര്‍ക്കെതിരെ സമരവുമായി എസ്എഫ്‌ഐ 

നെഹ്റു കോളേജ് മാനേജ്മെൻറിനെതിരെ മൊഴി നൽകിയ വിദ്യാർത്ഥികളെ മനപ്പൂർവ്വം  തോൽപ്പിച്ച അധ്യാപകരെ പുറത്താക്കണമെന്നാണ് എസ്.എഫ്.ഐ ആവശ്യം

ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയെടുത്ത പാമ്പാടി നെഹ്റു കോളേജിലെ അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. സംസ്ഥാന നേതൃത്യം. കോളേജ് മാനേജ്മെൻറിനെതിരെ മൊഴി നൽകിയ വിദ്യാർത്ഥികളെ മനപ്പൂർവ്വം പരീക്ഷയിൽ തോൽപ്പിച്ചിട്ടുണ്ടെന്ന്  ആരോഗ്യസർവ്വകലാശാല നിയോഗിച്ച അന്വേഷണസമിതി കണ്ടെത്തിയിരുന്നു. ഇവരെ പുറത്താക്കാൻ ആരോഗ്യസർവ്വകലാശാല തയ്യാറായില്ലെങ്കിൽ വലിയ സമരവുമായി പോകാനാണ് എസ്.എഫ്.ഐ യുടെ തീരുമാനം.

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്ക് ശേഷം  പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി പീഡനവും  ഇടിമുറികളും പുറത്തെത്തിയിരുന്നു. ഇതിനെ തുടർന്നുണ്ടായ വിദ്യാർത്ഥിസമരത്തിന് നേതൃത്യം കൊടുത്ത ആളെയുൾപ്പെടെ പരീക്ഷയിൽ തോൽപ്പിച്ചു. മൂന്നാം വർഷ ഫാർമസി കോഴ്സ് വിദ്യാർത്ഥികളായ അതുൽ, വസീം ഷാ, മുഹമ്മദ് ആഷിക് എന്നിവരെയാണ് പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചത്. തുടർച്ചയായി പരീക്ഷകളിൽ തോറ്റ വിദ്യാർത്ഥികൾ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ക്രമക്കേട് പുറത്ത് വന്നത്.  പ്രാക്ടിക്കലിലും  വൈവയിലും ജയിക്കാൻ ആവശ്യമായ മാർക്ക് ലഭിച്ച വിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റ് വെട്ടിത്തിരുത്തിയിരുന്നു.

സമരത്തിന് നേതൃത്യം നൽകിയ അതുൽ ജോസ് തിയറി  പരീക്ഷയിൽ പാസ്സായിട്ടും  വിഷയപരിജ്ഞാനം കുറവാണെന്നാണ് മാർക്ക് ലിസ്റ്റിൽ എഴുതിയിരിക്കുന്നത്.  തുടർന്ന് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ആരോഗ്യ സർവകലാശാല നിയോഗിച്ച കമ്മീഷൻ അന്വേഷണം നടത്തി . വിദ്യാർത്ഥികളുടെ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇവർക്ക്  പരിയാരം മെഡിക്കൽ  കോളേജിൽ വച്ച് ഡിസംബർ 31, ജനുവരി 1 തിയ്യതികളിൽ  പ്രാക്ടിക്കൽ പരീക്ഷ നടത്താനും തീരുമാനമായിട്ടുണ്ട്.

ഈ കണ്ടെത്തലുകളുടെ കൂടി പശ്ചാത്തലത്തിലാണ് അധ്യാപകർക്കെതിരെ നടപടി വേണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെടുന്നത്.  മനപ്പൂർവ്ലം തോൽപ്പിച്ചതല്ലെന്നും വിദ്യാർത്ഥികളുടേത് മോശം പ്രകടനമായിരുന്നെന്നുമുള്ള ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് കോളേജ് മാനേജ്മെൻറ്.  ഇവർ പ്രതികാര നടപടികൾ തുടരുമെന്ന ആശങ്ക ഇപ്പോഴും വിദ്യാർത്ഥികൾക്കുണ്ട്.

2017 ജനുവരിയിലാണ് നെഹ്റു കോളേജിലെ ഒന്നാം വർഷ എൻജിനീയറിങ്ങ് വിദ്യാർത്ഥിയായ ജിഷ്ണു പ്രണോയിയ  ഹോസ്റ്റൽ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച കോളേജ് അധികൃതർ നടത്തിയ ശാരീരിക മാനസിക പീഡനങ്ങളിൽ ഉണ്ടായ വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018