Keralam

‘മുസ്ലീങ്ങള്‍ക്ക് ഇവിടെ ജീവിക്കണ്ടേ? ആഘോഷിക്കണ്ടേ?’; താന്‍ പങ്കെടുത്ത പരിപാടി ഐഎസ് ഭീകര പ്രകടനമാക്കിയ ജനം ടിവിയ്‌ക്കെതിരെ സലിം കുമാര്‍  

 സലിം കുമാര്‍
സലിം കുമാര്‍
‘അത് ഒരു വെല്‍കം തീമാണെന്ന് പറഞ്ഞിട്ടാണ് അവര്‍ ചെയ്തത്. സാധാരണ കോളെജ് പിളേളരുടെ ഒരു ആഹ്ലാദം. ജനം ടിവി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്?’

തിരുവനന്തപുരം വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളെജില്‍ താന്‍ കൂടി പങ്കെടുത്ത പരിപാടി ഐഎസ് ഭീകരവാദികളുടെ പ്രകടനമാക്കിയ ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ നടന്‍ സലിം കുമാര്‍. മാര്‍ച്ച് മാസത്തില്‍ താന്‍ പങ്കെടുത്ത പരിപാടിയില്‍ കറുപ്പ് വേഷമിട്ട് വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചത് ഒരു തീമിന്റെ പുറത്ത് മാത്രമാണെന്ന് സലിം കുമാര്‍ ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു. സാധാരണ കോളെജ് വിദ്യാര്‍ത്ഥികളുടെ ഒരു ആഹ്ലാദപ്രകടനം മാത്രമായിരുന്നു അത്. അവര്‍ നിരപരാധികളാണ്. ജനം ടിവി എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും മുസ്ലീങ്ങള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടേയെന്നും ദേശീയ അവാര്‍ഡ് ജേതാവ് ചോദിച്ചു.

അവര്‍ സിഐഡി മൂസയിലെ എന്റെ കഥാപാത്രത്തിന്റെ ആ ഒരു തീമിന്റെ പുറത്ത് വെല്‍കം തീമായി, എന്നെ സ്വീകരിക്കാന്‍ വേണ്ടി ചെയ്തതാണ് അത്. നിരപരാധികളാണ് അവര്‍. ജനം ടിവി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്? മുസ്ലീം മാനേജ്‌മെന്റ് ആയതുകൊണ്ടാണോ? മുസ്ലീങ്ങള്‍ക്ക് ഇവിടെ ജീവിക്കണ്ടേ? അവര്‍ക്ക് ആഘോഷങ്ങള്‍ നടത്തണ്ടേ?   
സലിം കുമാര്‍  

സലിംകുമാറിന്റെ പ്രതികരണം

“വര്‍ക്കല കോളേജില്‍ കറുത്ത ഷര്‍ട്ടിട്ട് വന്നതല്ലേ. പാവപ്പെട്ട പിള്ളേരാണ് അവര്‍. അയ്യയ്യോ..അവര്‍ ഒരേ പോലത്തെ ഡ്രസ് ഇട്ടിട്ട് അവര്‍ തപ്പടിച്ച് എന്നെ ആനയിച്ചുകൊണ്ടുപോയി സ്‌റ്റേജില്‍ കയറ്റി. ഏകദേശം ഒരു നൂറ് മീറ്റര്‍ ദൂരത്ത് നിന്ന് തന്നെ അവര്‍ പ്രകടനം തുടങ്ങി. നല്ല സ്‌നേഹമുള്ള പിള്ളേരാണ് അവര്‍. വേറെ മുദ്രാവാക്യം വിളിക്കുകയോ, അങ്ങനെ ഒന്നും ചെയ്തില്ല പാവങ്ങള്‍. ആരായാലാം അങ്ങനെയൊക്കെ വാര്‍ത്ത കൊടുക്കുന്നത് കഷ്ടമാണ്. അവര്‍ സിഐഡി മൂസയിലെ എന്റെ കഥാപാത്രത്തിന്റെ ആ ഒരു തീമിന്റെ പുറത്ത് എന്നെ സ്വീകരിക്കാന്‍ വേണ്ടി ചെയ്തതാണ് അത്. നിരപരാധികളാണ് അവര്‍. ആളുകള്‍ ഇങ്ങനെയൊക്കെ എഴുതിവിട്ടാല്‍ എന്താ ചെയ്യുക? നല്ല രീതിയില്‍ കോളെജ് നടത്തുന്ന ഡീസന്റ് ആള്‍ക്കാരാണ് അവര്‍ (സിഎച്ച്എംഎം കോളെജ് മാനേജ്‌മെന്റ്). എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാര്‍ത്ത കൊടുക്കുന്നതിന്റെ ഉദ്ദേശമെന്ന് അറിയില്ല. ഫൈനല്‍ ഇയേഴ്‌സ് എല്ലാവരും കറുപ്പിട്ടാണ് വരുന്നതെന്നും എന്നോട് അങ്ങനെ വരണമെന്നും പറഞ്ഞു. അവര്‍ ആവശ്യപ്പെട്ട പോലെ കറുത്ത ജുബ്ബയിട്ടാണ് ഞാനും പോയത്. അത് ഒരു തീമാണെന്ന് പറഞ്ഞിട്ടാണ് അവര്‍ ചെയ്തത്. സാധാരണ കോളെജ് പിളേളരുടെ ഒരു ആഹ്ലാദം. രണ്ട് മൂന്ന് ദിവസമായി നടക്കുന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു. അഞ്ചെട്ട് മാസങ്ങള്‍ മുമ്പാണ്. അവരുടെ വെല്‍കം തീം ആണെന്നാണ് പറഞ്ഞത്. അല്ലാതെ വേറൊന്നും ഇല്ല. ആരായാലും അങ്ങനെ വാര്‍ത്ത കൊടുക്കുന്നത് ശരിയല്ല. ഞാന്‍ സ്റ്റേജില്‍ കയറി പ്രസംഗിച്ചു. പ്രസംഗപരിപാടികള്‍ തുടങ്ങി. ജനം ടിവി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്? മുസ്ലീം മാനേജ്‌മെന്റ് ആയതുകൊണ്ടാണോ? മുസ്ലീങ്ങള്‍ക്ക് ജീവിക്കണ്ടേ ഇവിടെ? അവര്‍ക്ക് ആഘോഷങ്ങള്‍ നടത്തണ്ടേ?”

തിരുവനന്തപുരം വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളെജില്‍ ഐഎസ്-അല്‍ഖ്വെയിദ ഭീകരവാദികള്‍ പിടിമുറുക്കുകയാണെന്നായിരുന്നു ജനം ടിവി 'ബിഗ്ബ്രേക്കിങ് ന്യൂസ്'. കോളേജില്‍ മാര്‍ച്ച് 14ന് നടന്ന ആന്വല്‍ ഡേ ആഘോഷമാണ് ജനം ടിവി ഐഎസ്-അല്‍ഖ്വെയിദ പ്രകടനമാക്കി വാര്‍ത്തയാക്കിയത്. ആഘോഷപരിപാടിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പ് തെറ്റിദ്ധാരണ പരത്താന്‍ ഉപയോഗിക്കുകയായിരുന്നെന്ന് കോളെജ് അധികൃതര്‍ വ്യക്തമാക്കി. ആഘോഷത്തെക്കുറിച്ച് അന്വേഷിച്ച് യാഥാര്‍ത്ഥ്യമറിയാതെയാണ് ജനം ടിവി വാര്‍ത്ത നല്‍കിയതെന്നും കോളെജ് അധികൃതര്‍ ചൂണ്ടിക്കാട്ടി. മാസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്ന ദൃശ്യങ്ങളാണ് ജനം ടിവി വാര്‍ത്തയ്ക്ക് ഉപയോഗിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018