Keralam

‘യജമാനന്‍മാര്‍ക്ക് പുറകെ പോയി നാണംകെട്ടവര്‍ ചോദ്യവുമായി വരരുത്’; ചെന്നിത്തലയ്ക്ക് പിണറായിയുടെ പരിഹാസം  

മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍
‘ശബരിമല യുവതീപ്രവേശനം മാത്രമല്ല വനിതാ മതിലിന്റെ ഉദ്ദേശം.’  

സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യജമാനന്‍മാര്‍ക്ക് പുറകെ പോയി നാണം കെട്ടവര്‍ ചോദ്യം ചോദിച്ച് വരരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യജമാനന്മാരെന്ന് തോന്നിപ്പിക്കുന്നവരുടെ വാക്കുകേട്ട് നിലപാട് മാറ്റിയവരാണിവര്‍. വ്യക്തിപരമായ അഭിപ്രായം പോലും ഇവര്‍ മാറ്റിവെച്ചെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

വനിതാ മതിലിന് ക്ഷേമ പെന്‍ഷനില്‍ നിന്ന് പണം വാങ്ങിയെന്നത് ശുദ്ധ അസംബന്ധമാണ്. വനിതാ മതിലിനായി ഒരു പൈസ പോലും ഖജനാവില്‍ നിന്ന് ചെലവാക്കില്ല. ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കിയാല്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുസ്ലീം ക്രൈസ്തവ വിഭാഗങ്ങളും വനിതാ മതിലില്‍ പങ്കെടുക്കും. കേരളത്തിന് പുറത്തുള്ളവരടക്കം പരിപാടിയടെ ഭാഗമാകും. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനല്ല മതിലെന്ന് എല്ലാവര്‍ക്കും അറിയാം. ശബരിമലയില്‍ ഏതെങ്കിലും യുവതി കയറുന്നതോ അല്ലാത്തതോ അല്ല വിഷയം. സ്ത്രീകളുടെ പൊതുവായ അവകാശങ്ങള്‍ സംരക്ഷിക്കാനാണ്. ആര്‍എസ്എസും ബിജെപിയും വിഷയം ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചത്. ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി രാഹുല്‍ ഗാന്ധിയെ കൊച്ചാക്കിയവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018