Keralam

വനിതാമതിലിന് പിന്തുണയില്ല, വീണ്ടും ഉരുണ്ടുകളിച്ച് തുഷാര്‍; എന്‍ഡിഎ വിടില്ല, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും പത്തനംതിട്ടയും ആവശ്യപ്പെടും 

വനിതാമതിലിലും അയ്യപ്പജ്യോതിയിലും വീണ്ടും ഉരുണ്ടുകളിച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി. വനിതാ മതിലിന് പിന്തുണയില്ലെന്നും അയ്യപ്പജ്യോതിക്ക് ബിഡിജെഎസ് പിന്തുണ ഉണ്ടായിരുന്നതായും മറ്റ് പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം ചാനല്‍ 24ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മുന്നണി മാറാന്‍ ഉദ്ദേശിക്കുന്നില്ല. എന്‍ഡിഎയില്‍ ഉറച്ച് നില്‍ക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരും പത്തനംതിട്ടയും ഉള്‍പ്പെടുന്ന പട്ടിക ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്‍കിയെന്നും വ്യക്തമാക്കി.

വനിതാ മതിലില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ സഹകരിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. അയ്യപ്പജ്യോതിയില്‍ നിന്ന് ബിഡിജെഎസ് നേതാക്കള്‍ വിട്ടുനിന്നതിന് പിന്നാലെയാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വനിതാ മതിലിനൊപ്പം മകന്‍ തുഷാര്‍ സഹകരിക്കുമെന്ന് പറഞ്ഞത്.

എന്നാല്‍ വനിതാ മതിലിന്റെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന് തുഷാര്‍ അന്ന് തയ്യാറായില്ല. വനിതാ മതിലില്‍ പങ്കെടുക്കാം, മതില്‍ ശബരിമലയ്ക്ക് എതിരല്ലെന്ന് പറഞ്ഞുപോവുകയാണ് തുഷാര്‍ ചെയ്തത്.

അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതിരുന്നത് ആശയപരമായ വ്യത്യാസം കൊണ്ടല്ല ക്ഷണം വൈകിയതിനാലാണെന്ന് തുഷാര്‍ പറഞ്ഞിരുന്നു.ബിജെപിയും ആര്‍എസ്എസും സംഘടിപ്പിച്ച പരിപാടിയല്ലാത്തതിനാല്‍ അതില്‍ പങ്കെടുക്കേണ്ട ബാധ്യത ബിഡിജെഎസിനില്ലെന്നായിരുന്നു തുഷാറിന്റെ പ്രതികരണം.

എന്‍ഡിഎ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്നും വിവരക്കേട് കൊണ്ട് സംഭവിച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആ തെറ്റ് തിരുത്തി വരും കാലത്ത് മുന്നോട്ട് പോകുമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ സഖ്യത്തെ കുറിച്ച് പറഞ്ഞത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയിലും പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

വനിതാമതിലുമായി സഹകരിച്ചില്ലെങ്കില്‍ മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെളളാപ്പളളിക്ക് എതിരെ സംഘടനാ നടപടി എടുക്കേണ്ടി വരുമെന്നും വെളളാപ്പളളി നടേശന്‍ വ്യക്തമാക്കിയിരുന്നു. ബിഡിജെഎസ് ഇതുവരെ വനിതാ മതിലിനെ എതിര്‍ത്തിട്ടില്ല.

സംഘടനാ തീരുമാനത്തിന് ഒപ്പം നിക്കാത്തവര്‍ പുറത്താണ്. ഒപ്പമുള്ളവര്‍ ഇന്‍, അല്ലാത്തവര്‍ ഔട്ട് ആയിരിക്കും. ഇത് തുഷാറായാലും നടപടി ഉറപ്പാണെന്ന്, പേരെടുത്ത് പറഞ്ഞായിരുന്നു വെളളാപ്പളളി വ്യക്തമാക്കിയത്.ഇതിന് പിന്നാലെ നടന്ന അയ്യപ്പജ്യോതിയില്‍ നിന്നും തുഷാര്‍ അടക്കമുളളവര്‍ വിട്ടുനിന്നിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018